---
title: "നികുതി കൊണ്ട് വീർപ്പുമുട്ടുന്ന സാധാരണക്കാരന്റെ കീശകാലിയാക്കുന്ന മറ്റൊരു കൊള്ളയാണ് എഐ ക്യാമറ, വി ഡി സതീശൻ"
english_title: "v d sathesshan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/110717/v-d-sathesshan"
published_at: "2023-04-24T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64466a01ece48_acci.jfif"
keywords: []
---

# നികുതി കൊണ്ട് വീർപ്പുമുട്ടുന്ന സാധാരണക്കാരന്റെ കീശകാലിയാക്കുന്ന മറ്റൊരു കൊള്ളയാണ് എഐ ക്യാമറ, വി ഡി സതീശൻ

> **Lead Summary:** **കൊച്ചി: **എഐ ക്യാമറ ഇടപാടില്‍ നടന്നത് വന്‍കൊള്ളയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പദ്ധതിക്ക് പിന്നില്‍ തട്ടിക്കൂട്ട് കമ്പനികളാണ്. കെ ഫോണിന് പിന്നിലും ഇവരാണ്. കണ്ണൂര്‍ കേന്ദ്രീകരിച്ച് നടക്കുന്ന കറക്ക് കമ്പനികളാണ്, ഇവര്‍ പവര്‍ ബ്രോക്കേര്‍സ് ആണെന്നും കരാര്‍ കിട്ടിയ കമ്പനി ഉപകരാര്‍ നല്‍കിയെന്നും വി ഡി സതീശന്‍ പ്രതികരിച്ചു. മന്ത്രിമാര്‍ക്ക് പോലും കരാര്‍ കമ്പനികളെ കുറിച്ച് അറിയില്ല. പലര്‍ക്കും കിട്ടിയത് നോക്കുകൂലിയാണ്. എഐ ക്യാമറ ജനങ്ങള്‍ക്ക് മേലുള്ള കൊള്ളയാണ്. രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്ക് സര്‍ക്കാരും കെല്‍ട്രോണും നല്‍കിയ മറുപടിക്ക് വ്യക്തതയില്ല. പദ്ധതിയുമായി ബന്ധപ്പെട്ട കാബിനറ്റ് നോട്ടില്‍ കമ്പനികളെ കുറിച്ചുള്ള വിവരങ്ങളില്ല. മന്ത്രിമാര്‍ക്ക് പോലും ഇതറിയാന്‍ വഴിയില്ലെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. പദ്ധതിയുടെ ഭാഗമായി ടെന്‍ഡര്‍ വിളിച്ചിരുന്നു എന്നാണ് കെല്‍ട്രോണ്‍ പറഞ്ഞത്. സാങ്കേതികത്തികവ് ആവശ്യമായ ഇതുപോലൊരു സംവിധാനത്തിന് ടെന്‍ഡര്‍ ചെയ്യുമ്പോള്‍ പ്രീ ക്വാളിഫിക്കേഷന്‍ മാനദണ്ഡങ്ങള്‍ വ്യക്തമാക്കേണ്ടേ? അത് ഉള്ള കമ്പനികള്‍ക്കാണ് കൊടുക്കാന്‍ പാടുള്ളൂ. എസ്‌ഐആര്‍ടിയെ കൂടാതെ വേറെ ഏതൊക്കെ കമ്പനികളാണ് ടെന്‍ഡറില്‍ പങ്കെടുത്തതെന്ന് സതീശന്‍ ചോദിച്ചു. ഒരു ക്യാമറയ്ക്ക് 9.5 ലക്ഷം രൂപയെന്നാണ് പറയുന്നത്. എന്നാല്‍ ഈ സംവിധാനമുള്ള ക്യാമറകള്‍ക്ക് അവര്‍ പറയുന്ന വിലയുടെ പത്തിലൊന്ന് പോലുമില്ല. അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ ക്യാമറകള്‍ ഇതിനും കുറഞ്ഞ വിലയ്ക്ക് വാങ്ങാന്‍ ലഭിക്കും. പിന്നെ എന്തിനാണ് കെല്‍ട്രോണ്‍ ക്യാമറ കമ്പോണന്റുകള്‍ വാങ്ങി അസംബിള്‍ ചെയ്യുന്നത്? ആയിരം കോടി രൂപ വര്‍ഷം ജനങ്ങളില്‍ നിന്ന് കൊള്ളയടിക്കാനുള്ള പദ്ധതിയാണിത്. സര്‍ക്കാരിന്റെ അഴിമതിക്ക് വേണ്ടി സാധാരണക്കാരന്റെ കീശ കൊള്ളയടിക്കുകയാണെന്നും വി ഡി സതീശന്‍ ആരോപിച്ചു

## Article Content

**കൊച്ചി: **എഐ ക്യാമറ ഇടപാടില്‍ നടന്നത് വന്‍കൊള്ളയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പദ്ധതിക്ക് പിന്നില്‍ തട്ടിക്കൂട്ട് കമ്പനികളാണ്. കെ ഫോണിന് പിന്നിലും ഇവരാണ്. കണ്ണൂര്‍ കേന്ദ്രീകരിച്ച് നടക്കുന്ന കറക്ക് കമ്പനികളാണ്, ഇവര്‍ പവര്‍ ബ്രോക്കേര്‍സ് ആണെന്നും കരാര്‍ കിട്ടിയ കമ്പനി ഉപകരാര്‍ നല്‍കിയെന്നും വി ഡി സതീശന്‍ പ്രതികരിച്ചു. മന്ത്രിമാര്‍ക്ക് പോലും കരാര്‍ കമ്പനികളെ കുറിച്ച് അറിയില്ല. പലര്‍ക്കും കിട്ടിയത് നോക്കുകൂലിയാണ്. എഐ ക്യാമറ ജനങ്ങള്‍ക്ക് മേലുള്ള കൊള്ളയാണ്. രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്ക് സര്‍ക്കാരും കെല്‍ട്രോണും നല്‍കിയ മറുപടിക്ക് വ്യക്തതയില്ല. പദ്ധതിയുമായി ബന്ധപ്പെട്ട കാബിനറ്റ് നോട്ടില്‍ കമ്പനികളെ കുറിച്ചുള്ള വിവരങ്ങളില്ല. മന്ത്രിമാര്‍ക്ക് പോലും ഇതറിയാന്‍ വഴിയില്ലെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. പദ്ധതിയുടെ ഭാഗമായി ടെന്‍ഡര്‍ വിളിച്ചിരുന്നു എന്നാണ് കെല്‍ട്രോണ്‍ പറഞ്ഞത്. സാങ്കേതികത്തികവ് ആവശ്യമായ ഇതുപോലൊരു സംവിധാനത്തിന് ടെന്‍ഡര്‍ ചെയ്യുമ്പോള്‍ പ്രീ ക്വാളിഫിക്കേഷന്‍ മാനദണ്ഡങ്ങള്‍ വ്യക്തമാക്കേണ്ടേ? അത് ഉള്ള കമ്പനികള്‍ക്കാണ് കൊടുക്കാന്‍ പാടുള്ളൂ. എസ്‌ഐആര്‍ടിയെ കൂടാതെ വേറെ ഏതൊക്കെ കമ്പനികളാണ് ടെന്‍ഡറില്‍ പങ്കെടുത്തതെന്ന് സതീശന്‍ ചോദിച്ചു. ഒരു ക്യാമറയ്ക്ക് 9.5 ലക്ഷം രൂപയെന്നാണ് പറയുന്നത്. എന്നാല്‍ ഈ സംവിധാനമുള്ള ക്യാമറകള്‍ക്ക് അവര്‍ പറയുന്ന വിലയുടെ പത്തിലൊന്ന് പോലുമില്ല. അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ ക്യാമറകള്‍ ഇതിനും കുറഞ്ഞ വിലയ്ക്ക് വാങ്ങാന്‍ ലഭിക്കും. പിന്നെ എന്തിനാണ് കെല്‍ട്രോണ്‍ ക്യാമറ കമ്പോണന്റുകള്‍ വാങ്ങി അസംബിള്‍ ചെയ്യുന്നത്? ആയിരം കോടി രൂപ വര്‍ഷം ജനങ്ങളില്‍ നിന്ന് കൊള്ളയടിക്കാനുള്ള പദ്ധതിയാണിത്. സര്‍ക്കാരിന്റെ അഴിമതിക്ക് വേണ്ടി സാധാരണക്കാരന്റെ കീശ കൊള്ളയടിക്കുകയാണെന്നും വി ഡി സതീശന്‍ ആരോപിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/110717/v-d-sathesshan)