---
title: "വളപട്ടണത്തിനും കണ്ണപുരത്തിനുമിടയിൽ ട്രെയിനിന് നേരെ കല്ലേറ്: യാത്രക്കാരിക്ക് പരിക്ക്"
english_title: "train incident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/110722/train-incident"
published_at: "2023-04-24T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64466c16ac62e_news-card.jpg"
keywords: []
---

# വളപട്ടണത്തിനും കണ്ണപുരത്തിനുമിടയിൽ ട്രെയിനിന് നേരെ കല്ലേറ്: യാത്രക്കാരിക്ക് പരിക്ക്

> **Lead Summary:** **വളപട്ടണം: **ഓടികൊണ്ടിരിക്കുന്ന തീവണ്ടിക്ക് നേരെ തുടർച്ചയായികല്ലേറ് യാത്രക്കാരിക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം 6.35 ഓടെ പരശുറാം എക്സ്പ്രസിൽ വളപട്ടണത്തിനും കണ്ണപുരത്തിനുമിടയിലായിരുന്നു സംഭവം. കോഴിക്കോട് നിന്നും മംഗ്ലുരൂവിലേക്ക് പോകുകയായിരുന്ന യാത്രക്കാരി ദക്ഷിണ കർണ്ണാടകയിലെ ആയിഷാബീവിക്കാണ് പരിക്കേറ്റത്.കല്ലേറിനെ തുടർന്ന് കുറച്ച് നേരം ട്രെയിൻ നിർത്തിയിട്ടു. റെയിൽവേ പോലീസ് തെരച്ചിൽ നടത്തിയെങ്കിലും കല്ലേറ് നടത്തിയവരെ കണ്ടെത്താനായില്ല. പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിൽസ തേടി. സംഭവത്തെ കുറിച്ച് വളപട്ടണം പോലീസും റെയിൽവെ പോലീസും അന്വേഷണം ഊർജിതമാക്കി. മുമ്പും സമാനമായ സംഭവങ്ങൾ ഈ മേഖലയിൽ ഉണ്ടായിരുന്നു.

## Article Content

**വളപട്ടണം: **ഓടികൊണ്ടിരിക്കുന്ന തീവണ്ടിക്ക് നേരെ തുടർച്ചയായികല്ലേറ് യാത്രക്കാരിക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം 6.35 ഓടെ പരശുറാം എക്സ്പ്രസിൽ വളപട്ടണത്തിനും കണ്ണപുരത്തിനുമിടയിലായിരുന്നു സംഭവം. കോഴിക്കോട് നിന്നും മംഗ്ലുരൂവിലേക്ക് പോകുകയായിരുന്ന യാത്രക്കാരി ദക്ഷിണ കർണ്ണാടകയിലെ ആയിഷാബീവിക്കാണ് പരിക്കേറ്റത്.കല്ലേറിനെ തുടർന്ന് കുറച്ച് നേരം ട്രെയിൻ നിർത്തിയിട്ടു. റെയിൽവേ പോലീസ് തെരച്ചിൽ നടത്തിയെങ്കിലും കല്ലേറ് നടത്തിയവരെ കണ്ടെത്താനായില്ല. പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിൽസ തേടി. സംഭവത്തെ കുറിച്ച് വളപട്ടണം പോലീസും റെയിൽവെ പോലീസും അന്വേഷണം ഊർജിതമാക്കി. മുമ്പും സമാനമായ സംഭവങ്ങൾ ഈ മേഖലയിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/110722/train-incident)