---
title: "പിതാവിനെ മർദ്ദിക്കുന്നത് തടയാൻ ചെന്ന യുവതിയെ മർദ്ദിച്ച രണ്ടു പേർക്കെതിരെ കേസ്"
english_title: "CASE"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/109413/case"
published_at: "2023-04-17T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643d2a3d91115_Police-case-registered-against-Hyd-TV-anchor-2.jpg"
keywords: []
---

# പിതാവിനെ മർദ്ദിക്കുന്നത് തടയാൻ ചെന്ന യുവതിയെ മർദ്ദിച്ച രണ്ടു പേർക്കെതിരെ കേസ്

> **Lead Summary:** പയ്യന്നൂർ: മദ്യലഹരിയിൽപിതാവിനെ മർദ്ദിക്കുന്നത് തടയാൻ ചെന്ന യുവതിയെ യുവാക്കൾ മർദ്ദിച്ചുവെന്ന പരാതിയിൽ രണ്ടു പേർക്കെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു.ഏഴിമല സ്വദേശിനിയായ യുവതിയുടെ പരാതിയിൽ ബിബിൻ, ബിനോയി എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.

## Article Content

പയ്യന്നൂർ: മദ്യലഹരിയിൽപിതാവിനെ മർദ്ദിക്കുന്നത് തടയാൻ ചെന്ന യുവതിയെ യുവാക്കൾ മർദ്ദിച്ചുവെന്ന പരാതിയിൽ രണ്ടു പേർക്കെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു.ഏഴിമല സ്വദേശിനിയായ യുവതിയുടെ പരാതിയിൽ ബിബിൻ, ബിനോയി എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.

ഇന്നലെ ഉച്ചക്ക് 1.30 നാണ് പരാതിക്കാസ്പദമായ സംഭവം. വീട്ടുമുറ്റത്ത് വെച്ച്‌മദ്യപിക്കുന്നതിനിടെയുണ്ടായ വാക്തർക്കത്തിനിടെ യുവതിയുടെ പിതാവിനെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ചത് തള്ളി താഴെയിട്ട് കൈകൊണ്ട് വടിവാള് കുത്തി പരിക്കേൽപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/109413/case)