---
title: "നിർത്തിയിട്ട ലോറിക്ക് കാർ ഇടിച്ചു; മൂന്ന് പേർക്ക് പരിക്ക്"
english_title: "Lorry car accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/110251/lorry-car-accident"
published_at: "2023-04-21T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6442b0c8b36bd_Screenshot_20230421_195101_WhatsApp.jpg"
keywords: []
---

# നിർത്തിയിട്ട ലോറിക്ക് കാർ ഇടിച്ചു; മൂന്ന് പേർക്ക് പരിക്ക്

> **Lead Summary:** **പയ്യന്നൂർ: **നിർത്തിയിട്ട ലോറിക്ക് കാർ ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്. സാരമായി പരിക്കേറ്റ യുവാവിനെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുഞ്ഞിമംഗലം സ്വദേശി മുരളീധരൻ , ഏഴിലോട് സ്വദേശി ചന്തുക്കുട്ടി , പ്രണവ് എന്നിവർക്കാണ് പരിക്കേറ്റത്. മുഖത്തും കണ്ണിനും സാരമായി പരിക്കേറ്റപ്രണവിനെ പയ്യന്നൂർ സഹകരണ ആശു പത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് രാവിലെ 9.30 മണിയോടെ കാങ്കോൽ സബ് സ്റ്റേഷന് സമീപത്തായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാർ തകർന്ന നിലയിലാണ് ശബ്ദം കേട്ട് ഓടി കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

## Article Content

**പയ്യന്നൂർ: **നിർത്തിയിട്ട ലോറിക്ക് കാർ ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്. സാരമായി പരിക്കേറ്റ യുവാവിനെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുഞ്ഞിമംഗലം സ്വദേശി മുരളീധരൻ , ഏഴിലോട് സ്വദേശി ചന്തുക്കുട്ടി , പ്രണവ് എന്നിവർക്കാണ് പരിക്കേറ്റത്. മുഖത്തും കണ്ണിനും സാരമായി പരിക്കേറ്റപ്രണവിനെ പയ്യന്നൂർ സഹകരണ ആശു പത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് രാവിലെ 9.30 മണിയോടെ കാങ്കോൽ സബ് സ്റ്റേഷന് സമീപത്തായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാർ തകർന്ന നിലയിലാണ് ശബ്ദം കേട്ട് ഓടി കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/110251/lorry-car-accident)