---
title: "ചെറുകുന്ന് കൊവ്വപ്പുറത്ത് പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്"
english_title: "pickup van accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/110814/pickup-van-accident"
published_at: "2023-04-25T08:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644744343d660_news-card.jpg"
keywords: []
---

# ചെറുകുന്ന് കൊവ്വപ്പുറത്ത് പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

> **Lead Summary:** കെ എസ്സ് ടി പി റോഡിൽ ചെറുകുന്ന് കൊവ്വപ്പുറത്തിനും പള്ളിച്ചാലിനും ഇടയിലാണ് അപകടം നടന്നത്. വൈകിട്ട് 4 മണിയോടെയാണ് അപകടം ഉണ്ടായത്.കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാൻ വീട്ടുമതിലിലും സിഗ്നൽ ലൈറ്റും ഇടിച്ച് തകർത്ത് റോഡരികിൽ നിർത്തിയിട്ട വാഗണർ കാറിൽ ഇടിച്ച ശേഷം മറിയുകയായിരുന്നു. തലനാരിഴക്കാണ് വൻ ദുരന്തം ഒഴിവായത്. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് അപകടത്തിൽപ്പെട്ട പിക്കപ്പ് വാൻ ഡ്രൈവറെ ചെറുകുന്നിലെ സ്വകാര്യ ആശ്യപത്രിയിൽ എത്തിച്ചത്. ഇദ്ദേഹത്തിന് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ഇവിടെ അപകടങ്ങൾ പതിവാണ് എന്ന് നാട്ടുകാർ പറഞ്ഞു

## Article Content

കെ എസ്സ് ടി പി റോഡിൽ ചെറുകുന്ന് കൊവ്വപ്പുറത്തിനും പള്ളിച്ചാലിനും ഇടയിലാണ് അപകടം നടന്നത്. വൈകിട്ട് 4 മണിയോടെയാണ് അപകടം ഉണ്ടായത്.കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാൻ വീട്ടുമതിലിലും സിഗ്നൽ ലൈറ്റും ഇടിച്ച് തകർത്ത് റോഡരികിൽ നിർത്തിയിട്ട വാഗണർ കാറിൽ ഇടിച്ച ശേഷം മറിയുകയായിരുന്നു. തലനാരിഴക്കാണ് വൻ ദുരന്തം ഒഴിവായത്. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് അപകടത്തിൽപ്പെട്ട പിക്കപ്പ് വാൻ ഡ്രൈവറെ ചെറുകുന്നിലെ സ്വകാര്യ ആശ്യപത്രിയിൽ എത്തിച്ചത്. ഇദ്ദേഹത്തിന് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ഇവിടെ അപകടങ്ങൾ പതിവാണ് എന്ന് നാട്ടുകാർ പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/110814/pickup-van-accident)