---
title: " ബാലനെ ബൈക്കില്‍ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ചതായി പരാതി"
english_title: "tried to abduct the boy on his bike"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/11115/tried-to-abduct-the-boy-on-his-bike"
published_at: "2021-11-16T18:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6193a95277ee0_download.jpg"
keywords: []
---

#  ബാലനെ ബൈക്കില്‍ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ചതായി പരാതി

> **Lead Summary:** മുഴക്കുന്ന് .മദ്രസാ പഠനം കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന കുട്ടിയെ ബൈക്കിൽ തട്ടികൊണ്ടു പോകാൻ ശ്രമം ഇന്ന് രാവിലെ 7.45 ഓടെയാണ് സംഭവം.

## Article Content

മുഴക്കുന്ന് .മദ്രസാ പഠനം കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന കുട്ടിയെ ബൈക്കിൽ തട്ടികൊണ്ടു പോകാൻ ശ്രമം ഇന്ന് രാവിലെ 7.45 ഓടെയാണ് സംഭവം.

മുഴക്കുന്ന് നെയ്യളം എന്ന സ്ഥലത്ത് വെച്ചാണ് അദിനാൻ (12) എന്ന കുട്ടിയെ കറുത്ത ബൈക്കിൽ വന്ന യുവാവ് തടഞ്ഞ് നിർത്തി ചോദ്യം ചെയ്യുകയും കൈക്ക് കയറി പിടിക്കുകയും ചെയ്തത്.

ഭയന്ന കുട്ടി കുതറി ഓടി വീട്ടിൽ എത്തി വിവരം പറയുകയായിരുന്നു. തുടർന്ന് കുട്ടിയുടെ പിതാവ് മുഴക്കുന്ന് സ്റ്റേഷനിൽ വിവരമറിയിച്ചതോടെ എസ്.ഐ.സോബിൻ്റെ നേതൃത്വത്തിൽ പ്രദേശത്തെ നിരീക്ഷക്യാമറകൾ പരിശോധിച്ചു തുടങ്ങി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/11115/tried-to-abduct-the-boy-on-his-bike)