---
title: "ജെ.സി.ബിയുമായി കൂട്ടിയിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു"
english_title: "shishilraj"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/110822/shishilraj"
published_at: "2023-04-25T09:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644761b716c5f_IMG-20230425-WA0013.jpg"
keywords: []
---

# ജെ.സി.ബിയുമായി കൂട്ടിയിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

> **Lead Summary:** **തളിപ്പറമ്പ്:** ജെ.സി.ബിയുമായി കൂട്ടിയിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. ഏഴോം കൊട്ടില കള്ള്ഷാപ്പിന് സമീപത്തെ പരേതനായ സി.എച്ച്.രാജന്‍-ഫ്രാന്‍സീന ദമ്പതികളുടെ മകന്‍ ശശില്‍രാജ്ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടിന് കുപ്പ്-മുതുകുട റോഡില്‍ വെച്ചാണ് ശശില്‍രാജ് സഞ്ചരിച്ച സ്‌കൂട്ടര്‍ ജെ.സി.ബിയുമായി കൂട്ടിയിടിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തി പെയിന്റിംഗ് ജോലി ചെയ്തുവരികയായിരുന്നു. ഭാര്യയും മകളുമുണ്ട്. സഹോദരന്‍: ശര്‍ബിന്‍രാജ്. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

## Article Content

**തളിപ്പറമ്പ്:** ജെ.സി.ബിയുമായി കൂട്ടിയിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. ഏഴോം കൊട്ടില കള്ള്ഷാപ്പിന് സമീപത്തെ പരേതനായ സി.എച്ച്.രാജന്‍-ഫ്രാന്‍സീന ദമ്പതികളുടെ മകന്‍ ശശില്‍രാജ്ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടിന് കുപ്പ്-മുതുകുട റോഡില്‍ വെച്ചാണ് ശശില്‍രാജ് സഞ്ചരിച്ച സ്‌കൂട്ടര്‍ ജെ.സി.ബിയുമായി കൂട്ടിയിടിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തി പെയിന്റിംഗ് ജോലി ചെയ്തുവരികയായിരുന്നു. ഭാര്യയും മകളുമുണ്ട്. സഹോദരന്‍: ശര്‍ബിന്‍രാജ്. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/110822/shishilraj)