---
title: "കൊലപാതക കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി റെയിൽവേ സ്റ്റേഷനിൽ പിടിയിൽ"
english_title: "arrest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/110482/arrest"
published_at: "2023-04-23T09:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6444b084139af_news-card.jpg"
keywords: []
---

# കൊലപാതക കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി റെയിൽവേ സ്റ്റേഷനിൽ പിടിയിൽ

> **Lead Summary:** കൊലപാതക കേസിൽ ഒളിവിൽ ആയിരുന്ന പ്രതി റെയിൽവേ സ്റ്റേഷനിൽ പിടിയിലായി. ആലപ്പുഴ അരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന കുഞ്ഞൂട്ടൻ എന്ന സഞ്ജയ് ഉല്ലാസ് ആണ് പിടിയിലായത്. മംഗലാപുരം കോയമ്പത്തൂർ ഇന്റർ സിറ്റി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സിൽ കണ്ണൂരിനും തലശ്ശേരിക്കും ഇടയിൽ വെച്ചാണ് കണ്ണൂർ ജി ആർ പി എസ് സി പി ഓ മുരളി, എസ് സി പി ഓ രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ പിടികൂടിയത്. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്ന പ്രതിയെ ടി ടി ഇ പിടിക്കുകയായിരുന്നു. തുടർന്ന് ഇയാളെ ചോദ്യം ചെയ്തപ്പോളാണ് അരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ യുവാവിന്റെ തലക്ക് ഹെൽമെറ്റും ടൈൽസ് സ്ലാബും കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ സംഭവത്തിലെ ഒന്നാം പ്രതിയാണെന്ന് മനസ്സിലായത്. പ്രതിക്കായി അരൂർ പോലീസ് വ്യാപക പരിശോധന തുടരുകയായിരുന്നു. കണ്ണൂർ ജി ആർ പി എസ് എച്ച് ഓ ഉമേഷനും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു

## Article Content

കൊലപാതക കേസിൽ ഒളിവിൽ ആയിരുന്ന പ്രതി റെയിൽവേ സ്റ്റേഷനിൽ പിടിയിലായി. ആലപ്പുഴ അരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന കുഞ്ഞൂട്ടൻ എന്ന സഞ്ജയ് ഉല്ലാസ് ആണ് പിടിയിലായത്. മംഗലാപുരം കോയമ്പത്തൂർ ഇന്റർ സിറ്റി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സിൽ കണ്ണൂരിനും തലശ്ശേരിക്കും ഇടയിൽ വെച്ചാണ് കണ്ണൂർ ജി ആർ പി എസ് സി പി ഓ മുരളി, എസ് സി പി ഓ രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ പിടികൂടിയത്. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്ന പ്രതിയെ ടി ടി ഇ പിടിക്കുകയായിരുന്നു. തുടർന്ന് ഇയാളെ ചോദ്യം ചെയ്തപ്പോളാണ് അരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ യുവാവിന്റെ തലക്ക് ഹെൽമെറ്റും ടൈൽസ് സ്ലാബും കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ സംഭവത്തിലെ ഒന്നാം പ്രതിയാണെന്ന് മനസ്സിലായത്. പ്രതിക്കായി അരൂർ പോലീസ് വ്യാപക പരിശോധന തുടരുകയായിരുന്നു. കണ്ണൂർ ജി ആർ പി എസ് എച്ച് ഓ ഉമേഷനും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/110482/arrest)