---
title: "ഓട്ടോ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ"
english_title: "arrest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/109617/arrest"
published_at: "2023-04-18T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643e67a99e9ca_ed47d720-f3a0-47e0-921d-34b8aeb7e071.jfif"
keywords: []
---

# ഓട്ടോ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

> **Lead Summary:** **പഴയങ്ങാടി; **സവാരിക്ക് വിളിച്ചു കൊണ്ടുപോയി ഓട്ടോ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. തമിഴ്നാട് തിരുവാരൂർ പുതുവത്തൂർ സൗത്ത് തെരുവിലെ ഗണേശൻ്റെ മകൻ നിർമ്മാണ തൊഴിലാളിയായ ഗാന്ധി ദാസിനെ യാണ് പഴയങ്ങാടി സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ടി എൻ.സന്തോഷ് കുമാർ അറസ്റ്റ് ചെയ്തത്. മാട്ടൂൽ നോർത്ത് സ്വദേശിയുംജസീന്ത ബിൽഡിങ്ങിന് സമീപത്തെ ഓട്ടോസ്റ്റാന്റിലെ ഡ്രൈവറുമായ ചിട്ടിൽ ഹൗസിൽ മണിമോഹനെ യാണ് പ്രതി കത്തി കൊണ്ട്കുത്തിയത്. കൈക്കും തലക്കും പരിക്കേറ്റ ഓട്ടോ ഡ്രൈവർ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇന്നലെ വൈകുന്നേരം 4.30 മണിയോടെയായിരുന്നു സംഭവം. മാട്ടൂലിലെ വാടക കോട്ടേഴ്സിൽ താമസിച്ചു വരികയായിരുന്ന ഗാന്ധി ദാസിൻ്റെ ഭാര്യയോടെ ഓട്ടോ ഡ്രൈവർ അപമര്യാദയായി പെരുമാറിയ വിരോധം കാരണമാണ് ട്രിപ്പ് വിളിച്ച് കൊണ്ട് പോയി ഓട്ടോ ഡ്രൈവറെ കത്തി കൊണ്ട് കുത്തിയതെന്ന് പോലീസ് ചോദ്യം ചെയ്യലിൽ പ്രതി മൊഴി നൽകി. ഓട്ടോ ഡ്രൈവറും പ്രതിയും നേരത്തെ സുഹൃത്തുക്കളായിരുന്നു. അറസ്റ്റിലായപ്രതിയെ ഇന്ന് പയ്യന്നൂർ കോടതിയിൽ ഹാജരാക്കും.

## Article Content

**പഴയങ്ങാടി; **സവാരിക്ക് വിളിച്ചു കൊണ്ടുപോയി ഓട്ടോ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. തമിഴ്നാട് തിരുവാരൂർ പുതുവത്തൂർ സൗത്ത് തെരുവിലെ ഗണേശൻ്റെ മകൻ നിർമ്മാണ തൊഴിലാളിയായ ഗാന്ധി ദാസിനെ യാണ് പഴയങ്ങാടി സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ടി എൻ.സന്തോഷ് കുമാർ അറസ്റ്റ് ചെയ്തത്. മാട്ടൂൽ നോർത്ത് സ്വദേശിയുംജസീന്ത ബിൽഡിങ്ങിന് സമീപത്തെ ഓട്ടോസ്റ്റാന്റിലെ ഡ്രൈവറുമായ ചിട്ടിൽ ഹൗസിൽ മണിമോഹനെ യാണ് പ്രതി കത്തി കൊണ്ട്കുത്തിയത്. കൈക്കും തലക്കും പരിക്കേറ്റ ഓട്ടോ ഡ്രൈവർ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇന്നലെ വൈകുന്നേരം 4.30 മണിയോടെയായിരുന്നു സംഭവം. മാട്ടൂലിലെ വാടക കോട്ടേഴ്സിൽ താമസിച്ചു വരികയായിരുന്ന ഗാന്ധി ദാസിൻ്റെ ഭാര്യയോടെ ഓട്ടോ ഡ്രൈവർ അപമര്യാദയായി പെരുമാറിയ വിരോധം കാരണമാണ് ട്രിപ്പ് വിളിച്ച് കൊണ്ട് പോയി ഓട്ടോ ഡ്രൈവറെ കത്തി കൊണ്ട് കുത്തിയതെന്ന് പോലീസ് ചോദ്യം ചെയ്യലിൽ പ്രതി മൊഴി നൽകി. ഓട്ടോ ഡ്രൈവറും പ്രതിയും നേരത്തെ സുഹൃത്തുക്കളായിരുന്നു. അറസ്റ്റിലായപ്രതിയെ ഇന്ന് പയ്യന്നൂർ കോടതിയിൽ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/109617/arrest)