---
title: "പട്ടാപ്പകൽ വീട് കുത്തി തുറന്ന് പത്ത് പവൻ സ്വർണ്ണാഭരണങ്ങൾ കവർന്നു"
english_title: "theft"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/109728/theft"
published_at: "2023-04-19T09:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643f65488ef6b_news-card-Recovered-Recovered-Recovered.jpg"
keywords: []
---

# പട്ടാപ്പകൽ വീട് കുത്തി തുറന്ന് പത്ത് പവൻ സ്വർണ്ണാഭരണങ്ങൾ കവർന്നു

> **Lead Summary:** **പഴയങ്ങാടി: **റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് കേന്ദ്രത്തിന് സമീപത്തെ സതി രവീന്ദ്രന്റെ വീട്ടിലാണ് ചൊവ്വാഴ്ച്ച പട്ടാപ്പകൽ മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ച പത്ത് പവൻ സ്വർണ്ണാഭരണങ്ങളാണ് മോഷ്ട്ടാക്കൾ കവർന്നത്. ചൊവ്വാഴ്ച ഉച്ചക്ക് വീട്ടുകാർ പുറത്ത് പോയി വൈകീട്ടോടെ തിരിച്ചെത്തിയപ്പോൾ വാതിൽ തുറന്നു കിടക്കുന്നത് കണ്ടത്. അകത്ത് കയറി നോക്കിയപ്പോഴാണ് മോഷണം നടന്നത് മനസ്സിലായത് . പഴയങ്ങാടി പോലീസ് അന്വേഷണം ആരംഭിച്ചു.

## Article Content

**പഴയങ്ങാടി: **റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് കേന്ദ്രത്തിന് സമീപത്തെ സതി രവീന്ദ്രന്റെ വീട്ടിലാണ് ചൊവ്വാഴ്ച്ച പട്ടാപ്പകൽ മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ച പത്ത് പവൻ സ്വർണ്ണാഭരണങ്ങളാണ് മോഷ്ട്ടാക്കൾ കവർന്നത്. ചൊവ്വാഴ്ച ഉച്ചക്ക് വീട്ടുകാർ പുറത്ത് പോയി വൈകീട്ടോടെ തിരിച്ചെത്തിയപ്പോൾ വാതിൽ തുറന്നു കിടക്കുന്നത് കണ്ടത്. അകത്ത് കയറി നോക്കിയപ്പോഴാണ് മോഷണം നടന്നത് മനസ്സിലായത് . പഴയങ്ങാടി പോലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/109728/theft)