---
title: "ആദിവാസി പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: യുവാവിന് 5 വർഷം കഠിനതടവും 50000 രൂപ പിഴയും"
english_title: "rape case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/110960/rape-case"
published_at: "2023-04-25T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6447e64ebeb9b_news-card.jpg"
keywords: []
---

# ആദിവാസി പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: യുവാവിന് 5 വർഷം കഠിനതടവും 50000 രൂപ പിഴയും

> **Lead Summary:** **തളിപ്പറമ്പ്: **പ്രായപൂര്‍ത്തിയെത്താത്തെ ആദിവാസി പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയ സംഭവത്തില്‍ യുവാവിന് 5 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. നീലേശ്വരം കിനാനൂര്‍ ചോയ്യംകോട്ടെ വൈക്കത്തുശേരി വി.ജി.ബിജുവിനെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി സി.മുജീബ്‌റഹ്‌മാനാണ് ശിക്ഷ വിധിച്ചത്.

## Article Content

**തളിപ്പറമ്പ്: **പ്രായപൂര്‍ത്തിയെത്താത്തെ ആദിവാസി പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയ സംഭവത്തില്‍ യുവാവിന് 5 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. നീലേശ്വരം കിനാനൂര്‍ ചോയ്യംകോട്ടെ വൈക്കത്തുശേരി വി.ജി.ബിജുവിനെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി സി.മുജീബ്‌റഹ്‌മാനാണ് ശിക്ഷ വിധിച്ചത്.

2017 ഫെബ്രുവരി 6 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരിയാരം പോലീസ് പരിധിയിലെ ഒരു അനാഥാലയത്തില്‍ കഴിയുകയായിരുന്ന പെണ്‍കുട്ടിയെ ഷെഡിന് പുറത്തുവെച്ച് കെട്ടിപ്പിടിച്ച് ഉമ്മവെച്ചു എന്നാണ് കേസ്. അന്നത്തെ തളിപ്പറമ്പ് ഡി.വൈ.എസ്.പി കെ.വി.വേണുഗോപാലാണ് കേസന്വേഷണം നടത്തുകയും പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത്.

പട്ടികവര്‍ഗ്ഗത്തില്‍ പെട്ട പെണ്‍കുട്ടിയായതിനാല്‍ ബിജുവിന്റെ പേരില്‍ എസ്.സി.എസ്.ടി നിയമപ്രകാരവും കേസെടുത്തിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/110960/rape-case)