---
title: "പഴയങ്ങാടി ബസ്റ്റാൻഡിൽ വെച്ച് പോലീസിനെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ"
english_title: "two arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/111157/two-arrested"
published_at: "2023-04-26T18:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64491df2917a6_news-card.jpg"
keywords: []
---

# പഴയങ്ങാടി ബസ്റ്റാൻഡിൽ വെച്ച് പോലീസിനെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

> **Lead Summary:** **പഴയങ്ങാടി: **പഴയങ്ങാടി ബസ് സ്റ്റാന്റിൽ വെച്ച് പോലിസ് വാഹനത്തിന് നേരെ അതിക്രമം നടത്തുകയും പോലീസുകാരെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ.വധശ്രമത്തിനും, പോലിസിന്റെ കൃത്യനിർവ്വഹണം തടസ്സപെടുത്തിയതിനും മാട്ടൂൽ സൗത്ത് സെമിറാ സ്റ്റോപ്പിന് സമീപത്തേ എ.മുന്തസിർ , മാട്ടൂൽ സൗത്ത് ജി.എം.എൽ.പി. സ്കൂളിന് സമീപത്തേ ഇട്ടോൽ മുഹമ്മദ് റസിൽ എന്നിവരെയാണ് പഴയങ്ങാടി സി.ഐ.ടി .എൻ .സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.സംഭവത്തിലെ പ്രധാന പ്രതികൾ ഒളിവിലാണ്.പോലിസ് വാഹനത്തേ ഇടിച്ച ടിപ്പർ ലോറി ഒളിവിൽ കൊണ്ടുപോകാൻ സഹായിച്ചതിനും മണൽ കടത്തിന് സഹായിയായി പ്രവർത്തിക്കുകയും പോലിസ് വാഹനങ്ങളെ നിരിക്ഷിച്ച് മണൽ സംഘങ്ങൾക്ക് എസ്കോട്ട് പോകുന്ന സംഘങ്ങളാണ് അറസ്റ്റിലായവരെന്ന് പോലിസ് പറയൂന്നു. ഏപ്രിൽ പത്തിന് രാത്രി കാലപെട്രോളിങ്ങി നിറണ്ടിയ പോലിസ് സംഘം പുലർച്ച നാലുമണിയോടെ പഴയങ്ങാടി ബസ് സ്റ്റാന്റിൻ എത്തിയപ്പോൾ പോലിസ് വാഹനത്തേ കണ്ട് ബസ് സ്റ്റാന്റിന് മുന്നിലൂടെ രക്ഷപെടാൻ ശ്രമിച്ചപ്പോൾ പോലിസ് തടഞ്ഞു.ഇതോടെ പോലിസ് വാഹനത്തിൽ ഒരു ഭാഗത്ത് ഇടിച്ചു മുന്നോട്ട് നീങ്ങി.പോലിസ് പിൻതുടർന്നപ്പോൾ പോലിസ് വാഹനത്തിൽ മുൻവശത്തേക്ക് ഇടിച്ചു കയറ്റി വാഹനവുമായി മണൽ സംഘം രക്ഷപെടുകയായിരുന്നു.ഇടിയുടെ ആഘത്തിൽ പോലിസ് വാഹനത്തിന്റെ മുൻഭാഗo പാടെ തകരുകയും എ.എസ്.ഐ.വി.വി.ഗോപിനാഥ് ഡ്രൈവർ കെ.ശരത്ത്, ഹോം ഗാഡ് ടി.ബാലകൃഷ്ണൻ ഉൾപെടെയുള്ളവർക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു.

## Article Content

**പഴയങ്ങാടി: **പഴയങ്ങാടി ബസ് സ്റ്റാന്റിൽ വെച്ച് പോലിസ് വാഹനത്തിന് നേരെ അതിക്രമം നടത്തുകയും പോലീസുകാരെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ.വധശ്രമത്തിനും, പോലിസിന്റെ കൃത്യനിർവ്വഹണം തടസ്സപെടുത്തിയതിനും മാട്ടൂൽ സൗത്ത് സെമിറാ സ്റ്റോപ്പിന് സമീപത്തേ എ.മുന്തസിർ , മാട്ടൂൽ സൗത്ത് ജി.എം.എൽ.പി. സ്കൂളിന് സമീപത്തേ ഇട്ടോൽ മുഹമ്മദ് റസിൽ എന്നിവരെയാണ് പഴയങ്ങാടി സി.ഐ.ടി .എൻ .സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.സംഭവത്തിലെ പ്രധാന പ്രതികൾ ഒളിവിലാണ്.പോലിസ് വാഹനത്തേ ഇടിച്ച ടിപ്പർ ലോറി ഒളിവിൽ കൊണ്ടുപോകാൻ സഹായിച്ചതിനും മണൽ കടത്തിന് സഹായിയായി പ്രവർത്തിക്കുകയും പോലിസ് വാഹനങ്ങളെ നിരിക്ഷിച്ച് മണൽ സംഘങ്ങൾക്ക് എസ്കോട്ട് പോകുന്ന സംഘങ്ങളാണ് അറസ്റ്റിലായവരെന്ന് പോലിസ് പറയൂന്നു. ഏപ്രിൽ പത്തിന് രാത്രി കാലപെട്രോളിങ്ങി നിറണ്ടിയ പോലിസ് സംഘം പുലർച്ച നാലുമണിയോടെ പഴയങ്ങാടി ബസ് സ്റ്റാന്റിൻ എത്തിയപ്പോൾ പോലിസ് വാഹനത്തേ കണ്ട് ബസ് സ്റ്റാന്റിന് മുന്നിലൂടെ രക്ഷപെടാൻ ശ്രമിച്ചപ്പോൾ പോലിസ് തടഞ്ഞു.ഇതോടെ പോലിസ് വാഹനത്തിൽ ഒരു ഭാഗത്ത് ഇടിച്ചു മുന്നോട്ട് നീങ്ങി.പോലിസ് പിൻതുടർന്നപ്പോൾ പോലിസ് വാഹനത്തിൽ മുൻവശത്തേക്ക് ഇടിച്ചു കയറ്റി വാഹനവുമായി മണൽ സംഘം രക്ഷപെടുകയായിരുന്നു.ഇടിയുടെ ആഘത്തിൽ പോലിസ് വാഹനത്തിന്റെ മുൻഭാഗo പാടെ തകരുകയും എ.എസ്.ഐ.വി.വി.ഗോപിനാഥ് ഡ്രൈവർ കെ.ശരത്ത്, ഹോം ഗാഡ് ടി.ബാലകൃഷ്ണൻ ഉൾപെടെയുള്ളവർക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/111157/two-arrested)