---
title: "എക്സൈസ് റെയ്ഡിൽ വാഷ് ശേഖരം പിടികൂടി നശിപ്പിച്ചു"
english_title: "vash"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/109616/vash"
published_at: "2023-04-18T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643e66d455055_acci.jfif"
keywords: []
---

# എക്സൈസ് റെയ്ഡിൽ വാഷ് ശേഖരം പിടികൂടി നശിപ്പിച്ചു

> **Lead Summary:** **ആലക്കോട്; **വാറ്റു കേന്ദ്രത്തിൽ എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ ചാരായം വാറ്റാൻ പാകപ്പെടുത്തിയ വാഷ് ശേഖരം പിടികൂടി. റേഞ്ച് എക്സൈസ് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പ്രകാശൻ ആലക്കലിന്റെ നേതൃത്വത്തിൽ കരുവഞ്ചാൽ വായാട്ടു പറമ്പ് , താവുകുന്ന്, പോത്തുകുണ്ട് , താറ്റ്യാട് ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ പോത്തുകുണ്ട് തോട്ടുചാലിൽ വെച്ചാണ് 120 ലിറ്റർ വാഷ് കണ്ടെത്തിയത്. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ തോമസ് ടി.കെ, ഗ്രേഡ് പ്രവൻ്റീവ്ഓഫീസർ രാജേഷ് ടി.ആർ , സിവിൽ എക്സൈസ് ഓഫീസർമാരായ മധു ടി.വി, സുരേന്ദ്രൻ എം, രാജീവ് പി.കെ, എന്നിവരും ഉണ്ടായിരുന്നു.

## Article Content

**ആലക്കോട്; **വാറ്റു കേന്ദ്രത്തിൽ എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ ചാരായം വാറ്റാൻ പാകപ്പെടുത്തിയ വാഷ് ശേഖരം പിടികൂടി. റേഞ്ച് എക്സൈസ് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പ്രകാശൻ ആലക്കലിന്റെ നേതൃത്വത്തിൽ കരുവഞ്ചാൽ വായാട്ടു പറമ്പ് , താവുകുന്ന്, പോത്തുകുണ്ട് , താറ്റ്യാട് ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ പോത്തുകുണ്ട് തോട്ടുചാലിൽ വെച്ചാണ് 120 ലിറ്റർ വാഷ് കണ്ടെത്തിയത്. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ തോമസ് ടി.കെ, ഗ്രേഡ് പ്രവൻ്റീവ്ഓഫീസർ രാജേഷ് ടി.ആർ , സിവിൽ എക്സൈസ് ഓഫീസർമാരായ മധു ടി.വി, സുരേന്ദ്രൻ എം, രാജീവ് പി.കെ, എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/109616/vash)