---
title: "പട്ടാപ്പകൽ വീട് കുത്തി തുറന്ന് 11 പവൻ കവർന്നതിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്, ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തും"
english_title: "theft case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/109795/theft-case"
published_at: "2023-04-19T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643fb32b997d3_news-card.jpg"
keywords: []
---

# പട്ടാപ്പകൽ വീട് കുത്തി തുറന്ന് 11 പവൻ കവർന്നതിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്, ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തും

> **Lead Summary:** **പഴയങ്ങാടി: **പഴയങ്ങാടി റെയിൽവ്വേ സ്റ്റേഷൻ രണ്ടാം ഫ്ലാറ്റ്ഫോമിന് മുൻവശത്തേ പാർക്കിങ്ങ് ഗ്രൗണ്ടിന് സമീപമുള്ള ഇ.വി.സതി രവിന്ദ്രന്റവിടാണ് കഴിഞ്ഞ ദിവസം കുത്തിതുറന്ന് 11 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്നത്. വിഷു കഴിഞ്ഞതിന്റെ പിറ്റേ ദിവസം വീട് പൂട്ടി ബസുവിട്ടിലേക്ക് പോയി ഇന്നലെ രാവിലെയോടെ വിട്ടിൽ തിരിച്ചു എത്തി. ബന്ധുവിട്ടിലേക്ക് പോകുമ്പോൾ അണിഞ്ഞ് കൊണ്ടുപോയിരുന്ന ആഭരണങ്ങൾ കിടപ്പ് മുയുടെ അലമാരയ്ക്ക് സമീപം സൂക്ഷിച്ച് പയ്യന്നൂരിലെ എൽ.ഐ.സി ഓഫിസിലേക്ക് പോയത്.തുടർന്ന് വൈകുന്നേരത്തോടെ വീട്ടിൽ എത്തിയപ്പോൾ വീടിന്റെ മുൻവശത്തേ പൂട്ട് തകർത്ത നിലയിലായിരുന്നു.തുടർന്ന് അകത്ത് കയറി പരിശോധിച്ചു പ്പോഴാണ് മാല, വള, കമ്മൽ ഉൾപെടെയുള്ള സ്വർണ്ണാഭരണങ്ങൾ നഷ്ടപെട്ടതായി മനസിലായത്.തുടർന്ന് നാട്ടുകാരെ വിവരം അറിയിക്കുകയും നാട്ടുകാർ പോലിസിൽ അറിയ്യിച്ചതിനെ തുടർന്ന് പഴയങ്ങാടി സ്റ്റേഷൻ ഓഫിസർ ടി.എൻ.സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ സംഘമെത്തി പരിശോധന നടത്തി.അന്വേഷണത്തിന്റെ ഭാഗമായി ഇന്ന് സമീപമുള്ള സി.സി.ടി.വി.ക്യാമറകൾ പരിശോധിക്കുമെന്നും കണ്ണൂരിൽ നിന്നുള്ള വിരലടയാള വിദഗ്ദരും ഡോഗ് സ്കോടും സ്ഥലത്ത് എത്തി പരിശോധന നടന്നുമെന്നും അന്വേഷണം ശക്തമാക്കിയതായും സി.ഐ.ടി.എൻ സന്തോഷ് കുമാർ പറഞ്ഞു.

## Article Content

**പഴയങ്ങാടി: **പഴയങ്ങാടി റെയിൽവ്വേ സ്റ്റേഷൻ രണ്ടാം ഫ്ലാറ്റ്ഫോമിന് മുൻവശത്തേ പാർക്കിങ്ങ് ഗ്രൗണ്ടിന് സമീപമുള്ള ഇ.വി.സതി രവിന്ദ്രന്റവിടാണ് കഴിഞ്ഞ ദിവസം കുത്തിതുറന്ന് 11 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്നത്. വിഷു കഴിഞ്ഞതിന്റെ പിറ്റേ ദിവസം വീട് പൂട്ടി ബസുവിട്ടിലേക്ക് പോയി ഇന്നലെ രാവിലെയോടെ വിട്ടിൽ തിരിച്ചു എത്തി. ബന്ധുവിട്ടിലേക്ക് പോകുമ്പോൾ അണിഞ്ഞ് കൊണ്ടുപോയിരുന്ന ആഭരണങ്ങൾ കിടപ്പ് മുയുടെ അലമാരയ്ക്ക് സമീപം സൂക്ഷിച്ച് പയ്യന്നൂരിലെ എൽ.ഐ.സി ഓഫിസിലേക്ക് പോയത്.തുടർന്ന് വൈകുന്നേരത്തോടെ വീട്ടിൽ എത്തിയപ്പോൾ വീടിന്റെ മുൻവശത്തേ പൂട്ട് തകർത്ത നിലയിലായിരുന്നു.തുടർന്ന് അകത്ത് കയറി പരിശോധിച്ചു പ്പോഴാണ് മാല, വള, കമ്മൽ ഉൾപെടെയുള്ള സ്വർണ്ണാഭരണങ്ങൾ നഷ്ടപെട്ടതായി മനസിലായത്.തുടർന്ന് നാട്ടുകാരെ വിവരം അറിയിക്കുകയും നാട്ടുകാർ പോലിസിൽ അറിയ്യിച്ചതിനെ തുടർന്ന് പഴയങ്ങാടി സ്റ്റേഷൻ ഓഫിസർ ടി.എൻ.സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ സംഘമെത്തി പരിശോധന നടത്തി.അന്വേഷണത്തിന്റെ ഭാഗമായി ഇന്ന് സമീപമുള്ള സി.സി.ടി.വി.ക്യാമറകൾ പരിശോധിക്കുമെന്നും കണ്ണൂരിൽ നിന്നുള്ള വിരലടയാള വിദഗ്ദരും ഡോഗ് സ്കോടും സ്ഥലത്ത് എത്തി പരിശോധന നടന്നുമെന്നും അന്വേഷണം ശക്തമാക്കിയതായും സി.ഐ.ടി.എൻ സന്തോഷ് കുമാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/109795/theft-case)