---
title: "ഏറ് പടക്കം ഉണ്ടാക്കി സ്ഫോടനം നടത്തി ദൃശ്യം പ്രചരിപ്പിച്ച കോളേജ് വിദ്യാർത്ഥി കണ്ണൂരിൽ അറസ്റ്റിൽ"
english_title: "College student arrested "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/110987/college-student-arrested"
published_at: "2023-04-25T22:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644800fca9451_Screenshot_20230425_220149_Samsung_Internet.jpg"
keywords: []
---

# ഏറ് പടക്കം ഉണ്ടാക്കി സ്ഫോടനം നടത്തി ദൃശ്യം പ്രചരിപ്പിച്ച കോളേജ് വിദ്യാർത്ഥി കണ്ണൂരിൽ അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ:** ഏറ് പടക്കം ഉണ്ടാക്കി സ്ഫോടനം നടത്തി ദൃശ്യം പ്രചരിപ്പിച്ച കോളേജ് വിദ്യാർത്ഥി കണ്ണൂരിൽ അറസ്റ്റിൽl. ധർമ്മടം പൊലീസ് ആണ് വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തത്. പടക്കം ഉണ്ടാക്കി വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുക ആയിരുന്നു. നാല് പേർ ചേർന്നാണ് ഏറ് പടക്കം ഉണ്ടാക്കിയത്. സംഭവത്തിൽ പങ്കാളികളായ സംഘത്തിലെ മറ്റ് മൂന്ന് പേരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. ബോംബ് നിർമ്മിക്കുന്ന മാതൃകയിലാണ് ഏറ് പടക്കം ഉണ്ടാക്കിയത്. നിർമ്മാണ രീതിയും വീഡിയോയിൽ ചിത്രീകരിച്ചിരുന്നു. പടക്കത്തിൻ്റെ വെടിമരുന്നാണ് ഉപയോഗിച്ചത് എന്നാണ് വിദ്യാർത്ഥി പൊലീസിന് മൊഴി നൽകിയത്. സ്ഫോടനം റീൽ വീഡിയോ ആക്കി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു.

## Article Content

**കണ്ണൂർ:** ഏറ് പടക്കം ഉണ്ടാക്കി സ്ഫോടനം നടത്തി ദൃശ്യം പ്രചരിപ്പിച്ച കോളേജ് വിദ്യാർത്ഥി കണ്ണൂരിൽ അറസ്റ്റിൽl. ധർമ്മടം പൊലീസ് ആണ് വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തത്. പടക്കം ഉണ്ടാക്കി വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുക ആയിരുന്നു. നാല് പേർ ചേർന്നാണ് ഏറ് പടക്കം ഉണ്ടാക്കിയത്. സംഭവത്തിൽ പങ്കാളികളായ സംഘത്തിലെ മറ്റ് മൂന്ന് പേരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. ബോംബ് നിർമ്മിക്കുന്ന മാതൃകയിലാണ് ഏറ് പടക്കം ഉണ്ടാക്കിയത്. നിർമ്മാണ രീതിയും വീഡിയോയിൽ ചിത്രീകരിച്ചിരുന്നു. പടക്കത്തിൻ്റെ വെടിമരുന്നാണ് ഉപയോഗിച്ചത് എന്നാണ് വിദ്യാർത്ഥി പൊലീസിന് മൊഴി നൽകിയത്. സ്ഫോടനം റീൽ വീഡിയോ ആക്കി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/110987/college-student-arrested)