---
title: "സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്"
english_title: "temperature level "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/110719/temperature-level"
published_at: "2023-04-24T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64466ac017ed7_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

> **Lead Summary:** സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. പാലക്കാട് ജില്ലയില്‍ 39 ഡിഗ്രി വരെ താപനില ഉയരാനാണ് സാധ്യത. കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ 37 ഡിഗ്രി വരെ താപനില ഉയര്‍ന്നേക്കും. തിരുവനന്തപുരം ജില്ലയില്‍ 36 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. അഞ്ച് ജില്ലകളിലും മലയോര പ്രദേശങ്ങള്‍ ഒഴികെയുള്ള ഇടങ്ങളിലാണ് യെല്ലോ അലേര്‍ട്ട് നല്‍കിയിരിക്കുന്നത്. സാധാരണ നിലയില്‍ നിന്ന് രണ്ട് മുതല്‍ നാല് വരെ ഡിഗ്രി താപനിലയാണ് ഉയരുകയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ജില്ലകളിലെ ഇന്നത്തെ താപനില വരുംദിവസങ്ങളില്‍ ഉയരും. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും മൂലം മലയോര പ്രദേശങ്ങള്‍ ഒഴികെചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

## Article Content

സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. പാലക്കാട് ജില്ലയില്‍ 39 ഡിഗ്രി വരെ താപനില ഉയരാനാണ് സാധ്യത. കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ 37 ഡിഗ്രി വരെ താപനില ഉയര്‍ന്നേക്കും. തിരുവനന്തപുരം ജില്ലയില്‍ 36 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. അഞ്ച് ജില്ലകളിലും മലയോര പ്രദേശങ്ങള്‍ ഒഴികെയുള്ള ഇടങ്ങളിലാണ് യെല്ലോ അലേര്‍ട്ട് നല്‍കിയിരിക്കുന്നത്. സാധാരണ നിലയില്‍ നിന്ന് രണ്ട് മുതല്‍ നാല് വരെ ഡിഗ്രി താപനിലയാണ് ഉയരുകയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ജില്ലകളിലെ ഇന്നത്തെ താപനില വരുംദിവസങ്ങളില്‍ ഉയരും. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും മൂലം മലയോര പ്രദേശങ്ങള്‍ ഒഴികെചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/110719/temperature-level)