---
title: "കേരള പോലീസ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ കൺവെൻഷന്റെ ഭാഗമായി ഏകദിന പഠന ക്ലാസ് സംഘടിപ്പിച്ചു"
english_title: "one day class"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/109514/one-day-class"
published_at: "2023-04-18T09:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643e1817f3565_news-card.jpg"
keywords: []
---

# കേരള പോലീസ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ കൺവെൻഷന്റെ ഭാഗമായി ഏകദിന പഠന ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** കേരള പോലീസ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ കൺവെൻഷന്റെ ഭാഗമായി സംഘടിപ്പിച്ച ഏകദിന പഠന ക്ലാസ് ജില്ലാ പോലീസ് മേധാവി ഹേമലത എം ഐ പി എസ് ഉദ്ഘാടനം ചെയ്തു . സാമ്പത്തിക കുറ്റകൃത്യങ്ങളും അന്വേഷണ വഴികളും എന്ന വിഷയത്തിൽകണ്ണൂർ ക്രൈംബ്രാഞ്ച് എസ് പി പി പി സദാനന്ദൻ , ഓൺലൈൻ ബാങ്കിംഗ് പ്രശ്നങ്ങളും പ്രതിവിധികളും എന്ന വിഷയത്തിൽ ഐസിഐസിഐ സോണൽ മാനേജർ സെന്തിൽ ജെവിനോദ് എന്നിവർ ക്ലാസ് എടുത്തു. മാങ്ങാട്ടുപറമ്പ് കെ എ പി 4 സ്മാർട്ട് ക്ലാസ്സ് റൂമിൽ സംഘടിപ്പിച്ച ചടങ്ങിൽ ജില്ലയിലെ നൂറോളം പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു.പോലീസ് അസോസിയേഷൻ സംസ്ഥാന നിർവാഹക സമിതി അംഗം ജയേഷ് ടിവി ഉപഹാര സമർപ്പണം നടത്തി റൂറൽ ജില്ലാ പ്രസിഡണ്ട് സാഹിദഎം കെ അധ്യക്ഷയായി . കേരള പോലീസ് ഓഫീസർ അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ സെക്രട്ടറി കെ പി അനീഷ്, കെ പ്രിയേഷ് കെ രാമകൃഷ്ണൻ അനൂപ് എടക്കാനം എന്നിവർ സംസാരിച്ചു. ഏപ്രിൽ 27ന് വ്യാഴാഴ്ച ഇരിട്ടിയിൽ വെച്ചാണ് ജില്ലാ കൺവെൻഷൻ നടക്കുന്നത്.

## Article Content

കേരള പോലീസ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ കൺവെൻഷന്റെ ഭാഗമായി സംഘടിപ്പിച്ച ഏകദിന പഠന ക്ലാസ് ജില്ലാ പോലീസ് മേധാവി ഹേമലത എം ഐ പി എസ് ഉദ്ഘാടനം ചെയ്തു . സാമ്പത്തിക കുറ്റകൃത്യങ്ങളും അന്വേഷണ വഴികളും എന്ന വിഷയത്തിൽകണ്ണൂർ ക്രൈംബ്രാഞ്ച് എസ് പി പി പി സദാനന്ദൻ , ഓൺലൈൻ ബാങ്കിംഗ് പ്രശ്നങ്ങളും പ്രതിവിധികളും എന്ന വിഷയത്തിൽ ഐസിഐസിഐ സോണൽ മാനേജർ സെന്തിൽ ജെവിനോദ് എന്നിവർ ക്ലാസ് എടുത്തു. മാങ്ങാട്ടുപറമ്പ് കെ എ പി 4 സ്മാർട്ട് ക്ലാസ്സ് റൂമിൽ സംഘടിപ്പിച്ച ചടങ്ങിൽ ജില്ലയിലെ നൂറോളം പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു.പോലീസ് അസോസിയേഷൻ സംസ്ഥാന നിർവാഹക സമിതി അംഗം ജയേഷ് ടിവി ഉപഹാര സമർപ്പണം നടത്തി റൂറൽ ജില്ലാ പ്രസിഡണ്ട് സാഹിദഎം കെ അധ്യക്ഷയായി . കേരള പോലീസ് ഓഫീസർ അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ സെക്രട്ടറി കെ പി അനീഷ്, കെ പ്രിയേഷ് കെ രാമകൃഷ്ണൻ അനൂപ് എടക്കാനം എന്നിവർ സംസാരിച്ചു. ഏപ്രിൽ 27ന് വ്യാഴാഴ്ച ഇരിട്ടിയിൽ വെച്ചാണ് ജില്ലാ കൺവെൻഷൻ നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/109514/one-day-class)