---
title: "സാമ്പത്തിക തട്ടിപ്പുകേസിൽ ഒളിവിൽ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളി പിടിയിൽ"
english_title: "financial fraud case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/11118/financial-fraud-case"
published_at: "2021-11-16T18:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6193aad69a682_arrest.jpg"
keywords: []
---

# സാമ്പത്തിക തട്ടിപ്പുകേസിൽ ഒളിവിൽ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളി പിടിയിൽ

> **Lead Summary:** ശ്രീകണ്ഠാപുരം. സാമ്പത്തിക തട്ടിപ്പുകേസിൽ ഒളിവിൽ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളി പിടിയിൽ. ഇരിട്ടി കീഴൂർ സ്വദേശി പടിപ്പുരയ്ക്കൽ ഹൗസിൽ ജയപ്രസാദിനെ യാണ് ശ്രീകണ്ഠാപുരം സ്റ്റേഷൻ ഇൻസ്പെക്ടർ ഇ.പി.സുരേശന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എസ്.ഐ. സുബീഷ് മോൻ, അസി.എസ്.ഐ.എ.പ്രേമരാജൻ എന്നിവരടങ്ങിയ സംഘം തിരുവനന്തപുരം കലക്ട്രേറ്റിന് സമീപത്തെ ഹോട്ടലിൽ നിന്ന് പിടികൂടിയത്.

## Article Content

ശ്രീകണ്ഠാപുരം. സാമ്പത്തിക തട്ടിപ്പുകേസിൽ ഒളിവിൽ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളി പിടിയിൽ. ഇരിട്ടി കീഴൂർ സ്വദേശി പടിപ്പുരയ്ക്കൽ ഹൗസിൽ ജയപ്രസാദിനെ യാണ് ശ്രീകണ്ഠാപുരം സ്റ്റേഷൻ ഇൻസ്പെക്ടർ ഇ.പി.സുരേശന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എസ്.ഐ. സുബീഷ് മോൻ, അസി.എസ്.ഐ.എ.പ്രേമരാജൻ എന്നിവരടങ്ങിയ സംഘം തിരുവനന്തപുരം കലക്ട്രേറ്റിന് സമീപത്തെ ഹോട്ടലിൽ നിന്ന് പിടികൂടിയത്.

തൃശൂർ,എറണാകുളം,മൂവാറ്റുപുഴ.ആലപ്പുഴ.കൊല്ലം തിരുവനന്തപുരം എന്നിവിടങ്ങളിൽ മാറി മാറി ഒളിവിൽ കഴിഞ്ഞുവരുന്നതിനിടെ തിരുവനന്തപുരത്ത് ഹോട്ടൽ തൊഴിലാളിയായിജോലി ചെയ്തുവരുന്നതിനിടെയാണ് പോലീസ് പിടിയിലായത്.

2009-ൽ ആണ് കേസിനാസ്പദമായ സംഭവം. സൗഹൃദം നടിച്ച് ശ്രീകണ്ഠാപുരം നെടിയേങ്ങ സ്വദേശിനിയായ 51 കാരിയുടെ വീടിൻ്റെ ആധാരം കെ.എസ്.എഫ്.ഇ.ശ്രീകണ്ഠാപുരം ശാഖയിൽ ജാമ്യം നൽകി

ഒരു ലക്ഷം രൂപ വാങ്ങിയ ശേഷം പിന്നീട് പണം നൽകാതെയും ആധാരം തിരിച്ചെടുത്ത് നൽകാത്തതിനെ തുടർന്ന് 2015 ജൂൺ മാസം നാലിന് അവർ പോലീസിൽ പരാതി നൽകി കേസെടുക്കുകയായിരുന്നു.

പ്രതിഒളിവിൽ കഴിയുന്നതിനിടെ ഈ വർഷം ആദ്യം കേസിൽ കോടതി പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. സ്റ്റേഷനിൽ എത്തിച്ച പ്രതിയെ ഇന്ന് അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/11118/financial-fraud-case)