---
title: "35 അടി താഴ്ചയുള്ള കിണറിൽ അകപ്പെട്ട വയോധികയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി"
english_title: "fire force"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/111046/fire-force"
published_at: "2023-04-26T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6448b984b531f_news-card.jpg"
keywords: []
---

# 35 അടി താഴ്ചയുള്ള കിണറിൽ അകപ്പെട്ട വയോധികയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

> **Lead Summary:** കിണറിൽ അകപ്പെട്ടയാളെ രക്ഷപ്പെടുത്തി . വെള്ളാവിൽ എകദേശം 35 അടി താഴ്ചയുള്ള കിണറിൽ അകപ്പെട്ട ആന്തൂർ വീട്ടിൽ ജാനകി എന്ന വരെയാണ് ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പ്രകാശൻ ടി.വി.യുടെ നേതൃത്വത്തിലുള്ള ഫയർ ആന്റ് റസ്ക്യൂ സംഘം രക്ഷപ്പെടുത്തിയത്. ഫയർ ആൻറ് റസ്ക്യൂ ഓഫീസർ ഷിജൊ എ.എഫ് കിണറ്റിലിറങ്ങി റസ്ക്യൂ നെറ്റിൽ ആളെ കയറ്റി പുറത്തെടുത്ത് തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് സേനാംഗങ്ങളായ വിനോദ് കുമാർ . എം.ജി, വിജയ്. ടി. , അനൂപ്. കെ.വി., നന്ദഗോപാൽ, ധനീഷ് കുമാർ പി.കെ, സജീന്ദ്രൻ.കെ, മധുസൂദനൻ.കെ, തോമസ് മാത്യു, സുഗതൻ - പി.കെ എന്നിവരും പങ്കെടുത്തു.

## Article Content

കിണറിൽ അകപ്പെട്ടയാളെ രക്ഷപ്പെടുത്തി . വെള്ളാവിൽ എകദേശം 35 അടി താഴ്ചയുള്ള കിണറിൽ അകപ്പെട്ട ആന്തൂർ വീട്ടിൽ ജാനകി എന്ന വരെയാണ് ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പ്രകാശൻ ടി.വി.യുടെ നേതൃത്വത്തിലുള്ള ഫയർ ആന്റ് റസ്ക്യൂ സംഘം രക്ഷപ്പെടുത്തിയത്. ഫയർ ആൻറ് റസ്ക്യൂ ഓഫീസർ ഷിജൊ എ.എഫ് കിണറ്റിലിറങ്ങി റസ്ക്യൂ നെറ്റിൽ ആളെ കയറ്റി പുറത്തെടുത്ത് തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് സേനാംഗങ്ങളായ വിനോദ് കുമാർ . എം.ജി, വിജയ്. ടി. , അനൂപ്. കെ.വി., നന്ദഗോപാൽ, ധനീഷ് കുമാർ പി.കെ, സജീന്ദ്രൻ.കെ, മധുസൂദനൻ.കെ, തോമസ് മാത്യു, സുഗതൻ - പി.കെ എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/111046/fire-force)