---
title: "മിൽമ റിച്ചിന്റെ വിലവർധന പിൻവലിച്ചു"
english_title: "milma rich"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/109874/milma-rich"
published_at: "2023-04-19T21:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64401000d5116_acci.jfif"
keywords: []
---

# മിൽമ റിച്ചിന്റെ വിലവർധന പിൻവലിച്ചു

> **Lead Summary:** **തിരുവനന്തപുരം: **കൊഴുപ്പു കൂടിയ പാലാ‍യ മിൽമ റിച്ചിന്റെ (പച്ച കവറിലുള്ളത്) വിലവർധന പിൻവലിച്ചു. റിച്ച് പാല്‍ ലീറ്ററിന് രണ്ടുരൂപ കൂട്ടിയതാണ് ഇപ്പോള്‍ പിൻവലിച്ചത്. കൊഴുപ്പു കുറഞ്ഞ മിൽമ സ്മാർട് പാലിന്റെ വിലവർധന നിലനിൽക്കും. എതിർപ്പുയ‍ര്‍ന്ന സാഹചര്യത്തിൽ വിലവര്‍ദ്ധന പിൻവലിക്കുകയായിരുന്നു. മിൽമക്ക് തെറ്റുപറ്റിയെന്നും വില വർധനക്ക് മുമ്പ് സർക്കാരിന്റെ അനുമതി വാങ്ങേണ്ടിയിരുന്നെന്നും മന്ത്രി ചിഞ്ചുറാണി അഭിപ്രായപ്പെട്ടു. മില്‍മയുടെ മറ്റ് പാല് ഇനങ്ങളെ അപേക്ഷിച്ച് അഞ്ച് ശതമാനം ആവശ്യക്കാര്‍ മാത്രമാണ് ഈ രണ്ട് ഇനങ്ങൾക്കുമുള്ളതെന്നും അതുകൊണ്ട് പൊതുജങ്ങളെ ഈ വര്‍ദ്ധന വല്ലാതെ ബാധിക്കില്ലെന്നുമായിരുന്നു വില കൂട്ടുന്നതില്‍ മിൽമയുടെ ന്യായം. മാത്രമല്ല മറ്റ് ഉത്പന്നങ്ങൾക്ക് വില വര്‍ദ്ധിപ്പിച്ചപ്പോഴും റിച്ചിനും സ്മാര്‍ടിനും വില കൂട്ടിയിരുന്നില്ലെന്നും മിൽമ വ്യക്തമാക്കിയിരുന്നു. മില്‍മ പാലിന്റെ വില വര്‍ധിപ്പിക്കാനുള്ള തീരുമാനത്തെക്കുറിച്ച്‌ വകുപ്പു മന്ത്രിയെന്ന നിലയില്‍ തനിക്ക്‌ യാതൊരു അറിവുമില്ലെന്നായിരുന്നു മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞത്. വലിയ നഷ്‌ടം നേരിടുന്ന സാഹചര്യത്തില്‍ വില വര്‍ധന അനിവാര്യമായിരുന്നെന്ന്‌ മില്‍മ ചെയര്‍മാന്‍ കെ.എസ്‌. മണി പറഞ്ഞു. മുമ്പ്‌ പാല്‍വില ആറു രൂപ കൂട്ടിയപ്പോള്‍ ഡബിള്‍ ടോന്‍ഡ്‌ പാലിന്‌ നാലു രൂപ മാത്രമാണ്‌ കൂട്ടിയത്‌. വേനല്‍കാലമായതിനാല്‍ പുറത്തുനിന്ന്‌ പാല്‍ വാങ്ങേണ്ട സാഹചര്യമാണ്‌.- മില്‍മ ചെയര്‍മാന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ചേര്‍ന്ന ബോര്‍ഡ്‌ യോഗമാണ്‌ വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്‌. ഔദ്യോഗിക തിരക്കുകള്‍ മൂലം ഇക്കാര്യം വകുപ്പ്‌ മന്ത്രിയെ നേരിട്ട്‌ അറിയിക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

## Article Content

**തിരുവനന്തപുരം: **കൊഴുപ്പു കൂടിയ പാലാ‍യ മിൽമ റിച്ചിന്റെ (പച്ച കവറിലുള്ളത്) വിലവർധന പിൻവലിച്ചു. റിച്ച് പാല്‍ ലീറ്ററിന് രണ്ടുരൂപ കൂട്ടിയതാണ് ഇപ്പോള്‍ പിൻവലിച്ചത്. കൊഴുപ്പു കുറഞ്ഞ മിൽമ സ്മാർട് പാലിന്റെ വിലവർധന നിലനിൽക്കും. എതിർപ്പുയ‍ര്‍ന്ന സാഹചര്യത്തിൽ വിലവര്‍ദ്ധന പിൻവലിക്കുകയായിരുന്നു. മിൽമക്ക് തെറ്റുപറ്റിയെന്നും വില വർധനക്ക് മുമ്പ് സർക്കാരിന്റെ അനുമതി വാങ്ങേണ്ടിയിരുന്നെന്നും മന്ത്രി ചിഞ്ചുറാണി അഭിപ്രായപ്പെട്ടു. മില്‍മയുടെ മറ്റ് പാല് ഇനങ്ങളെ അപേക്ഷിച്ച് അഞ്ച് ശതമാനം ആവശ്യക്കാര്‍ മാത്രമാണ് ഈ രണ്ട് ഇനങ്ങൾക്കുമുള്ളതെന്നും അതുകൊണ്ട് പൊതുജങ്ങളെ ഈ വര്‍ദ്ധന വല്ലാതെ ബാധിക്കില്ലെന്നുമായിരുന്നു വില കൂട്ടുന്നതില്‍ മിൽമയുടെ ന്യായം. മാത്രമല്ല മറ്റ് ഉത്പന്നങ്ങൾക്ക് വില വര്‍ദ്ധിപ്പിച്ചപ്പോഴും റിച്ചിനും സ്മാര്‍ടിനും വില കൂട്ടിയിരുന്നില്ലെന്നും മിൽമ വ്യക്തമാക്കിയിരുന്നു. മില്‍മ പാലിന്റെ വില വര്‍ധിപ്പിക്കാനുള്ള തീരുമാനത്തെക്കുറിച്ച്‌ വകുപ്പു മന്ത്രിയെന്ന നിലയില്‍ തനിക്ക്‌ യാതൊരു അറിവുമില്ലെന്നായിരുന്നു മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞത്. വലിയ നഷ്‌ടം നേരിടുന്ന സാഹചര്യത്തില്‍ വില വര്‍ധന അനിവാര്യമായിരുന്നെന്ന്‌ മില്‍മ ചെയര്‍മാന്‍ കെ.എസ്‌. മണി പറഞ്ഞു. മുമ്പ്‌ പാല്‍വില ആറു രൂപ കൂട്ടിയപ്പോള്‍ ഡബിള്‍ ടോന്‍ഡ്‌ പാലിന്‌ നാലു രൂപ മാത്രമാണ്‌ കൂട്ടിയത്‌. വേനല്‍കാലമായതിനാല്‍ പുറത്തുനിന്ന്‌ പാല്‍ വാങ്ങേണ്ട സാഹചര്യമാണ്‌.- മില്‍മ ചെയര്‍മാന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ചേര്‍ന്ന ബോര്‍ഡ്‌ യോഗമാണ്‌ വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്‌. ഔദ്യോഗിക തിരക്കുകള്‍ മൂലം ഇക്കാര്യം വകുപ്പ്‌ മന്ത്രിയെ നേരിട്ട്‌ അറിയിക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/109874/milma-rich)