---
title: "ഏലത്തൂർ ട്രെയിൻ തീവെപ്പ്: കണ്ണൂരിൽ റെയിൽവേ സ്റ്റേഷനിലും ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും മിന്നൽ പരിശോധന നടത്തി"
english_title: "quick raid"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/110132/quick-raid"
published_at: "2023-04-21T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644212ff48086_news-card-Recovered.jpg"
keywords: []
---

# ഏലത്തൂർ ട്രെയിൻ തീവെപ്പ്: കണ്ണൂരിൽ റെയിൽവേ സ്റ്റേഷനിലും ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും മിന്നൽ പരിശോധന നടത്തി

> **Lead Summary:** കോഴിക്കോട് എലത്തൂർ ട്രെയിൻ തീവെപ്പുമായി ബന്ധപ്പെട്ട് ജനങ്ങളിലെ ഭീതി അകറ്റുന്നതിനും സുരക്ഷിതമായി ട്രെയിൻ യാത്ര ചെയ്യുന്നതിനും ആത്മ വിശ്വാസം വർധിപ്പിക്കുന്നതിനും വേണ്ടി കേരള റെയിൽവേ പോലിസ് സൂപ്രണ്ട് ഗോപകുമാർ കെ എസ് ഐ പി എസ്സിന്റെ നിർദ്ദേശപ്രകാരം ട്രെനുകളിലും ഫ്ലാറ്റ് ഫോമുകളിലും ഇന്നലെ ബോംബ് സ്‌ക്വഡ്, ഡോഗ് സ്ക്വാർഡിന്റെ സഹായത്തോടെ കർശനമായ മിന്നൽ പരിശോധന നടത്തി .

## Article Content

കോഴിക്കോട് എലത്തൂർ ട്രെയിൻ തീവെപ്പുമായി ബന്ധപ്പെട്ട് ജനങ്ങളിലെ ഭീതി അകറ്റുന്നതിനും സുരക്ഷിതമായി ട്രെയിൻ യാത്ര ചെയ്യുന്നതിനും ആത്മ വിശ്വാസം വർധിപ്പിക്കുന്നതിനും വേണ്ടി കേരള റെയിൽവേ പോലിസ് സൂപ്രണ്ട് ഗോപകുമാർ കെ എസ് ഐ പി എസ്സിന്റെ നിർദ്ദേശപ്രകാരം ട്രെനുകളിലും ഫ്ലാറ്റ് ഫോമുകളിലും ഇന്നലെ ബോംബ് സ്‌ക്വഡ്, ഡോഗ് സ്ക്വാർഡിന്റെ സഹായത്തോടെ കർശനമായ മിന്നൽ പരിശോധന നടത്തി .

ട്രൈനുകളിലും ഫ്ലാറ്റ് ഫോമിലും പകൽ സമയത്തും, രാത്രി സമയത്തും കേരള റെയിൽവെ പോലീസിനെ കൂടാതെ ആർ പി എഫ് ഇൻസ്പെക്ടർ ബിനോയ് ആന്റണിയുടെ നേതൃത്വത്തിലും പരിശോധന നടത്തുന്നുണ്ട്. ട്രെയിനിലും, റെയിൽവെ സ്റ്റേഷനിലും സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവർക്ക് എതിരെ ഉള്ള കുറ്റകൃത്യം തടയുക, കുറ്റവാളികൾക്ക് എതിരെ കർശന നടപടികൾ കൈകൊള്ളുക എന്നതും പരിശോധനയുടെ പ്രധാന ഉദ്ദേശമാണ്. ഇതിന് യൂണിഫോമിൽ അല്ലാതെ മഫ്റ്റിയിലും പോലീസും RPF ഉം നിരീക്ഷണം നടത്തുന്നുണ്ട്. സ്റ്റേഷനിലും ഫ്ലാറ്റ് ഫോമിലും സ്ഥാപിച്ചിട്ടുള്ള പുതിയ ക്യാമറകൾ നിരീക്ഷിച്ചും അത്തരക്കാർക്ക് എതിരെ നടപടികൾ സ്വീകരിക്കുന്നണ്ട്.

ഫ്ലാറ്റ് ഫോമിൽ ടിക്കറ്റ് ഇല്ലാതെ അനാവശ്യമായി വന്ന് പ്രശ്നം ഉണ്ടാക്കുന്നവർക്ക് എതിരെ നടപടികൾ ഉണ്ടാകും. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ ട്രെയിനിൽ ടോയ്‌ലറ്റിനു പരിസരത്തും, ഡോറിലും ഇരുന്നും, നിന്നും യാത്രചെയ്യു ന്നവരെയും ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നവരെയും പിടികൂടാൻ പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ട്.മദ്യപിച്ചു പ്രശ്നം ഉണ്ടാക്കിയും രേഖകൾ ഇല്ലാതെ ട്രെയിനിൽ സാധങ്ങൾ വിൽക്കുന്നവരുടെയും പേരിൽ കർശന നടപടികൾ ഉണ്ടാകും.

പരിശോധനക്ക് റെയിൽവെ പോലിസ് SHO ഉമേശൻ KV, SI മാരായ അക്ബർ പി കെ , പ്രദീപൻ,സിവിൽ പോലിസ് ഓഫിസർ മാരായ സംഗീത് എസ്,ലഗേഷ്, ബൈജു, കണ്ണൂർ സിറ്റി പോലിസ് ബോംബ് സ്‌ക്വഡ് അംഗങ്ങളായ SI അശോകൻ, SCPO ബിനീഷ്, ജോജി, സജീഷ് ഡോസ്കോഡിലെ പ്രത്യേക പരിശീലനം സിദ്ധിച്ച ബെൽജിയം മേലെനോയിസ് ഡോഗ് ലെക്സി, പരിശീലകനായ CPO അനൂപ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/110132/quick-raid)