---
title: "കെ എഫ് എസ് എ കണ്ണൂർ മേഖല സമ്മേളനം നാളെ "
english_title: "Kfsa"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/110326/kfsa"
published_at: "2023-04-22T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644396a98ee0b_IMG-20230421-WA0066.jpg"
keywords: []
---

# കെ എഫ് എസ് എ കണ്ണൂർ മേഖല സമ്മേളനം നാളെ 

> **Lead Summary:** കേരള ഫയർ സർവീസസ് അസോസിയേഷൻ മൂന്നാമത് കണ്ണൂർ മേഖല സമ്മേളനം ധർമ്മശാല കാൽ ക്കോസ് ഓഡിറ്റോറിയത്തിൽ നാളെ നടക്കും.പൊതുസമ്മേളനം രാവിലെ 09.30 മണിക്ക് ജോൺ ബ്രിട്ടാസ് എം പി ഉദ്ഘാടനം ചെയ്യും. ബ്രഹ്മപുരത്ത് അഗ്നിശമന പ്രവർത്തനത്തിൽ പങ്കാളികളായ സംഘടനാംഗങ്ങളെ എം വിജിൻ എം എൽ എ ആദരിക്കും. ധർമ്മശാല അന്ധ വിദ്യാലയത്തിനുള്ള കെ എഫ് എസ് എ യുടെ ധനസഹായം ആന്തൂർ മുനിസിപ്പൽ വൈസ് ചെയർമാൻ വി സതീദേവി കൈമാറും. ആന്തൂർ മുനിസിപ്പൽ കൗൺസിലർ ടി കെ വി നാരായണൻ, കണ്ണൂർ റീജിനൽ ഫയർ ഓഫീസർ പി രഞ്ജിത്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.പ്രതിനിധി സമ്മേളനം കെ എഫ് എസ് എ സംസ്ഥാന ജനറൽ സെക്രട്ടറി എ ഷജിൽ കുമാർ ഉദ്ഘാടനം ചെയ്യും. സമ്മേളനം വൈകുന്നേരം സമാപിക്കും

## Article Content

കേരള ഫയർ സർവീസസ് അസോസിയേഷൻ മൂന്നാമത് കണ്ണൂർ മേഖല സമ്മേളനം ധർമ്മശാല കാൽ ക്കോസ് ഓഡിറ്റോറിയത്തിൽ നാളെ നടക്കും.പൊതുസമ്മേളനം രാവിലെ 09.30 മണിക്ക് ജോൺ ബ്രിട്ടാസ് എം പി ഉദ്ഘാടനം ചെയ്യും. ബ്രഹ്മപുരത്ത് അഗ്നിശമന പ്രവർത്തനത്തിൽ പങ്കാളികളായ സംഘടനാംഗങ്ങളെ എം വിജിൻ എം എൽ എ ആദരിക്കും. ധർമ്മശാല അന്ധ വിദ്യാലയത്തിനുള്ള കെ എഫ് എസ് എ യുടെ ധനസഹായം ആന്തൂർ മുനിസിപ്പൽ വൈസ് ചെയർമാൻ വി സതീദേവി കൈമാറും. ആന്തൂർ മുനിസിപ്പൽ കൗൺസിലർ ടി കെ വി നാരായണൻ, കണ്ണൂർ റീജിനൽ ഫയർ ഓഫീസർ പി രഞ്ജിത്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.പ്രതിനിധി സമ്മേളനം കെ എഫ് എസ് എ സംസ്ഥാന ജനറൽ സെക്രട്ടറി എ ഷജിൽ കുമാർ ഉദ്ഘാടനം ചെയ്യും. സമ്മേളനം വൈകുന്നേരം സമാപിക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/110326/kfsa)