---
title: "തളിപ്പറമ്പ അസംബ്ലി മണ്ഡലം സമ്പൂർണ്ണ ഡിജിറ്റൽ മീഡിയ സാക്ഷരത യജ്ഞം; യോഗം ചേർന്നു"
english_title: "digital media literacy"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/110125/digital-media-literacy"
published_at: "2023-04-21T09:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64420bbc434b5_acci.jfif"
keywords: []
---

# തളിപ്പറമ്പ അസംബ്ലി മണ്ഡലം സമ്പൂർണ്ണ ഡിജിറ്റൽ മീഡിയ സാക്ഷരത യജ്ഞം; യോഗം ചേർന്നു

> **Lead Summary:** തളിപ്പറമ്പ മണ്ഡലത്തിലെ എല്ലാ മുതിർന്ന പൗരന്മാരേയും ഡിജിറ്റൽ മീഡിയ സാക്ഷരതയിലേക്ക് എത്തിക്കുന്നതിലേക്കുള്ള പരിശീലന പരിപാടിക്ക് തുടക്കം കുറിക്കുന്നതിനു വേണ്ടി തളിപ്പറമ്പ നഗരസഭ യോഗം ചേർന്നു.. എല്ലാ മുതിർന്ന പൗരന്മാരേയും ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് സജ്ജമാക്കുക സൈബർ സുരക്ഷയിൽ മതിയായ ധാരണയുള്ളവരാക്കുക വിവിധ ഓൺലൈൻ സൗകര്യങ്ങൾ നിത്യജീവിതത്തിൽ പ്രയോജനപ്പെടുത്താൻ പ്രാപ്തരാക്കുക, പ്രദേശത്തിൻ്റെ വികസന പ്രവർത്തനങ്ങളിൽ എല്ലാ പൗരന്മാരുടേയും പങ്കാളിത്തം ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ ഈ പരിശീലനത്തിലൂടെ നേടിയെടുക്കേണ്ടതുണ്ട്. ഈ പരിപാടിയുടെ വിജയത്തിനായി 26/04/2023 വൈകുന്നേരം 4 മണിക്ക് മൂത്തേടത്ത് സ്കൂളിൽ വച്ച് സംഘാടക സമിതി യോഗം ചേരാൻ തീരുമാനിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കദീജ.കെ.പി യുടെ അധ്യക്ഷതയിൽ നഗരസഭ ചെയർ പേഴ്സൺ മുർഷിദ കൊങ്ങായി ഉത്ഘാടനം നിർവഹിച്ചു. മണ്ഡലം കോഡിനേറ്റർ പി.പി.ദിനേശൻ മാസ്റ്റർ വിഷയാവതരണം നടത്തി. കൈറ്റിൻ്റ പ്രതിനിധി സുരേന്ദ്രൻ ഡിജിറ്റൽ സാക്ഷരത പദ്ധതി ഉദ്യേശ ലക്ഷ്യങ്ങളെക്കുറിച്ച് ക്ലാസെടുത്തു. സ്ഥിരം സമിതി അധ്യക്ഷമാരായ ഷബിത എം.കെ, പി പി മുഹമ്മദ്‌ നിസാർ , റജില.പി , മുൻ വൈസ് ചെയർമാൻ ടി ബാലകൃഷ്ണൻ, കെ.സന്തോഷ്‌, നഗരസഭ കൗൺസിലർമാരായ കൊടിയിൽ സലീം,ഒ സുഭാഗ്യം,വി.വി.വത്സരാജ് എന്നിവർ സംസാരിച്ചു.കൗൺ സിലർമാർ,ആശവർക്കർമാർ,കുടുംബശ്രീ ചെയർപേഴ്സൺ, സാക്ഷരതാ പ്രതിനിധി , വായനശാല, ക്ലബ്ബ്, യുവജന സംഘടനകൾ ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, അധ്യാപകർ എന്നിവയുടെ ഭാരവാഹികൾ പങ്കെടുത്തു.

## Article Content

തളിപ്പറമ്പ മണ്ഡലത്തിലെ എല്ലാ മുതിർന്ന പൗരന്മാരേയും ഡിജിറ്റൽ മീഡിയ സാക്ഷരതയിലേക്ക് എത്തിക്കുന്നതിലേക്കുള്ള പരിശീലന പരിപാടിക്ക് തുടക്കം കുറിക്കുന്നതിനു വേണ്ടി തളിപ്പറമ്പ നഗരസഭ യോഗം ചേർന്നു.. എല്ലാ മുതിർന്ന പൗരന്മാരേയും ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് സജ്ജമാക്കുക സൈബർ സുരക്ഷയിൽ മതിയായ ധാരണയുള്ളവരാക്കുക വിവിധ ഓൺലൈൻ സൗകര്യങ്ങൾ നിത്യജീവിതത്തിൽ പ്രയോജനപ്പെടുത്താൻ പ്രാപ്തരാക്കുക, പ്രദേശത്തിൻ്റെ വികസന പ്രവർത്തനങ്ങളിൽ എല്ലാ പൗരന്മാരുടേയും പങ്കാളിത്തം ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ ഈ പരിശീലനത്തിലൂടെ നേടിയെടുക്കേണ്ടതുണ്ട്. ഈ പരിപാടിയുടെ വിജയത്തിനായി 26/04/2023 വൈകുന്നേരം 4 മണിക്ക് മൂത്തേടത്ത് സ്കൂളിൽ വച്ച് സംഘാടക സമിതി യോഗം ചേരാൻ തീരുമാനിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കദീജ.കെ.പി യുടെ അധ്യക്ഷതയിൽ നഗരസഭ ചെയർ പേഴ്സൺ മുർഷിദ കൊങ്ങായി ഉത്ഘാടനം നിർവഹിച്ചു. മണ്ഡലം കോഡിനേറ്റർ പി.പി.ദിനേശൻ മാസ്റ്റർ വിഷയാവതരണം നടത്തി. കൈറ്റിൻ്റ പ്രതിനിധി സുരേന്ദ്രൻ ഡിജിറ്റൽ സാക്ഷരത പദ്ധതി ഉദ്യേശ ലക്ഷ്യങ്ങളെക്കുറിച്ച് ക്ലാസെടുത്തു. സ്ഥിരം സമിതി അധ്യക്ഷമാരായ ഷബിത എം.കെ, പി പി മുഹമ്മദ്‌ നിസാർ , റജില.പി , മുൻ വൈസ് ചെയർമാൻ ടി ബാലകൃഷ്ണൻ, കെ.സന്തോഷ്‌, നഗരസഭ കൗൺസിലർമാരായ കൊടിയിൽ സലീം,ഒ സുഭാഗ്യം,വി.വി.വത്സരാജ് എന്നിവർ സംസാരിച്ചു.കൗൺ സിലർമാർ,ആശവർക്കർമാർ,കുടുംബശ്രീ ചെയർപേഴ്സൺ, സാക്ഷരതാ പ്രതിനിധി , വായനശാല, ക്ലബ്ബ്, യുവജന സംഘടനകൾ ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, അധ്യാപകർ എന്നിവയുടെ ഭാരവാഹികൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/110125/digital-media-literacy)