---
title: "എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ കണ്ണൂർ ജില്ല കമ്മിറ്റി കുടുംബ സഹായ ഫണ്ട്‌ വിതരണവും യാത്രയയപ്പും സംഘടിപ്പിച്ചു"
english_title: "exise staff association"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/111026/exise-staff-association"
published_at: "2023-04-26T09:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64489d9c86f5b_acci.jfif"
keywords: []
---

# എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ കണ്ണൂർ ജില്ല കമ്മിറ്റി കുടുംബ സഹായ ഫണ്ട്‌ വിതരണവും യാത്രയയപ്പും സംഘടിപ്പിച്ചു

> **Lead Summary:** കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ എക്‌സൈസ് ഡ്രൈവർ ഉത്തമൻ കുടുംബ സഹായ ഫണ്ട്‌ വിതരണം, എക്‌സൈസ് ഇൻസ്‌പെക്ടർ സി സി ആനന്ദകുമാർ, പ്രിവെൻറ്റീവ് ഓഫീസർ എൻ വി പ്രവീൺ എന്നിവർക്കുള്ള യാത്രയയപ്പ്,സംസ്ഥാന എക്‌സൈസ് കലാ കായിക മേള വിജയികൾക്കുള്ള അനുമോദനം, റിപ്പബ്ലിക്ദിന പരേഡിലെ ഒന്നാം സ്ഥലത്തിന് അർഹമായ നിശ്ചല ദൃശ്യത്തിൽ പങ്കാളികളായവർക്കുള്ള അനുമോദനം എന്നിവ കണ്ണൂർ സ്‌പോർട്സ് കൗൺസിൽ ഹാളിൽ വച്ച് നടന്നു. പരിപാടി ബഹു. അഴീക്കോട് എം എൽ എ ശ്രീ. കെ വി സുമേഷ് ഉൽഘടനവും ഉപഹാരവിതരണവും നടത്തി. ബഹു. കണ്ണൂർ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ കെ പ്രേംകൃഷ്ണ കലാകായിക വിജയികൾക്കുള്ള മോമെന്റേം വിതരണം ചെയ്തു. പരിപാടിക് സംഘടന ജില്ല പ്രസിഡന്റ്‌ വി സി സുകേഷ്കുമാർ അധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ രാജേഷ് സ്വാഗതം പറഞ്ഞു.സംസ്ഥാന ജനറൽ സെക്രട്ടറി കെ സന്തോഷ്‌ കുമാർ മുഖ്യഥിതിയായി സംസാരിച്ചു. ഓഫീസർസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ ഷാജി, സംഘടന സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ആയ വി വി ഷാജി, എം ബി സുരേഷ്ബാബു, മുൻ ജില്ല പ്രസിഡന്റ്‌ എ പി രാജീവ്‌ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സംഘടന ജോയിന്റ് സെക്രട്ടറി റിഷാദ് സി എച് നന്ദി രേഖപ്പെടുത്തി.

## Article Content

കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ എക്‌സൈസ് ഡ്രൈവർ ഉത്തമൻ കുടുംബ സഹായ ഫണ്ട്‌ വിതരണം, എക്‌സൈസ് ഇൻസ്‌പെക്ടർ സി സി ആനന്ദകുമാർ, പ്രിവെൻറ്റീവ് ഓഫീസർ എൻ വി പ്രവീൺ എന്നിവർക്കുള്ള യാത്രയയപ്പ്,സംസ്ഥാന എക്‌സൈസ് കലാ കായിക മേള വിജയികൾക്കുള്ള അനുമോദനം, റിപ്പബ്ലിക്ദിന പരേഡിലെ ഒന്നാം സ്ഥലത്തിന് അർഹമായ നിശ്ചല ദൃശ്യത്തിൽ പങ്കാളികളായവർക്കുള്ള അനുമോദനം എന്നിവ കണ്ണൂർ സ്‌പോർട്സ് കൗൺസിൽ ഹാളിൽ വച്ച് നടന്നു. പരിപാടി ബഹു. അഴീക്കോട് എം എൽ എ ശ്രീ. കെ വി സുമേഷ് ഉൽഘടനവും ഉപഹാരവിതരണവും നടത്തി. ബഹു. കണ്ണൂർ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ കെ പ്രേംകൃഷ്ണ കലാകായിക വിജയികൾക്കുള്ള മോമെന്റേം വിതരണം ചെയ്തു. പരിപാടിക് സംഘടന ജില്ല പ്രസിഡന്റ്‌ വി സി സുകേഷ്കുമാർ അധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ രാജേഷ് സ്വാഗതം പറഞ്ഞു.സംസ്ഥാന ജനറൽ സെക്രട്ടറി കെ സന്തോഷ്‌ കുമാർ മുഖ്യഥിതിയായി സംസാരിച്ചു. ഓഫീസർസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ ഷാജി, സംഘടന സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ആയ വി വി ഷാജി, എം ബി സുരേഷ്ബാബു, മുൻ ജില്ല പ്രസിഡന്റ്‌ എ പി രാജീവ്‌ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സംഘടന ജോയിന്റ് സെക്രട്ടറി റിഷാദ് സി എച് നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/111026/exise-staff-association)