---
title: "വ്യാപാര സ്ഥാപനത്തിൽ അതിക്രമിച്ചു കയറി യുവതിക്ക് നേരെ ആക്രമണം: നാലുപേർ അറസ്റ്റിൽ"
english_title: "attack against women"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/111162/attack-against-women"
published_at: "2023-04-26T18:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6449220307558_ed47d720-f3a0-47e0-921d-34b8aeb7e071.jfif"
keywords: []
---

# വ്യാപാര സ്ഥാപനത്തിൽ അതിക്രമിച്ചു കയറി യുവതിക്ക് നേരെ ആക്രമണം: നാലുപേർ അറസ്റ്റിൽ

> **Lead Summary:** **പയ്യന്നൂര്‍: **ഓട്ടോയിലെത്തിയ നാലംഗ സംഘം വെള്ളൂരിലെവ്യാപാര സ്ഥാപനത്തിൽ അതിക്രമിച്ച് കയറി മാനേജരായ യുവതിയെ അശ്ലീല ഭാഷയിൽ ചീത്ത വിളിച്ചും മുഖത്തടിച്ച് പിടിച്ചു വലിച്ചു പുറത്തേക്ക് കൊണ്ടുപോയി തള്ളിയിട്ട് വയറിന് ചവിട്ടുകയും തടയാൻ ചെന്ന ഭർത്താവിനെ ഇൻ്റർലോക്ക് കട്ട കൊണ്ട് ഇടിക്കുകയും ചെയ്ത സംഘത്തിലെ നാലു പേർ അറസ്റ്റിൽ. കരിവെള്ളൂര്‍ പാലത്തര മൈതാനി സ്വദേശികളായ കെ.ഉമേശന്‍,വട്ട്യന്‍ ഹൗസില്‍ രഘു,പുത്തൂക്കാരന്‍ ദാമോദരന്‍, ഇയാളുടെ മകന്‍ കൊട്ടാരത്തില്‍ ബിജു എന്നിവരെയാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം എസ്.ഐ.എം വി.ഷീജു അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. പരാതിക്കാരിയായ 39 കാരി മാനേജരായി ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ അക്രമിച്ച് കയറിയാണ് അക്രമം.കട ഉടമയുടെ സഹോദരനും ഒന്നാം പ്രതിയായ ഉമേശനും തമ്മിലുണ്ടായ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് അക്രമമെന്ന് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മാസങ്ങൾക്ക് മുമ്പ് ഉടമയുടെ ഫര്‍ണിച്ചര്‍ നിര്‍മ്മാണ കേന്ദ്രത്തിലും ആക്രമണമുണ്ടായിരുന്നു. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

## Article Content

**പയ്യന്നൂര്‍: **ഓട്ടോയിലെത്തിയ നാലംഗ സംഘം വെള്ളൂരിലെവ്യാപാര സ്ഥാപനത്തിൽ അതിക്രമിച്ച് കയറി മാനേജരായ യുവതിയെ അശ്ലീല ഭാഷയിൽ ചീത്ത വിളിച്ചും മുഖത്തടിച്ച് പിടിച്ചു വലിച്ചു പുറത്തേക്ക് കൊണ്ടുപോയി തള്ളിയിട്ട് വയറിന് ചവിട്ടുകയും തടയാൻ ചെന്ന ഭർത്താവിനെ ഇൻ്റർലോക്ക് കട്ട കൊണ്ട് ഇടിക്കുകയും ചെയ്ത സംഘത്തിലെ നാലു പേർ അറസ്റ്റിൽ. കരിവെള്ളൂര്‍ പാലത്തര മൈതാനി സ്വദേശികളായ കെ.ഉമേശന്‍,വട്ട്യന്‍ ഹൗസില്‍ രഘു,പുത്തൂക്കാരന്‍ ദാമോദരന്‍, ഇയാളുടെ മകന്‍ കൊട്ടാരത്തില്‍ ബിജു എന്നിവരെയാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം എസ്.ഐ.എം വി.ഷീജു അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. പരാതിക്കാരിയായ 39 കാരി മാനേജരായി ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ അക്രമിച്ച് കയറിയാണ് അക്രമം.കട ഉടമയുടെ സഹോദരനും ഒന്നാം പ്രതിയായ ഉമേശനും തമ്മിലുണ്ടായ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് അക്രമമെന്ന് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മാസങ്ങൾക്ക് മുമ്പ് ഉടമയുടെ ഫര്‍ണിച്ചര്‍ നിര്‍മ്മാണ കേന്ദ്രത്തിലും ആക്രമണമുണ്ടായിരുന്നു. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/111162/attack-against-women)