---
title: "കരുതലിന്റെ സ്നേഹത്തിന്റെയും ഊട്ടുപുരയായി ഇഫ്തിറാഹ ഇഫ്താർ ടെന്റ്"
english_title: "ifthiraha iftar tent"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/110632/ifthiraha-iftar-tent"
published_at: "2023-04-24T09:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644601f0b8690_acci.jfif"
keywords: []
---

# കരുതലിന്റെ സ്നേഹത്തിന്റെയും ഊട്ടുപുരയായി ഇഫ്തിറാഹ ഇഫ്താർ ടെന്റ്

> **Lead Summary:** **തളിപ്പറമ്പ: **റമദാൻ ആത്മ വിചാരത്തിന്റെയും മാനവ സൗഹൃദത്തിന്റെയും മാസമാണ്.താൻ എന്ന ലോകത്തിൽ നിന്ന് മാറി അപരനേയും കൂടി കൂടെ ചേർക്കുമ്പോഴാണ് റമദാൻ പൂർണമാകുന്നത്.വിശപ്പെന്ന ഏറ്റവും വലിയ സത്യം അനുഭവിക്കുകയും പശിയടക്കാൻ കഴിയാത്തവരുടെ വയറിന്റെ നോവ് നമ്മൾ തിരിച്ചറിയുകയും അവരെ ചേർത്ത പിടിക്കുകയും ചെയ്യലാണ് നോമ്പിന്റെ മാനവിക വിചാരം.അതിനാലാണ് ഇസ്‌ലാം നോമ്പ് മുറിപ്പിക്കൽ വളരെ പ്രധാന കർമ്മമായി പരിഗണിക്കുന്നത്.ഈ മൂല്യം തിരിച്ചറിഞ്ഞാണ് വൈറ്റ് ഗാർഡ് പ്രവർത്തകർ അരയും മുറുക്കി രംഗത്തിറങ്ങിയത്. പാപങ്ങൾ പൊറുക്കപ്പെടുക,നരക മോചനം,മുറിച്ചവന്റെ നോമ്പിന്റെ തത്തുല്യമായ പ്രതിഫലം ലഭിക്കുക,തുടങ്ങിയ ഇസ്ലാമിക പാഠങ്ങളും സേവന മനസ്സുമാണ് വൈറ്റ് ഗാർഡ് പ്രവർത്തകരെ പ്രചോദിതരാക്കിയത്. തളിപ്പറമ്പിലെ ആവശ്യകത തൊട്ടറിഞ്ഞു എല്ലാവര്ക്കും സൗകര്യപ്പെടുന്ന രൂപത്തിൽ ഹൃദയ ഭാഗത്ത് തന്നെയാണ് ഇഫ്താർ ടെന്റ് ഒരുക്കിയത്.വഴി യാത്രക്കാർ, അതിഥി തൊഴിലാളികൾ,നഗര പ്രാന്ത പ്രദേശങ്ങളിൽ ജോലി ചെയ്യുന്നവർ തുടങ്ങിയവരെ ലക്ഷ്യമിട്ടാണ് ഇഫ്തിറാഹ എന്ന പേരിൽ സ്നേഹ വിരുന്നിന്റെ കൂടാരം പണിതത്.വൈറ്റ്‌ ഗാർഡ് പ്രവർത്തകർ ചീഫ് കോർഡിനേറ്റർ ഹനീഫ മദ്രസയുടേയും ക്യാപ്റ്റൻ നാസർ എ പി യുടേയും, കോർഡിനേറ്റർ അഷീറിന്റെയും നേതൃത്വത്തിൽ എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിച്ചപ്പോൾ ഇഫ്തിറാഹ കരുതലിന്റെ മജ്‌ലിസായി മാറി. മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുൻസിപ്പൽ കമ്മിറ്റിയുടെ കീഴിലുള്ള വൈറ്റ് ഗാർഡിന്റെ നേതൃത്വത്തിലാണ് നാനാ ഭാഗത്തു നിന്നെത്തിയവർക്ക് ഒരു മാസ ക്കാലം ആശ്വാസം പകർന്നു നൽകിയത്.തളിപ്പറമ്പ ശ്രീകണ്ഠപുരം പാതയിൽ മദ്രസക്ക് സമീപമാണ് ടെന്റ് ഒരുക്കിയത്.പ്രവർത്തകരുടെ വീടുകളിലിൽ നിന്നും ഉദാരമതികളുടെ സഹായങ്ങളിൽ നിന്നുമാണ് വിഭവങ്ങൾ നിറഞ്ഞത്. സ്തുത്യർഹമായ സേവനമനുഷ്ടിച്ച വൈറ്റ് ഗാർഡ് മെമ്പർമാർക്ക് മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. അനുമോദന ചടങ്ങ് മുസ്ലിം ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മറ്റി പ്രസിഡന്റ് കെ വി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മറ്റി പ്രസിഡന്റ് കെ പി നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ കമ്മറ്റി ജനറൽ സെക്രട്ടറി പി സി നസീർ , സെക്രട്ടറി ഫൈസ ൽ ചെറുകുന്നോൻ , അഷ്റഫ് ബപ്പു ,പി പി ഇസ്മായിൽ, നൗഷാദ് പുതുക്കണ്ടം, എൻ യു ഷഫീഖ് മാസ്റ്റർ, ജാഫർ ഓലിയൻ ,ഉസ്മാൻ കൊമ്മച്ചി , സഈദ് പന്നിയൂർ,സഫ്വാൻ കുറ്റിക്കോൽ തുടങ്ങിയവർ ഉപഹാര സമർപ്പണം നടത്തി. റമളാൻ 30 ദിവസവും മുന്നൂറ് പേർക്കുള്ള ഫ്രൂട്ട് സ് സ്പോൺസർ ചെയ്ത തളിപ്പറമ്പ ജെ എഫ് സി ഫ്രൂട്ട്സ് സ്താപനങ്ങളുൾപ്പെടെയുള്ള സംഭാവന നൽകിയവ വർക്ക് യോഗം പ്രത്യേകം നന്ദി രേഖപ്പെടുത്തി. ജനറൽ സെക്രട്ടറി എൻ എ സിദ്ധിഖ് സ്വാഗതവും അഷ്റഫ് മുട്ട നന്ദിയും പറഞ്ഞു.

## Article Content

**തളിപ്പറമ്പ: **റമദാൻ ആത്മ വിചാരത്തിന്റെയും മാനവ സൗഹൃദത്തിന്റെയും മാസമാണ്.താൻ എന്ന ലോകത്തിൽ നിന്ന് മാറി അപരനേയും കൂടി കൂടെ ചേർക്കുമ്പോഴാണ് റമദാൻ പൂർണമാകുന്നത്.വിശപ്പെന്ന ഏറ്റവും വലിയ സത്യം അനുഭവിക്കുകയും പശിയടക്കാൻ കഴിയാത്തവരുടെ വയറിന്റെ നോവ് നമ്മൾ തിരിച്ചറിയുകയും അവരെ ചേർത്ത പിടിക്കുകയും ചെയ്യലാണ് നോമ്പിന്റെ മാനവിക വിചാരം.അതിനാലാണ് ഇസ്‌ലാം നോമ്പ് മുറിപ്പിക്കൽ വളരെ പ്രധാന കർമ്മമായി പരിഗണിക്കുന്നത്.ഈ മൂല്യം തിരിച്ചറിഞ്ഞാണ് വൈറ്റ് ഗാർഡ് പ്രവർത്തകർ അരയും മുറുക്കി രംഗത്തിറങ്ങിയത്. പാപങ്ങൾ പൊറുക്കപ്പെടുക,നരക മോചനം,മുറിച്ചവന്റെ നോമ്പിന്റെ തത്തുല്യമായ പ്രതിഫലം ലഭിക്കുക,തുടങ്ങിയ ഇസ്ലാമിക പാഠങ്ങളും സേവന മനസ്സുമാണ് വൈറ്റ് ഗാർഡ് പ്രവർത്തകരെ പ്രചോദിതരാക്കിയത്. തളിപ്പറമ്പിലെ ആവശ്യകത തൊട്ടറിഞ്ഞു എല്ലാവര്ക്കും സൗകര്യപ്പെടുന്ന രൂപത്തിൽ ഹൃദയ ഭാഗത്ത് തന്നെയാണ് ഇഫ്താർ ടെന്റ് ഒരുക്കിയത്.വഴി യാത്രക്കാർ, അതിഥി തൊഴിലാളികൾ,നഗര പ്രാന്ത പ്രദേശങ്ങളിൽ ജോലി ചെയ്യുന്നവർ തുടങ്ങിയവരെ ലക്ഷ്യമിട്ടാണ് ഇഫ്തിറാഹ എന്ന പേരിൽ സ്നേഹ വിരുന്നിന്റെ കൂടാരം പണിതത്.വൈറ്റ്‌ ഗാർഡ് പ്രവർത്തകർ ചീഫ് കോർഡിനേറ്റർ ഹനീഫ മദ്രസയുടേയും ക്യാപ്റ്റൻ നാസർ എ പി യുടേയും, കോർഡിനേറ്റർ അഷീറിന്റെയും നേതൃത്വത്തിൽ എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിച്ചപ്പോൾ ഇഫ്തിറാഹ കരുതലിന്റെ മജ്‌ലിസായി മാറി. മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുൻസിപ്പൽ കമ്മിറ്റിയുടെ കീഴിലുള്ള വൈറ്റ് ഗാർഡിന്റെ നേതൃത്വത്തിലാണ് നാനാ ഭാഗത്തു നിന്നെത്തിയവർക്ക് ഒരു മാസ ക്കാലം ആശ്വാസം പകർന്നു നൽകിയത്.തളിപ്പറമ്പ ശ്രീകണ്ഠപുരം പാതയിൽ മദ്രസക്ക് സമീപമാണ് ടെന്റ് ഒരുക്കിയത്.പ്രവർത്തകരുടെ വീടുകളിലിൽ നിന്നും ഉദാരമതികളുടെ സഹായങ്ങളിൽ നിന്നുമാണ് വിഭവങ്ങൾ നിറഞ്ഞത്. സ്തുത്യർഹമായ സേവനമനുഷ്ടിച്ച വൈറ്റ് ഗാർഡ് മെമ്പർമാർക്ക് മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. അനുമോദന ചടങ്ങ് മുസ്ലിം ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മറ്റി പ്രസിഡന്റ് കെ വി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മറ്റി പ്രസിഡന്റ് കെ പി നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ കമ്മറ്റി ജനറൽ സെക്രട്ടറി പി സി നസീർ , സെക്രട്ടറി ഫൈസ ൽ ചെറുകുന്നോൻ , അഷ്റഫ് ബപ്പു ,പി പി ഇസ്മായിൽ, നൗഷാദ് പുതുക്കണ്ടം, എൻ യു ഷഫീഖ് മാസ്റ്റർ, ജാഫർ ഓലിയൻ ,ഉസ്മാൻ കൊമ്മച്ചി , സഈദ് പന്നിയൂർ,സഫ്വാൻ കുറ്റിക്കോൽ തുടങ്ങിയവർ ഉപഹാര സമർപ്പണം നടത്തി. റമളാൻ 30 ദിവസവും മുന്നൂറ് പേർക്കുള്ള ഫ്രൂട്ട് സ് സ്പോൺസർ ചെയ്ത തളിപ്പറമ്പ ജെ എഫ് സി ഫ്രൂട്ട്സ് സ്താപനങ്ങളുൾപ്പെടെയുള്ള സംഭാവന നൽകിയവ വർക്ക് യോഗം പ്രത്യേകം നന്ദി രേഖപ്പെടുത്തി. ജനറൽ സെക്രട്ടറി എൻ എ സിദ്ധിഖ് സ്വാഗതവും അഷ്റഫ് മുട്ട നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/110632/ifthiraha-iftar-tent)