---
title: "എം വി ജയരാജനും സിപിഎം നേതാക്കളും സ്കൂളിനകത്ത് അതിക്രമിച്ചു കയറിയ സംഭവം അപലപനീയം: സ്കൂൾ മാനേജ്മെന്റ്"
english_title: "valakkai school management"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/110502/valakkai-school-management"
published_at: "2023-04-23T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6444c7895d646_news-card.jpg"
keywords: []
---

# എം വി ജയരാജനും സിപിഎം നേതാക്കളും സ്കൂളിനകത്ത് അതിക്രമിച്ചു കയറിയ സംഭവം അപലപനീയം: സ്കൂൾ മാനേജ്മെന്റ്

> **Lead Summary:** **വളക്കൈ: **വളക്കൈ മാപ്പിള എൽ പി സ്കൂളിന് മുന്നിൽ സമരം ചെയ്യുന്ന കോൺട്രാക്ടറെ സന്ദർശിക്കാൻ എത്തിയ ജയരാജനും സിപിഎം നേതാക്കളും സ്കൂൾ കോമ്പൗണ്ടിനകത്ത് അതിക്രമിച്ചു കയറി സ്കൂൾ വരാന്തയിൽ ഇരുന്ന് ഭക്ഷണം കഴിച്ചു സോഷ്യൽ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന നടപടി വസ്തുതക്ക് നിരക്കാത്തതാണ്. പ്രശ്നത്തിൽ മധ്യസ്ഥ ശ്രമങ്ങൾ ഒരുഭാഗത്ത് തുടരുമ്പോൾ മറുഭാഗത്ത് സ്കൂൾ മാനേജരുടെയോ പ്രധാനാധ്യാപികയുടെ അനുമതിയില്ലാതെ സ്കൂളിൽ കയറുകയും സ്കൂൾ ഓഫീസിനു മുന്നിൽ കസേരയിട്ട് ഭക്ഷണം കഴിക്കുകയും സ്കൂളിനെ അപകീർത്തിപ്പെടുത്തുന്ന പ്രസ്താവനകൾ ഇറക്കുകയും ചെയ്ത നടപടി പ്രതിഷേധാർഹമാണ്. സ്കൂളിന് മുന്നിലുള്ള സമരം ഒഴിവാക്കണമെന്ന് സ്കൂൾ അധികൃതരും മറ്റും പോലീസിനോട് ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്തത് നീതി നിഷേധമാണ്. എല്ലാ വിഭാഗം ജനങ്ങളും ഉൾക്കൊള്ളുന്ന മഹല്ല് കമ്മിറ്റിയുടെ വിഷയത്തിൽ രാഷ്ട്രീയ ഇടപെടൽ നടത്തി പ്രശ്നത്തെ മറ്റൊരു തരത്തിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തെ ജനങ്ങൾ തള്ളിക്കളയണമെന്നും മാനേജ്മെന്റ് ഭാരവാഹികളായ പ്രസിഡണ്ട്കെ പി അബ്ദുൽ ഖാദർ ഹാജി സെക്രട്ടറി പി പി ഖാദർ ട്രഷറർ എംപി മൊയ്തീൻകുട്ടി സ്കൂൾ എന്നിവർആവശ്യപ്പെട്ടു

## Article Content

**വളക്കൈ: **വളക്കൈ മാപ്പിള എൽ പി സ്കൂളിന് മുന്നിൽ സമരം ചെയ്യുന്ന കോൺട്രാക്ടറെ സന്ദർശിക്കാൻ എത്തിയ ജയരാജനും സിപിഎം നേതാക്കളും സ്കൂൾ കോമ്പൗണ്ടിനകത്ത് അതിക്രമിച്ചു കയറി സ്കൂൾ വരാന്തയിൽ ഇരുന്ന് ഭക്ഷണം കഴിച്ചു സോഷ്യൽ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന നടപടി വസ്തുതക്ക് നിരക്കാത്തതാണ്. പ്രശ്നത്തിൽ മധ്യസ്ഥ ശ്രമങ്ങൾ ഒരുഭാഗത്ത് തുടരുമ്പോൾ മറുഭാഗത്ത് സ്കൂൾ മാനേജരുടെയോ പ്രധാനാധ്യാപികയുടെ അനുമതിയില്ലാതെ സ്കൂളിൽ കയറുകയും സ്കൂൾ ഓഫീസിനു മുന്നിൽ കസേരയിട്ട് ഭക്ഷണം കഴിക്കുകയും സ്കൂളിനെ അപകീർത്തിപ്പെടുത്തുന്ന പ്രസ്താവനകൾ ഇറക്കുകയും ചെയ്ത നടപടി പ്രതിഷേധാർഹമാണ്. സ്കൂളിന് മുന്നിലുള്ള സമരം ഒഴിവാക്കണമെന്ന് സ്കൂൾ അധികൃതരും മറ്റും പോലീസിനോട് ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്തത് നീതി നിഷേധമാണ്. എല്ലാ വിഭാഗം ജനങ്ങളും ഉൾക്കൊള്ളുന്ന മഹല്ല് കമ്മിറ്റിയുടെ വിഷയത്തിൽ രാഷ്ട്രീയ ഇടപെടൽ നടത്തി പ്രശ്നത്തെ മറ്റൊരു തരത്തിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തെ ജനങ്ങൾ തള്ളിക്കളയണമെന്നും മാനേജ്മെന്റ് ഭാരവാഹികളായ പ്രസിഡണ്ട്കെ പി അബ്ദുൽ ഖാദർ ഹാജി സെക്രട്ടറി പി പി ഖാദർ ട്രഷറർ എംപി മൊയ്തീൻകുട്ടി സ്കൂൾ എന്നിവർആവശ്യപ്പെട്ടു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/110502/valakkai-school-management)