---
title: "അഴീക്കോട് ചാൽ ബീച്ചിന് സമീപം കാറ്റാടി മരങ്ങൾക്ക് തീപ്പിടിച്ചു"
english_title: "chal beach"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/109878/chal-beach"
published_at: "2023-04-19T21:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64401255c1b1e_acci.jfif"
keywords: []
---

# അഴീക്കോട് ചാൽ ബീച്ചിന് സമീപം കാറ്റാടി മരങ്ങൾക്ക് തീപ്പിടിച്ചു

> **Lead Summary:** **അഴീക്കോട്:** അഴീക്കോട് ചാൽ ബീച്ചിന് സമീപം കാറ്റാടി മരങ്ങൾക്ക് തീപ്പിടിച്ചു, ചാൽ ബീച്ചിന് വലത് ഭാഗത്തുള്ള കാറ്റാടി മരങ്ങൾക്കാണ് തീപ്പിടിച്ചത് എക്കറ്കണക്കിന് കാറ്റാടി മരങ്ങളും കൈതക്കാടുകളുമാണ് തീപ്പിടിത്തത്തിൽ കത്തിയെരിഞ്ഞു കൊണ്ടിരിക്കുന്നത്, ഇന്നലെ ഇതിന് സമീപത്തും എക്കറുകളോളം തീപ്പിടിച്ചിരുന്നു. എം എൽ എ സുമേഷും സംഘവും, വളപട്ടണം പോലീസും സ്ഥലത്തെത്തിയിട്ടുണ്ട് നിലവിൽ ഒരു യൂനിറ്റ് ഫയർഫോഴ്സ് വാഹനം സ്ഥലത്ത് ക്യാമ്പ് ചെയ്ത് സ്ഥിതിഗതികൾ നിരീക്ഷിച്ച് തീ അണക്കാനുള്ള ശ്രമം നടത്തി വരുന്നു. സമീപത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

## Article Content

**അഴീക്കോട്:** അഴീക്കോട് ചാൽ ബീച്ചിന് സമീപം കാറ്റാടി മരങ്ങൾക്ക് തീപ്പിടിച്ചു, ചാൽ ബീച്ചിന് വലത് ഭാഗത്തുള്ള കാറ്റാടി മരങ്ങൾക്കാണ് തീപ്പിടിച്ചത് എക്കറ്കണക്കിന് കാറ്റാടി മരങ്ങളും കൈതക്കാടുകളുമാണ് തീപ്പിടിത്തത്തിൽ കത്തിയെരിഞ്ഞു കൊണ്ടിരിക്കുന്നത്, ഇന്നലെ ഇതിന് സമീപത്തും എക്കറുകളോളം തീപ്പിടിച്ചിരുന്നു. എം എൽ എ സുമേഷും സംഘവും, വളപട്ടണം പോലീസും സ്ഥലത്തെത്തിയിട്ടുണ്ട് നിലവിൽ ഒരു യൂനിറ്റ് ഫയർഫോഴ്സ് വാഹനം സ്ഥലത്ത് ക്യാമ്പ് ചെയ്ത് സ്ഥിതിഗതികൾ നിരീക്ഷിച്ച് തീ അണക്കാനുള്ള ശ്രമം നടത്തി വരുന്നു. സമീപത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/109878/chal-beach)