---
title: "നീർത്തട മാസ്റ്റർ പ്ലാൻ -തയ്യാറാക്കുന്നതിന് രണ്ടാം ഘട്ട പരിശീലനവും ഫീൽഡ് സർവ്വെയുടെ തുടക്കവും ഇരിണാവ് കുടുംബകേന്ദ്രത്തിൽ വെച്ച് നടന്നു"
english_title: "The second phase of training for the preparation of the Watershed Master Plan and the commencement of the field survey took place at the Irinav Family Center."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/11006/the-second-phase-of-training-for-the-preparation-of-the-watershed-master-plan-and-the-commencement-of-the-field-survey-took-place-at-the-irinav-family-center"
published_at: "2021-11-16T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619343612cf3b_site banner.jpg"
keywords: []
---

# നീർത്തട മാസ്റ്റർ പ്ലാൻ -തയ്യാറാക്കുന്നതിന് രണ്ടാം ഘട്ട പരിശീലനവും ഫീൽഡ് സർവ്വെയുടെ തുടക്കവും ഇരിണാവ് കുടുംബകേന്ദ്രത്തിൽ വെച്ച് നടന്നു

> **Lead Summary:** **കല്യാശ്ശേരി: **കണ്ണൂർ ബ്ലോക്ക് പഞ്ചായത്തുകളിലെ തൊഴിലുറപ്പ് പദ്ധതി എൻജിനീയർമാർ, ഓവർസിയർമാർ എന്നിവർക്ക് കല്യാശ്ശേരി ബ്ലോക്കിലെ മാതൃകാ നീർത്തടമായി തെരഞ്ഞെടുക്കപ്പെട്ട കല്യാശ്ശേരി - പാപ്പിനിശ്ശേരി പഞ്ചായത്തിൽ ഉൾപ്പെട്ട ചേനങ്കൈ നീർത്തടത്തിൻ്റെ ശാസ്ത്രീയവും സമഗ്രവുമായ നീർത്തട മാസ്റ്റർ പ്ലാൻ -തയ്യാറാക്കുന്നതിന് രണ്ടാം ഘട്ട പരിശീലനവും ഫീൽഡ് സർവ്വെയുടെ തുടക്കവും ഇരിണാവ് കുടുംബകേന്ദ്രത്തിൽ വെച്ച് നടന്നു .

## Article Content

**കല്യാശ്ശേരി: **കണ്ണൂർ ബ്ലോക്ക് പഞ്ചായത്തുകളിലെ തൊഴിലുറപ്പ് പദ്ധതി എൻജിനീയർമാർ, ഓവർസിയർമാർ എന്നിവർക്ക് കല്യാശ്ശേരി ബ്ലോക്കിലെ മാതൃകാ നീർത്തടമായി തെരഞ്ഞെടുക്കപ്പെട്ട കല്യാശ്ശേരി - പാപ്പിനിശ്ശേരി പഞ്ചായത്തിൽ ഉൾപ്പെട്ട ചേനങ്കൈ നീർത്തടത്തിൻ്റെ ശാസ്ത്രീയവും സമഗ്രവുമായ നീർത്തട മാസ്റ്റർ പ്ലാൻ -തയ്യാറാക്കുന്നതിന് രണ്ടാം ഘട്ട പരിശീലനവും ഫീൽഡ് സർവ്വെയുടെ തുടക്കവും ഇരിണാവ് കുടുംബകേന്ദ്രത്തിൽ വെച്ച് നടന്നു .

വാർഡ് മെമ്പർമാരായ കെ.സിജു, സി.പി.പ്രകാശൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. കല്യാശ്ശേരി കൃഷി അസിസ്റ്റൻറ് ഡയറക്ടർ എ.സുരേന്ദ്രൻ, റിട്ട: കൃഷി ഓഫീസർ കെ. രാധാകൃഷ്ണൻ ,ഇരിണാവ് സർവ്വീസ് സഹകരണ ബേങ്ക് സെക്രട്ടറി കെ.രാജീവൻ എന്നിവർ ക്ലാസെടുത്തു. പരിശീലനത്തെ തുടർന്ന് രണ്ട് ബാച്ചുകളിലായി സർവ്വേ പ്രവർത്തനം ആരംഭിച്ചു. മൂന്നു ദിവസം കൊണ്ട് സർവ്വെ പ്രവർത്തനം പൂർത്തീകരിച്ച് മാസ്റ്റർ പ്ലാൻ തയ്യാറാക്കി സമർപിക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/11006/the-second-phase-of-training-for-the-preparation-of-the-watershed-master-plan-and-the-commencement-of-the-field-survey-took-place-at-the-irinav-family-center)