---
title: "വിരലടയാളം പൊരുത്തപ്പെടാത്തതിനേത്തുടർന്ന് സംസ്ഥാനത്ത് അരലക്ഷത്തോളം ക്ഷേമ പെൻഷൻകാരുടെ മസ്റ്ററിങ് പരാജയപ്പെട്ടു"
english_title: "mustering"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/110552/mustering"
published_at: "2023-04-23T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64450bd83e429_acci.jfif"
keywords: []
---

# വിരലടയാളം പൊരുത്തപ്പെടാത്തതിനേത്തുടർന്ന് സംസ്ഥാനത്ത് അരലക്ഷത്തോളം ക്ഷേമ പെൻഷൻകാരുടെ മസ്റ്ററിങ് പരാജയപ്പെട്ടു

> **Lead Summary:** വിരലടയാളം പൊരുത്തപ്പെടാത്തതിനേത്തുടർന്ന് സംസ്ഥാനത്ത് 48,332 ക്ഷേമപെൻഷൻകാരുടെ മസ്റ്ററിങ് പരാജയപ്പെട്ടു. ആധാറുമായി ബന്ധപ്പെട്ട് വർഷങ്ങൾക്കുമുൻപ്‌ സ്വീകരിച്ച വിരലടയാളവുമായി നിലവിലെ വിരലടയാളം യോജിക്കാത്തതാണു കാരണം. സംസ്ഥാനത്ത് 52.19 ലക്ഷം പെൻഷൻകാരിൽ 17.11 ലക്ഷംപേർ മസ്റ്ററിങ് പൂർത്തിയാക്കിയപ്പോയാണ് വിരലടയാളം പൊരുത്തപ്പെടാത്തതിന്റെപേരിൽ ഇത്രയധികംപേരുടെ മസ്റ്ററിങ് പരാജയപ്പെട്ടത്. ബാക്കിയുള്ളവർകൂടി വരുന്നതോടെ വിരലടയാളത്തിന്റെപേരിൽ മസ്റ്ററിങ് പരാജയപ്പെടുന്നവരുടെ എണ്ണം ഒന്നരലക്ഷത്തോളമായി ഉയരാനാണുസാധ്യത. നിലവിൽ ഗ്രാമപ്പഞ്ചായത്തു പരിധിയിൽമാത്രം 32,364 പേരുടെ മസ്റ്ററിങ് പരാജയപ്പെട്ടു. നഗരസഭകളിലും കോർപ്പറേഷനുകളിലുമായി 9,155 പേരുടെയും വിവിധ ക്ഷേമബോർഡുകളിൽ നിന്ന് പെൻഷൻ വാങ്ങുന്ന 6,813 പേരുടെയും മസ്റ്ററിങ്ങും പരാജയപ്പെട്ടതായാണു കണക്ക്. മസ്റ്ററിങ് നടത്തുന്ന ജീവൻരേഖാ പോർട്ടലിൽ ഐറിസ് സ്കാനർ പ്രവർത്തനസജ്ജമാക്കി നൽകിയാൽ വിരലടയാളം പൊരുത്തപ്പെടാത്തവർക്ക് അക്ഷയകേന്ദ്രങ്ങളിൽത്തന്നെ കണ്ണടയാളം (കൃഷ്ണമണി ഘടന) നൽകി നടപടി പൂർത്തിയാക്കാനാകും. എന്നാൽ, അതിനുള്ള സൗകര്യം ഒരുക്കാൻ അധികൃതർ തയ്യാറാകാത്തതാണു പെൻഷൻകാരെ വലയ്ക്കുന്നത്. സെർവർ തകരാറുമൂലം പെൻഷൻകാർക്ക് മസ്റ്ററിങ്ങിനായി പലവട്ടം അക്ഷയകേന്ദ്രങ്ങളിലെത്തേണ്ട അവസ്ഥയുണ്ട്. രണ്ടുംമൂന്നുംതവണ എത്തിയശേഷമാണു പലർക്കും മസ്റ്ററിങ് പൂർത്തിയാക്കാനായത്.ഇത്തരത്തിൽ പലവട്ടം എത്തിയവർ വിരലടയാളം പൊരുത്തപ്പെടാത്തതിനാൽ നടപടി പൂർത്തിയാക്കാനാകാതെ മടങ്ങുകയാണ്. അക്ഷയകേന്ദ്രങ്ങളിൽനിന്നു ലഭിക്കുന്ന മസ്റ്ററിങ് പരാജയപ്പെട്ടെന്ന സർട്ടിഫിക്കറ്റും ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ലൈഫ്‌സർട്ടിഫിക്കറ്റും ഹാജരാക്കിയാൽ ഇവർക്ക് പെൻഷൻ ലഭിക്കും. ഇനി അതിനായാണ് ഈ വയോധികരുടെ ഓട്ടം. നിലവിൽ മസ്റ്ററിങ് പരാജയപ്പെട്ട 48,332 പേരിൽ 1,506 പേർ മാത്രമാണു ലൈഫ് സർട്ടിഫിക്കറ്റ് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടുള്ളത്.‌

## Article Content

വിരലടയാളം പൊരുത്തപ്പെടാത്തതിനേത്തുടർന്ന് സംസ്ഥാനത്ത് 48,332 ക്ഷേമപെൻഷൻകാരുടെ മസ്റ്ററിങ് പരാജയപ്പെട്ടു. ആധാറുമായി ബന്ധപ്പെട്ട് വർഷങ്ങൾക്കുമുൻപ്‌ സ്വീകരിച്ച വിരലടയാളവുമായി നിലവിലെ വിരലടയാളം യോജിക്കാത്തതാണു കാരണം. സംസ്ഥാനത്ത് 52.19 ലക്ഷം പെൻഷൻകാരിൽ 17.11 ലക്ഷംപേർ മസ്റ്ററിങ് പൂർത്തിയാക്കിയപ്പോയാണ് വിരലടയാളം പൊരുത്തപ്പെടാത്തതിന്റെപേരിൽ ഇത്രയധികംപേരുടെ മസ്റ്ററിങ് പരാജയപ്പെട്ടത്. ബാക്കിയുള്ളവർകൂടി വരുന്നതോടെ വിരലടയാളത്തിന്റെപേരിൽ മസ്റ്ററിങ് പരാജയപ്പെടുന്നവരുടെ എണ്ണം ഒന്നരലക്ഷത്തോളമായി ഉയരാനാണുസാധ്യത. നിലവിൽ ഗ്രാമപ്പഞ്ചായത്തു പരിധിയിൽമാത്രം 32,364 പേരുടെ മസ്റ്ററിങ് പരാജയപ്പെട്ടു. നഗരസഭകളിലും കോർപ്പറേഷനുകളിലുമായി 9,155 പേരുടെയും വിവിധ ക്ഷേമബോർഡുകളിൽ നിന്ന് പെൻഷൻ വാങ്ങുന്ന 6,813 പേരുടെയും മസ്റ്ററിങ്ങും പരാജയപ്പെട്ടതായാണു കണക്ക്. മസ്റ്ററിങ് നടത്തുന്ന ജീവൻരേഖാ പോർട്ടലിൽ ഐറിസ് സ്കാനർ പ്രവർത്തനസജ്ജമാക്കി നൽകിയാൽ വിരലടയാളം പൊരുത്തപ്പെടാത്തവർക്ക് അക്ഷയകേന്ദ്രങ്ങളിൽത്തന്നെ കണ്ണടയാളം (കൃഷ്ണമണി ഘടന) നൽകി നടപടി പൂർത്തിയാക്കാനാകും. എന്നാൽ, അതിനുള്ള സൗകര്യം ഒരുക്കാൻ അധികൃതർ തയ്യാറാകാത്തതാണു പെൻഷൻകാരെ വലയ്ക്കുന്നത്. സെർവർ തകരാറുമൂലം പെൻഷൻകാർക്ക് മസ്റ്ററിങ്ങിനായി പലവട്ടം അക്ഷയകേന്ദ്രങ്ങളിലെത്തേണ്ട അവസ്ഥയുണ്ട്. രണ്ടുംമൂന്നുംതവണ എത്തിയശേഷമാണു പലർക്കും മസ്റ്ററിങ് പൂർത്തിയാക്കാനായത്.ഇത്തരത്തിൽ പലവട്ടം എത്തിയവർ വിരലടയാളം പൊരുത്തപ്പെടാത്തതിനാൽ നടപടി പൂർത്തിയാക്കാനാകാതെ മടങ്ങുകയാണ്. അക്ഷയകേന്ദ്രങ്ങളിൽനിന്നു ലഭിക്കുന്ന മസ്റ്ററിങ് പരാജയപ്പെട്ടെന്ന സർട്ടിഫിക്കറ്റും ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ലൈഫ്‌സർട്ടിഫിക്കറ്റും ഹാജരാക്കിയാൽ ഇവർക്ക് പെൻഷൻ ലഭിക്കും. ഇനി അതിനായാണ് ഈ വയോധികരുടെ ഓട്ടം. നിലവിൽ മസ്റ്ററിങ് പരാജയപ്പെട്ട 48,332 പേരിൽ 1,506 പേർ മാത്രമാണു ലൈഫ് സർട്ടിഫിക്കറ്റ് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടുള്ളത്.‌

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/110552/mustering)