---
title: "കൂട്ടുപുഴ എക്‌സൈസ് ചെക്‌പോസ്റ്റിൽ വൻ മയക്കുമരുന്ന് വേട്ട"
english_title: "MDMA "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/110325/mdma"
published_at: "2023-04-22T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64437227f0cd0_IMG-20230421-WA0071.jpg"
keywords: []
---

# കൂട്ടുപുഴ എക്‌സൈസ് ചെക്‌പോസ്റ്റിൽ വൻ മയക്കുമരുന്ന് വേട്ട

> **Lead Summary:** കൂട്ടുപുഴ എക്‌സൈസ് ചെക്‌പോസ്റ്റിൽ വെച്ച് എക്‌സൈസ് ഇൻസ്‌പെക്ടർ അനീഷ്‌ മോഹൻ പി യുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ കെ എൽ 58 ഡബ്ലിയു 1174, റോയൽ എൻഫീൽഡ് ക്ലാസ്സിക്‌ 350 ബൈക്കിൽ കടത്തുകയായിരുന്ന 6.340 ഗ്രാം എം ഡി എം എയുമായി യുവാവ് പിടിയിൽ. കണ്ണവം ചിറ്റാരിപറമ്പ് സ്വദേശി ദാറുസ്സലാം വീട്ടിൽ സഹദ് എ കെ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. വാഹനത്തിൽ ഉണ്ടായിരുന്ന ബാഗിൽ നിന്നുമാണ് വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ ഉണ്ടായിരുന്ന എം ഡി എം എ കണ്ടെടുത്തത്. ബാംഗ്ലൂരിൽ ബേക്കറി നടത്തുന്ന പ്രതി വൻ മയക്കുമരുന്ന് ലോബിയുടെ കണ്ണിയാണെന്ന് സംശയിക്കുന്നു. ഇതിനു മുൻപും ഇയാൾ അധികാരികളെ വെട്ടിച്ചു മയക്കു മരുന്ന് കടത്തി നാട്ടിൽ വില്പന നടത്തിയിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കൂടാതെ ഇയാൾ മുമ്പ് പോലീസ് കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. കൂടാതെ 6 മാസം ജയിലിൽ കഴിഞ്ഞിട്ടുമുണ്ട്. വാഹനപരിശോധയിൽ എക്‌സൈസ് ഇൻസ്‌പെക്ടർ അനീഷ് മോഹൻ പി യെ കൂടാതെ പ്രിവന്റീവ് ഓഫീസർമാരായ സന്തോഷ്‌ ടി, ഷാജി യു, സിവിൽ എക്‌സൈസ് ഓഫീസർമാരായ അഖിൽ ജോസ്, ശ്യാം രാജ് എം വി, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ നിത്യ പി എന്നിവരും ഉണ്ടായിരുന്നു. പ്രതിയെയും തൊണ്ടിമുതലുകളും തുടർനടപടികൾക്കായി ഇരിട്ടി എക്‌സൈസ് റേഞ്ച് ഓഫീസ് ഇൻസ്‌പെക്ടർ മുമ്പാകെ ഹാജരാക്കി.

## Article Content

കൂട്ടുപുഴ എക്‌സൈസ് ചെക്‌പോസ്റ്റിൽ വെച്ച് എക്‌സൈസ് ഇൻസ്‌പെക്ടർ അനീഷ്‌ മോഹൻ പി യുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ കെ എൽ 58 ഡബ്ലിയു 1174, റോയൽ എൻഫീൽഡ് ക്ലാസ്സിക്‌ 350 ബൈക്കിൽ കടത്തുകയായിരുന്ന 6.340 ഗ്രാം എം ഡി എം എയുമായി യുവാവ് പിടിയിൽ. കണ്ണവം ചിറ്റാരിപറമ്പ് സ്വദേശി ദാറുസ്സലാം വീട്ടിൽ സഹദ് എ കെ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. വാഹനത്തിൽ ഉണ്ടായിരുന്ന ബാഗിൽ നിന്നുമാണ് വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ ഉണ്ടായിരുന്ന എം ഡി എം എ കണ്ടെടുത്തത്. ബാംഗ്ലൂരിൽ ബേക്കറി നടത്തുന്ന പ്രതി വൻ മയക്കുമരുന്ന് ലോബിയുടെ കണ്ണിയാണെന്ന് സംശയിക്കുന്നു. ഇതിനു മുൻപും ഇയാൾ അധികാരികളെ വെട്ടിച്ചു മയക്കു മരുന്ന് കടത്തി നാട്ടിൽ വില്പന നടത്തിയിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കൂടാതെ ഇയാൾ മുമ്പ് പോലീസ് കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. കൂടാതെ 6 മാസം ജയിലിൽ കഴിഞ്ഞിട്ടുമുണ്ട്. വാഹനപരിശോധയിൽ എക്‌സൈസ് ഇൻസ്‌പെക്ടർ അനീഷ് മോഹൻ പി യെ കൂടാതെ പ്രിവന്റീവ് ഓഫീസർമാരായ സന്തോഷ്‌ ടി, ഷാജി യു, സിവിൽ എക്‌സൈസ് ഓഫീസർമാരായ അഖിൽ ജോസ്, ശ്യാം രാജ് എം വി, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ നിത്യ പി എന്നിവരും ഉണ്ടായിരുന്നു. പ്രതിയെയും തൊണ്ടിമുതലുകളും തുടർനടപടികൾക്കായി ഇരിട്ടി എക്‌സൈസ് റേഞ്ച് ഓഫീസ് ഇൻസ്‌പെക്ടർ മുമ്പാകെ ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/110325/mdma)