---
title: "ക്വാറി സമരം: സ്തംഭിച്ച് നിർമ്മാണ മേഖല"
english_title: "strike"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/110728/strike"
published_at: "2023-04-24T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64466eb48924b_acci.jfif"
keywords: []
---

# ക്വാറി സമരം: സ്തംഭിച്ച് നിർമ്മാണ മേഖല

> **Lead Summary:** **കണ്ണൂർ : **ക്വാറിസമരത്തെ തുടർന്ന് ജെല്ലിയും ജെല്ലിപ്പൊടിയും കിട്ടാത്തതിനാൽ ദേശീയപാതാ നിർമാണം മുടങ്ങി. തലപ്പാടി മുതൽ മുഴപ്പിലങ്ങാട്ടുവരെയുള്ള നാല് റീച്ചുകളിലും റോഡ് ടാറിങ്, കോൺക്രീറ്റ് പണി എന്നിവ നിലച്ചു. മഴയ്ക്ക് മുൻപ് തീർക്കേണ്ട കലുങ്ക്, ഓവുചാൽ നിർമാണത്തെ ഇത് ബാധിക്കും. മഴവെള്ളം ഒഴുകിപ്പോകാൻ മാർഗമില്ലെങ്കിൽ ദേശീയപാതയുടെ താഴ്ന്നഭാഗങ്ങളിൽ വെള്ളക്കെട്ട് വരും. സർക്കാർ ഇടപെട്ടില്ലെങ്കിൽ മൺസൂൺ മുന്നൊരുക്കത്തെ ഇത് ബാധിക്കും. റോഡ് പണിയിൽ മണ്ണുപാളി നിർമാണം ഭൂരിഭാഗം റീച്ചിലും പൂർത്തിയായി. ഇതിന് മുകളിലുള്ള പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. ബാക്കി എല്ലാ പ്രവൃത്തിക്കും ജെല്ലി വേണം. റോഡ് നിർമാണത്തിന്റെ മൂന്ന് പാളികളിൽ 40 മുതൽ 10 മില്ലിമീറ്റർവരെ കനത്തിൽ ജെല്ലി വേണം. ഇത് കിട്ടാനില്ല. കോൺക്രീറ്റ് പ്രവൃത്തിക്ക് 20, 10 മില്ലിമീറ്റർ ജെല്ലിയും ജെല്ലിപ്പൊടിയും വേണം. എടക്കാട് ഉൾപ്പെടെ പല സ്ഥലത്തും റോഡുകൾ ഉയർന്നും താഴ്ന്നുമാണുള്ളത്. ഇത് സജ്ജമാക്കണമെങ്കിൽ ടാറിങ് നടത്തണം. ഇല്ലെങ്കിൽ മഴവെള്ളത്തിൽ മണ്ണ് ഒലിച്ചുപോകും. കലുങ്ക് നിർമാണം മഴയ്ക്ക് മുൻപ് പൂർത്തിയായില്ലെങ്കിൽ നിലവിൽ യാത്ര ചെയ്യുന്ന സർവീസ് റോഡുകൾ വെള്ളത്തിലാകുമെന്നതാണ് പ്രധാന പ്രതിസന്ധി

## Article Content

**കണ്ണൂർ : **ക്വാറിസമരത്തെ തുടർന്ന് ജെല്ലിയും ജെല്ലിപ്പൊടിയും കിട്ടാത്തതിനാൽ ദേശീയപാതാ നിർമാണം മുടങ്ങി. തലപ്പാടി മുതൽ മുഴപ്പിലങ്ങാട്ടുവരെയുള്ള നാല് റീച്ചുകളിലും റോഡ് ടാറിങ്, കോൺക്രീറ്റ് പണി എന്നിവ നിലച്ചു. മഴയ്ക്ക് മുൻപ് തീർക്കേണ്ട കലുങ്ക്, ഓവുചാൽ നിർമാണത്തെ ഇത് ബാധിക്കും. മഴവെള്ളം ഒഴുകിപ്പോകാൻ മാർഗമില്ലെങ്കിൽ ദേശീയപാതയുടെ താഴ്ന്നഭാഗങ്ങളിൽ വെള്ളക്കെട്ട് വരും. സർക്കാർ ഇടപെട്ടില്ലെങ്കിൽ മൺസൂൺ മുന്നൊരുക്കത്തെ ഇത് ബാധിക്കും. റോഡ് പണിയിൽ മണ്ണുപാളി നിർമാണം ഭൂരിഭാഗം റീച്ചിലും പൂർത്തിയായി. ഇതിന് മുകളിലുള്ള പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. ബാക്കി എല്ലാ പ്രവൃത്തിക്കും ജെല്ലി വേണം. റോഡ് നിർമാണത്തിന്റെ മൂന്ന് പാളികളിൽ 40 മുതൽ 10 മില്ലിമീറ്റർവരെ കനത്തിൽ ജെല്ലി വേണം. ഇത് കിട്ടാനില്ല. കോൺക്രീറ്റ് പ്രവൃത്തിക്ക് 20, 10 മില്ലിമീറ്റർ ജെല്ലിയും ജെല്ലിപ്പൊടിയും വേണം. എടക്കാട് ഉൾപ്പെടെ പല സ്ഥലത്തും റോഡുകൾ ഉയർന്നും താഴ്ന്നുമാണുള്ളത്. ഇത് സജ്ജമാക്കണമെങ്കിൽ ടാറിങ് നടത്തണം. ഇല്ലെങ്കിൽ മഴവെള്ളത്തിൽ മണ്ണ് ഒലിച്ചുപോകും. കലുങ്ക് നിർമാണം മഴയ്ക്ക് മുൻപ് പൂർത്തിയായില്ലെങ്കിൽ നിലവിൽ യാത്ര ചെയ്യുന്ന സർവീസ് റോഡുകൾ വെള്ളത്തിലാകുമെന്നതാണ് പ്രധാന പ്രതിസന്ധി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/110728/strike)