---
title: "ബൈക്കിന് പിറകിൽ സ്വകാര്യ ബസ്സിടിച്ച് യുവതിക്ക് പരിക്ക്"
english_title: "Bus and bike accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/109697/bus-and-bike-accident"
published_at: "2023-04-18T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643ec7a7727d1_accident.jpg"
keywords: []
---

# ബൈക്കിന് പിറകിൽ സ്വകാര്യ ബസ്സിടിച്ച് യുവതിക്ക് പരിക്ക്

> **Lead Summary:** ബൈക്കിന് പിറകിൽ സ്വകാര്യ ബസ്സിടിച്ച് യുവതിക്ക് പരിക്ക്. ബക്കളം ദേശീയ പാതയിൽ റെഡ് സ്റ്റാർ ക്ലബ്ബിന് മുൻ വശം വെച്ച് ഇന്ന് 3മണിയോടെയാണ് സംഭവം. തളിപ്പറമ്പ ഭാഗത്ത് നിന്നും കണ്ണൂർ ഭാഗത്തേക്ക് അമിത വേഗതയിൽ പോകുകയായിരുന്ന പിലാക്കുന്നുമ്മൽ ബസ്സിന്റെ പിൻ ഭാഗത്തെ ടയർ ധർമശാല ഭാഗത്ത് നിന്നും തളിപ്പറമ്പ ഭാഗത്തേക്ക് പോകുന്ന കെ എൽ 13 എ യു 650 4 നമ്പർ സ്കൂട്ടറിന്റെ പിറകിലിരുന്ന യാത്ര ചെയ്യവെ റോഡിൽ വീണ സമീറ.പി.യം. എന്ന യുവതിയുടെ തലക്ക് ഇടിച്ച് ഗുരുതരമായി പരിക്കേറ്റു. ഇവരെ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

ബൈക്കിന് പിറകിൽ സ്വകാര്യ ബസ്സിടിച്ച് യുവതിക്ക് പരിക്ക്. ബക്കളം ദേശീയ പാതയിൽ റെഡ് സ്റ്റാർ ക്ലബ്ബിന് മുൻ വശം വെച്ച് ഇന്ന് 3മണിയോടെയാണ് സംഭവം. തളിപ്പറമ്പ ഭാഗത്ത് നിന്നും കണ്ണൂർ ഭാഗത്തേക്ക് അമിത വേഗതയിൽ പോകുകയായിരുന്ന പിലാക്കുന്നുമ്മൽ ബസ്സിന്റെ പിൻ ഭാഗത്തെ ടയർ ധർമശാല ഭാഗത്ത് നിന്നും തളിപ്പറമ്പ ഭാഗത്തേക്ക് പോകുന്ന കെ എൽ 13 എ യു 650 4 നമ്പർ സ്കൂട്ടറിന്റെ പിറകിലിരുന്ന യാത്ര ചെയ്യവെ റോഡിൽ വീണ സമീറ.പി.യം. എന്ന യുവതിയുടെ തലക്ക് ഇടിച്ച് ഗുരുതരമായി പരിക്കേറ്റു. ഇവരെ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/109697/bus-and-bike-accident)