---
title: "ബൈക്ക് വൈദ്യുത പോസ്റ്റിൽ ഇടിച്ച് യുവാവും അഞ്ചു വയസ്സുകാരിയും മരിച്ചു"
english_title: "Bike accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/111222/bike-accident"
published_at: "2023-04-27T07:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6449de148426b_Screenshot_2023_0427_062023.jpg"
keywords: []
---

# ബൈക്ക് വൈദ്യുത പോസ്റ്റിൽ ഇടിച്ച് യുവാവും അഞ്ചു വയസ്സുകാരിയും മരിച്ചു

> **Lead Summary:** **കണ്ണാടിപ്പറമ്പ് : **ആറാംപീടികയിൽ സ്കൂട്ടർ വൈദ്യുത തുണിൽ ഇടിച്ചുണ്ടായ അപകട ത്തിൽ രണ്ടുപേർ മരണപ്പെട്ടത് കാട്ടാമ്പള്ളി,കണ്ണാടിപ്പറമ്പ് പ്രദേശത്തെ ഒരുപോലെ നടുക്കി. കാട്ടാമ്പള്ളി ഇടയിൽ പീടിക സ്വദേശികളായ പൊന്നാംകൈ ചിറമുട്ടിൽ വീട്ടിൽ അജീർ , അജീറിന്റെ ബന്ധു നിയാസിന്റെ മകൾ റാഫിയ എന്നിവരാണു മരിച്ചത്. അപകടത്തിൽ പരുക്കേറ്റ അജീറിന്റെ ബന്ധു ഫാത്തിമയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9 :30 നാണ് സംഭവം. കണ്ണാടിപ്പറമ്പിലെ ബന്ധുവീട്ടിൽ നിന്നു കാട്ടാമ്പള്ളിയിലേക്കു തിരിച്ച് പോകുന്ന വഴി ഇവർ സഞ്ചരിച്ച സ്കൂട്ടർ വൈദ്യുത തുണിൽ ഇടിക്കുകയായിരുന്നു. കാട്ടാമ്പള്ളിയി ലെ റുഖിയുടെ മകനാണ് അജീർ. സഹോദരങ്ങൾ: അഷ്കർ, അസ്കർ, റാഫിയയുടെ മാതാവ്: റംനാസ്, സഹോദരി: നാഫിയ.

## Article Content

**കണ്ണാടിപ്പറമ്പ് : **ആറാംപീടികയിൽ സ്കൂട്ടർ വൈദ്യുത തുണിൽ ഇടിച്ചുണ്ടായ അപകട ത്തിൽ രണ്ടുപേർ മരണപ്പെട്ടത് കാട്ടാമ്പള്ളി,കണ്ണാടിപ്പറമ്പ് പ്രദേശത്തെ ഒരുപോലെ നടുക്കി. കാട്ടാമ്പള്ളി ഇടയിൽ പീടിക സ്വദേശികളായ പൊന്നാംകൈ ചിറമുട്ടിൽ വീട്ടിൽ അജീർ , അജീറിന്റെ ബന്ധു നിയാസിന്റെ മകൾ റാഫിയ എന്നിവരാണു മരിച്ചത്. അപകടത്തിൽ പരുക്കേറ്റ അജീറിന്റെ ബന്ധു ഫാത്തിമയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9 :30 നാണ് സംഭവം. കണ്ണാടിപ്പറമ്പിലെ ബന്ധുവീട്ടിൽ നിന്നു കാട്ടാമ്പള്ളിയിലേക്കു തിരിച്ച് പോകുന്ന വഴി ഇവർ സഞ്ചരിച്ച സ്കൂട്ടർ വൈദ്യുത തുണിൽ ഇടിക്കുകയായിരുന്നു. കാട്ടാമ്പള്ളിയി ലെ റുഖിയുടെ മകനാണ് അജീർ. സഹോദരങ്ങൾ: അഷ്കർ, അസ്കർ, റാഫിയയുടെ മാതാവ്: റംനാസ്, സഹോദരി: നാഫിയ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/111222/bike-accident)