---
title: "നികുതി വർദ്ധനവ് പിൻവലിക്കണം  യു ഡി എഫ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു"
english_title: "udf protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/111160/udf-protest"
published_at: "2023-04-26T18:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64491fd0663fd_acci.jfif"
keywords: []
---

# നികുതി വർദ്ധനവ് പിൻവലിക്കണം  യു ഡി എഫ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം : **പിണായി സർക്കാർ വർദ്ധിപ്പിച്ച നികുതികൾ കുറക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പരിയാരം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പരിയാരം പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി മനോജ് കുവേരി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ എം ബഷീർ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിംകുട്ടി തിരുവട്ടൂർ , സിഎംപി ജില്ലാ കമ്മിറ്റിയംഗം എൻ. കുഞ്ഞിക്കണ്ണൻ, ആർഎസ്പി ബ്ലോക്ക് സെക്രട്ടറി കെ രാജൻ, പി വി സജീവൻ , പി.വി.അബ്ദുൾ ഷുക്കൂർ , എം.എ ഇബ്രാഹിം, രാജീവൻ വെള്ളാവ്, പി.സുകു ദേവൻ മാസ്റ്റർ , പി.ആനന്ദകുമാർ , കെ രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ചുടല കേന്ദ്രീകരിച്ച് ആരംഭിച്ച പ്രകടനത്തിന് ഇ.വിജയൻ മാസ്റ്റർ, പി.സി.എം അഷറഫ്, പി.നാരായണൻ പി.വി.രാമചന്ദ്രൻ ,കെ. യം രവിന്ദൻ , പി. സാജീത , അഷറഫ് പുളുക്കൂൽ,ആബിദ് വായാട് ,എന്നിവർ നേതൃത്വം നൽകി

## Article Content

**പരിയാരം : **പിണായി സർക്കാർ വർദ്ധിപ്പിച്ച നികുതികൾ കുറക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പരിയാരം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പരിയാരം പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി മനോജ് കുവേരി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ എം ബഷീർ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിംകുട്ടി തിരുവട്ടൂർ , സിഎംപി ജില്ലാ കമ്മിറ്റിയംഗം എൻ. കുഞ്ഞിക്കണ്ണൻ, ആർഎസ്പി ബ്ലോക്ക് സെക്രട്ടറി കെ രാജൻ, പി വി സജീവൻ , പി.വി.അബ്ദുൾ ഷുക്കൂർ , എം.എ ഇബ്രാഹിം, രാജീവൻ വെള്ളാവ്, പി.സുകു ദേവൻ മാസ്റ്റർ , പി.ആനന്ദകുമാർ , കെ രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ചുടല കേന്ദ്രീകരിച്ച് ആരംഭിച്ച പ്രകടനത്തിന് ഇ.വിജയൻ മാസ്റ്റർ, പി.സി.എം അഷറഫ്, പി.നാരായണൻ പി.വി.രാമചന്ദ്രൻ ,കെ. യം രവിന്ദൻ , പി. സാജീത , അഷറഫ് പുളുക്കൂൽ,ആബിദ് വായാട് ,എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/111160/udf-protest)