---
title: "എസ്എൻസി ലാവ് ലിൻ കേസ് വീണ്ടും മാറ്റിവെച്ചു , കേസിൽ കൂടുതൽ സമയം തേടി അഭിഭാഷകൻ"
english_title: "s n c lavlin case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/110687/s-n-c-lavlin-case"
published_at: "2023-04-24T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644647e1d9b5f_news-card.jpg"
keywords: []
---

# എസ്എൻസി ലാവ് ലിൻ കേസ് വീണ്ടും മാറ്റിവെച്ചു , കേസിൽ കൂടുതൽ സമയം തേടി അഭിഭാഷകൻ

> **Lead Summary:** **ന്യൂഡല്‍ഹി:**എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീം കോടതി വീണ്ടും മാറ്റിവച്ചു. ഇന്നു കേസ് പരിഗണിച്ച ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സിടി രവികുമാര്‍ പിന്‍മാറിയതിനെത്തുടര്‍ന്നാണ് മാറ്റം. ഹൈക്കോടതിയില്‍ കേസ് കേട്ടതാണെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് രവികുമാറിന്റെ പിന്‍മാറ്റം. ജസ്റ്റിസ് എംആര്‍ ഷായും ജസ്റ്റിസ് രവികുമാറും അടങ്ങിയ ബെഞ്ച് കേസ് പരിഗണിക്കുമെന്നായിരുന്നു അറിയിപ്പ്. കഴിഞ്ഞ നവംബറിലാണ് കേസ് കോടതി അവസാനമായി ലിസ്റ്റ് ചെയ്തത്. ഇതു 33-ാം തവണയാണ് ലാവലിന്‍ കേസ് മാറ്റിവയ്ക്കുന്നത്. പനിയെ തുടര്‍ന്ന് ചികിത്സയിലായതിനാല്‍ ഹര്‍ജി പരിഗണിക്കുന്നത് മൂന്നാഴ്ചത്തെക്ക് മാറ്റി വയ്ക്കക്കണമെന്ന് ആവശ്യപ്പെട്ട് ഊര്‍ജ വകുപ്പു മു!ന്‍ ജോയിന്റ് സെക്രട്ടറി എഫ്രാന്‍സിസിന്റെ അഭിഭാഷകന്‍ എം എല്‍ ജിഷ്ണു കത്തു നല്‍കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, ഊര്‍ജ വകുപ്പു സെക്രട്ടറി കെ.മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ.ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017ലെ ഹൈക്കോടതി വിധിക്കെതിരെയുള്ള സിബിഐയുടെ ഹര്‍ജിയും വിചാരണ നേരിടാന്‍ വിധിക്കപ്പെട്ടതിനെതിരെ വൈദ്യുതി ബോര്‍ഡിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് കെ ജി രാജശേഖരന്‍ നായര്‍, ബോര്‍ഡിന്റെ മുന്‍ ചെയര്‍മാന്‍ ആര്‍ ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനീയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവരുടെ ഹര്‍ജികളുമാണ് കോടതിയുടെ പരിഗണനയിലുള്ളത്.

## Article Content

**ന്യൂഡല്‍ഹി:**എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീം കോടതി വീണ്ടും മാറ്റിവച്ചു. ഇന്നു കേസ് പരിഗണിച്ച ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സിടി രവികുമാര്‍ പിന്‍മാറിയതിനെത്തുടര്‍ന്നാണ് മാറ്റം. ഹൈക്കോടതിയില്‍ കേസ് കേട്ടതാണെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് രവികുമാറിന്റെ പിന്‍മാറ്റം. ജസ്റ്റിസ് എംആര്‍ ഷായും ജസ്റ്റിസ് രവികുമാറും അടങ്ങിയ ബെഞ്ച് കേസ് പരിഗണിക്കുമെന്നായിരുന്നു അറിയിപ്പ്. കഴിഞ്ഞ നവംബറിലാണ് കേസ് കോടതി അവസാനമായി ലിസ്റ്റ് ചെയ്തത്. ഇതു 33-ാം തവണയാണ് ലാവലിന്‍ കേസ് മാറ്റിവയ്ക്കുന്നത്. പനിയെ തുടര്‍ന്ന് ചികിത്സയിലായതിനാല്‍ ഹര്‍ജി പരിഗണിക്കുന്നത് മൂന്നാഴ്ചത്തെക്ക് മാറ്റി വയ്ക്കക്കണമെന്ന് ആവശ്യപ്പെട്ട് ഊര്‍ജ വകുപ്പു മു!ന്‍ ജോയിന്റ് സെക്രട്ടറി എഫ്രാന്‍സിസിന്റെ അഭിഭാഷകന്‍ എം എല്‍ ജിഷ്ണു കത്തു നല്‍കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, ഊര്‍ജ വകുപ്പു സെക്രട്ടറി കെ.മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ.ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017ലെ ഹൈക്കോടതി വിധിക്കെതിരെയുള്ള സിബിഐയുടെ ഹര്‍ജിയും വിചാരണ നേരിടാന്‍ വിധിക്കപ്പെട്ടതിനെതിരെ വൈദ്യുതി ബോര്‍ഡിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് കെ ജി രാജശേഖരന്‍ നായര്‍, ബോര്‍ഡിന്റെ മുന്‍ ചെയര്‍മാന്‍ ആര്‍ ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനീയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവരുടെ ഹര്‍ജികളുമാണ് കോടതിയുടെ പരിഗണനയിലുള്ളത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/110687/s-n-c-lavlin-case)