---
title: "ശ്രീകണ്ഠപുരത്ത് നിന്ന് കാണാതായ പെൺകുട്ടികളെ വയനാട്ടിൽ കണ്ടെത്തി"
english_title: "missing case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/110864/missing-case"
published_at: "2023-04-25T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64477bed24414_images.jfif"
keywords: []
---

# ശ്രീകണ്ഠപുരത്ത് നിന്ന് കാണാതായ പെൺകുട്ടികളെ വയനാട്ടിൽ കണ്ടെത്തി

> **Lead Summary:** ശ്രീ​ക​ണ്ഠ​പു​രം പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍നി​ന്ന് കാ​ണാ​താ​യ ര​ണ്ട് പെ​ണ്‍കു​ട്ടി​ക​ളെ പൊ​ലീ​സി​ന്റെ ഇ​ട​പെ​ട​ലി​ല്‍ വ​യ​നാ​ട്ടി​ല്‍ ക​ണ്ടെ​ത്തി. ശ​നി​യാ​ഴ്ച​യാ​ണ് 17 വ​യ​സ്സു​ള്ള പെ​ണ്‍കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ഒ​രു കു​ട്ടി മ​റ്റൊ​രു കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തു​ക​യും ര​ണ്ടു​പേ​രും ചേ​ര്‍ന്ന് വീ​ട്ടു​കാ​രോ​ട് പ​റ​യാ​തെ യു​വാ​ക്ക​ള്‍ക്കൊ​പ്പം ബൈ​ക്കി​ല്‍ പോ​വു​ക​യു​മാ​യി​രു​ന്നു. ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യെ​ത്തു​ട​ര്‍ന്ന് ശ്രീ​ക​ണ്ഠ​പു​രം എ​സ്.​എ​ച്ച്.​ഒ രാ​ജേ​ഷ് മാ​രാം​ഗ​ല​ത്ത്, എ​സ്.​ഐ എ.​വി. ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ വി​വി​ധ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് വി​വ​രം കൈ​മാ​റി. അ​തി​നി​ടെ വ​യ​നാ​ട് ത​ല​പ്പു​ഴ​യി​ല്‍ ഇ​വ​രു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍ന്ന് ത​ല​പ്പു​ഴ പൊ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.തു​ട​ർ​ന്ന് അ​വ​ര്‍ പെ​ണ്‍കു​ട്ടി​ക​ളെ​യും യു​വാ​ക്ക​ളെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ശ്രീ​ക​ണ്ഠ​പു​രം പൊ​ലീ​സ് കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്ന് ഇ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി പെ​ണ്‍കു​ട്ടി​ക​ള്‍ക്ക് കൗ​ണ്‍സ​ലി​ങ് ന​ൽ​കി.കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ കു​ട്ടി​ക​ളെ ര​ക്ഷി​താ​ക്ക​ള്‍ക്കൊ​പ്പം വി​ട്ട​യ​ച്ചു. ത​ളി​പ്പ​റ​മ്പി​ന​ടു​ത്ത ര​ണ്ട് യു​വാ​ക്ക​ള്‍ക്കൊ​പ്പ​മാ​ണ് പെ​ണ്‍കു​ട്ടി​ക​ള്‍പോ​യ​ത്.

## Article Content

ശ്രീ​ക​ണ്ഠ​പു​രം പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍നി​ന്ന് കാ​ണാ​താ​യ ര​ണ്ട് പെ​ണ്‍കു​ട്ടി​ക​ളെ പൊ​ലീ​സി​ന്റെ ഇ​ട​പെ​ട​ലി​ല്‍ വ​യ​നാ​ട്ടി​ല്‍ ക​ണ്ടെ​ത്തി. ശ​നി​യാ​ഴ്ച​യാ​ണ് 17 വ​യ​സ്സു​ള്ള പെ​ണ്‍കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ഒ​രു കു​ട്ടി മ​റ്റൊ​രു കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തു​ക​യും ര​ണ്ടു​പേ​രും ചേ​ര്‍ന്ന് വീ​ട്ടു​കാ​രോ​ട് പ​റ​യാ​തെ യു​വാ​ക്ക​ള്‍ക്കൊ​പ്പം ബൈ​ക്കി​ല്‍ പോ​വു​ക​യു​മാ​യി​രു​ന്നു. ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യെ​ത്തു​ട​ര്‍ന്ന് ശ്രീ​ക​ണ്ഠ​പു​രം എ​സ്.​എ​ച്ച്.​ഒ രാ​ജേ​ഷ് മാ​രാം​ഗ​ല​ത്ത്, എ​സ്.​ഐ എ.​വി. ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ വി​വി​ധ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് വി​വ​രം കൈ​മാ​റി. അ​തി​നി​ടെ വ​യ​നാ​ട് ത​ല​പ്പു​ഴ​യി​ല്‍ ഇ​വ​രു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍ന്ന് ത​ല​പ്പു​ഴ പൊ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.തു​ട​ർ​ന്ന് അ​വ​ര്‍ പെ​ണ്‍കു​ട്ടി​ക​ളെ​യും യു​വാ​ക്ക​ളെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ശ്രീ​ക​ണ്ഠ​പു​രം പൊ​ലീ​സ് കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്ന് ഇ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി പെ​ണ്‍കു​ട്ടി​ക​ള്‍ക്ക് കൗ​ണ്‍സ​ലി​ങ് ന​ൽ​കി.കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ കു​ട്ടി​ക​ളെ ര​ക്ഷി​താ​ക്ക​ള്‍ക്കൊ​പ്പം വി​ട്ട​യ​ച്ചു. ത​ളി​പ്പ​റ​മ്പി​ന​ടു​ത്ത ര​ണ്ട് യു​വാ​ക്ക​ള്‍ക്കൊ​പ്പ​മാ​ണ് പെ​ണ്‍കു​ട്ടി​ക​ള്‍പോ​യ​ത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/110864/missing-case)