---
title: "ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം, അഞ്ചുപേരാണ് വെട്ടിയതെന്നും പ്രതികളെ കണ്ടാൽ തിരിച്ചറിയുമെന്നും സഞ്ജിത്തിന്റെ ഭാര്യ"
english_title: "Sanjit's wife says five people hacked to death by RSS worker"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/11039/sanjits-wife-says-five-people-hacked-to-death-by-rss-worker"
published_at: "2021-11-16T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61935b8bd5ed4_site banner.jpg"
keywords: []
---

# ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം, അഞ്ചുപേരാണ് വെട്ടിയതെന്നും പ്രതികളെ കണ്ടാൽ തിരിച്ചറിയുമെന്നും സഞ്ജിത്തിന്റെ ഭാര്യ

> **Lead Summary:** **പാലക്കാട്: **അഞ്ചു പേരാണ് സഞ്ജിത്തിനെ വെട്ടിയതെന്നും വെട്ടിയവരെ കണ്ടാൽ തിരിച്ചറിയുമെന്നും പാലക്കാട് മമ്പറത്ത് കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍റെ ഭാര്യ അർഷിക പറഞ്ഞു.

## Article Content

**പാലക്കാട്: **അഞ്ചു പേരാണ് സഞ്ജിത്തിനെ വെട്ടിയതെന്നും വെട്ടിയവരെ കണ്ടാൽ തിരിച്ചറിയുമെന്നും പാലക്കാട് മമ്പറത്ത് കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍റെ ഭാര്യ അർഷിക പറഞ്ഞു.

റോഡില്‍ തെറിച്ചു വീണ സഞ്ജിത്തിനെ ഭാര്യ അര്‍ഷിതയ്ക്ക് മുന്നില്‍ വച്ച് വടിവാള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും സഞ്ജിത്ത് മരിച്ചിരുന്നു. ശരീരത്തില്‍ മുപ്പതോളം വെട്ടുകള്‍ ഉണ്ടായിരുന്നു. 

അതേസമയം സഞ്ജിതിന്‍റെ കൊലപാതകത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. പ്രതികൾ കടന്നത് തൃശൂർ ഭാഗത്തേക്കാണെന്നാണ് പൊലീസ് നിഗമനം. പാലിയേക്കര ടോളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/11039/sanjits-wife-says-five-people-hacked-to-death-by-rss-worker)