---
title: "പോലീസുകാരനെ ആക്രമിച്ച നിർമ്മാണ തൊഴിലാളിയും സുഹൃത്തും അറസ്റ്റിൽ"
english_title: "arrest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/110724/arrest"
published_at: "2023-04-24T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64466cc962666_news-card.jpg"
keywords: []
---

# പോലീസുകാരനെ ആക്രമിച്ച നിർമ്മാണ തൊഴിലാളിയും സുഹൃത്തും അറസ്റ്റിൽ

> **Lead Summary:** **പയ്യന്നൂർ:** മദ്യലഹരിയിൽ പോലീസുകാരനെ ആക്രമിച്ച നിർമ്മാണ തൊഴിലാളിയും സുഹൃത്തും അറസ്റ്റിൽ.നിർമ്മാണ തൊഴിലാളി തൃക്കരിപ്പൂർ പേക്കടത്തെ കൊടക്കാട് വീട്ടിൽ മണികണ്ഠൻ , സുഹൃത്ത് ഓട്ടോ ഡ്രൈവറായ തൃക്കരിപ്പൂർ മീലിയാട്ടെ എം.കെ.കൃഷ്ണൻ എന്നിവരെയാണ് എസ്.ഐ.എം. വി.ഷീജുവും സംഘവും അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. പുതിയ ബസ് സ്റ്റാൻ്റിന് സമീപംപൊതു സ്ഥലത്ത് മദ്യപിക്കുകയായിരുന്ന ഇരുവരെയും പോലീസ് പിടികൂടിയിരുന്നു.ഇരുവരെയും സ്റ്റേഷനിലേക്ക് ഓട്ടോയിൽ കൊണ്ടുവരുന്നതിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ ജോസ് ലിനെ മദ്യലഹരിയിലായിരുന്ന മണികണ്ഠൻകഴുത്തിന് പിടിച്ച് തള്ളുകയും വയറിന് ചവിട്ടുകയും ദേഹത്ത് നഖം കൊണ്ട് പീച്ചിയും മാന്തിയും മുറിവേൽപ്പിക്കുകയുമായിരുന്നു. ഇതിനിടെ സ്റ്റേഷൻ റോഡിൽ വെച്ച്താഴേക്ക് തള്ളിയിടാൻ ശ്രമിക്കുന്നതിനിടെ മദ്യലഹരിയിലായിരുന്ന രണ്ടാം പ്രതിയായ ഓട്ടോ ഡ്രൈവർ കൃഷ്ണൻ ഓട്ടോയുമായി കടന്നു കളയാൻ ശ്രമിച്ചെങ്കിലും പോലീസ് പിൻതുടർന്ന് പിടികൂടി സ്റ്റേഷനിലെത്തിക്കുകയായിരുന്നു. പോലീസിൻ്റെ കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിനും പോലീസുകാരനെ ആക്രമിച്ചതിനും കേസെടുത്തപയ്യന്നൂർ പോലീസ് പ്രതികളെ അറസ്റ്റു ചെയ്തു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.

## Article Content

**പയ്യന്നൂർ:** മദ്യലഹരിയിൽ പോലീസുകാരനെ ആക്രമിച്ച നിർമ്മാണ തൊഴിലാളിയും സുഹൃത്തും അറസ്റ്റിൽ.നിർമ്മാണ തൊഴിലാളി തൃക്കരിപ്പൂർ പേക്കടത്തെ കൊടക്കാട് വീട്ടിൽ മണികണ്ഠൻ , സുഹൃത്ത് ഓട്ടോ ഡ്രൈവറായ തൃക്കരിപ്പൂർ മീലിയാട്ടെ എം.കെ.കൃഷ്ണൻ എന്നിവരെയാണ് എസ്.ഐ.എം. വി.ഷീജുവും സംഘവും അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. പുതിയ ബസ് സ്റ്റാൻ്റിന് സമീപംപൊതു സ്ഥലത്ത് മദ്യപിക്കുകയായിരുന്ന ഇരുവരെയും പോലീസ് പിടികൂടിയിരുന്നു.ഇരുവരെയും സ്റ്റേഷനിലേക്ക് ഓട്ടോയിൽ കൊണ്ടുവരുന്നതിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ ജോസ് ലിനെ മദ്യലഹരിയിലായിരുന്ന മണികണ്ഠൻകഴുത്തിന് പിടിച്ച് തള്ളുകയും വയറിന് ചവിട്ടുകയും ദേഹത്ത് നഖം കൊണ്ട് പീച്ചിയും മാന്തിയും മുറിവേൽപ്പിക്കുകയുമായിരുന്നു. ഇതിനിടെ സ്റ്റേഷൻ റോഡിൽ വെച്ച്താഴേക്ക് തള്ളിയിടാൻ ശ്രമിക്കുന്നതിനിടെ മദ്യലഹരിയിലായിരുന്ന രണ്ടാം പ്രതിയായ ഓട്ടോ ഡ്രൈവർ കൃഷ്ണൻ ഓട്ടോയുമായി കടന്നു കളയാൻ ശ്രമിച്ചെങ്കിലും പോലീസ് പിൻതുടർന്ന് പിടികൂടി സ്റ്റേഷനിലെത്തിക്കുകയായിരുന്നു. പോലീസിൻ്റെ കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിനും പോലീസുകാരനെ ആക്രമിച്ചതിനും കേസെടുത്തപയ്യന്നൂർ പോലീസ് പ്രതികളെ അറസ്റ്റു ചെയ്തു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/110724/arrest)