---
title: "വാട്ടർ അതോറിറ്റിയുടെ അനാസ്ഥയ്ക്കെതിരെ യൂത്ത് ലീഗ് ഉപരോധം സംഘടിപ്പിച്ചു"
english_title: "youth league protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/109556/youth-league-protest"
published_at: "2023-04-18T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643e412cd9326_news-card-Recovered-Recovered.jpg"
keywords: []
---

# വാട്ടർ അതോറിറ്റിയുടെ അനാസ്ഥയ്ക്കെതിരെ യൂത്ത് ലീഗ് ഉപരോധം സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ് വാട്ടർ അതോറിറ്റിയുടെ കീഴിൽ വരുന്ന വിവിധ ഭാഗങ്ങളില്‍ പൊട്ടിയതും ലീക്ക് ഉള്ളതുമായ പൈപ്പ്‌ലൈനുകള്‍ നന്നാക്കാന്തെ വാട്ടര്‍ അതോറിറ്റി കാണിക്കുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത്‌ലീഗിന്റെ നേതൃത്വത്തില്‍ കരിമ്പം വാട്ടർ അതോറിറ്റി ഓഫീസിൽ ഉപരോധം സംഘടിപ്പിച്ചു. കടുത്ത വേനലില്‍ നൂറുകണക്കിന് ലിറ്റര്‍ വെള്ളം പാഴായിപ്പോകുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് നേരത്തെ തന്നെ വാട്ടര്‍ അതോറിറ്റി അധികൃതരോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല. കൂടാതെ ഫോൺ വിളിച്ചാൽ എടുക്കാത്തതും പരാതി പറഞ്ഞാൽ ഗൗനിക്കാത്തതും ഇവരുടെ സ്ഥിരം രീതിയാണ്. ഇതില്‍ പ്രതിഷേധിച്ചാണ് ഇന്ന് രാവിലെ എക്‌സിക്യുട്ടീവ് എഞ്ചിനീയറെ ഉപരോധിച്ചത്. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഒലിയന്‍ ജാഫര്‍, കെ പി നൗഷാദ്, എൻ എ സിദ്ധിക്ക്, ഫൈസൽ ചെറുകുന്നോൻ, ഉസ്മാൻ കൊമ്മച്ചി, ഹനീഫ മദ്രസ, ഇർഫാൻ, ഫിയാസ് അള്ളാംകുളം, മുട്ട അഷ്‌റഫ്‌, അഷീർ പി വി, നൗഫൽ എന്നിവർ നേതൃത്വം നല്‍കി.10 ദിവസത്തിനകം പ്രശ്നം പരിഹരിച്ചില്ലെങ്കിൽ വാട്ടർ അതോറിറ്റി ഓഫീസിലേക്ക് വൻ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് കെ പി നൗഷാദും ജനറൽ സെക്രട്ടറി എൻ എ സിദ്ധിക്കും പറഞ്ഞു

## Article Content

തളിപ്പറമ്പ് വാട്ടർ അതോറിറ്റിയുടെ കീഴിൽ വരുന്ന വിവിധ ഭാഗങ്ങളില്‍ പൊട്ടിയതും ലീക്ക് ഉള്ളതുമായ പൈപ്പ്‌ലൈനുകള്‍ നന്നാക്കാന്തെ വാട്ടര്‍ അതോറിറ്റി കാണിക്കുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത്‌ലീഗിന്റെ നേതൃത്വത്തില്‍ കരിമ്പം വാട്ടർ അതോറിറ്റി ഓഫീസിൽ ഉപരോധം സംഘടിപ്പിച്ചു. കടുത്ത വേനലില്‍ നൂറുകണക്കിന് ലിറ്റര്‍ വെള്ളം പാഴായിപ്പോകുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് നേരത്തെ തന്നെ വാട്ടര്‍ അതോറിറ്റി അധികൃതരോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല. കൂടാതെ ഫോൺ വിളിച്ചാൽ എടുക്കാത്തതും പരാതി പറഞ്ഞാൽ ഗൗനിക്കാത്തതും ഇവരുടെ സ്ഥിരം രീതിയാണ്. ഇതില്‍ പ്രതിഷേധിച്ചാണ് ഇന്ന് രാവിലെ എക്‌സിക്യുട്ടീവ് എഞ്ചിനീയറെ ഉപരോധിച്ചത്. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഒലിയന്‍ ജാഫര്‍, കെ പി നൗഷാദ്, എൻ എ സിദ്ധിക്ക്, ഫൈസൽ ചെറുകുന്നോൻ, ഉസ്മാൻ കൊമ്മച്ചി, ഹനീഫ മദ്രസ, ഇർഫാൻ, ഫിയാസ് അള്ളാംകുളം, മുട്ട അഷ്‌റഫ്‌, അഷീർ പി വി, നൗഫൽ എന്നിവർ നേതൃത്വം നല്‍കി.10 ദിവസത്തിനകം പ്രശ്നം പരിഹരിച്ചില്ലെങ്കിൽ വാട്ടർ അതോറിറ്റി ഓഫീസിലേക്ക് വൻ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് കെ പി നൗഷാദും ജനറൽ സെക്രട്ടറി എൻ എ സിദ്ധിക്കും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/109556/youth-league-protest)