---
title: "ക്ഷേത്രം മേല്‍ശാന്തിയെ വെട്ടി പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍"
english_title: "arrest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/109404/arrest"
published_at: "2023-04-17T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643d204d1e47f_last-2.jpg"
keywords: []
---

# ക്ഷേത്രം മേല്‍ശാന്തിയെ വെട്ടി പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍

> **Lead Summary:** ചക്കരക്കൽ: ക്ഷേത്ര കൗണ്ടറിൽ മദ്യലഹരിയിൽ അതിക്രമിച്ച് കയറിയ യുവാവ് കത്തി കൊണ്ട് ഓഫീസ് ക്ലാർക്കിനെ കുത്തുന്നത് തടയാൻ ചെന്നപൂജാരിക്ക് കുത്തേറ്റു. വധശ്രമ കേസിൽ യുവാവ് അറസ്റ്റിൽ. ചക്കരക്കൽ പെരുങ്കാളിയിലെ ചന്ദ്രോത്ത് വീട്ടിൽ വിപിൻ കുമാറിനെ യാണ് ചക്കരക്കൽ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

## Article Content

ചക്കരക്കൽ: ക്ഷേത്ര കൗണ്ടറിൽ മദ്യലഹരിയിൽ അതിക്രമിച്ച് കയറിയ യുവാവ് കത്തി കൊണ്ട് ഓഫീസ് ക്ലാർക്കിനെ കുത്തുന്നത് തടയാൻ ചെന്നപൂജാരിക്ക് കുത്തേറ്റു. വധശ്രമ കേസിൽ യുവാവ് അറസ്റ്റിൽ. ചക്കരക്കൽ പെരുങ്കാളിയിലെ ചന്ദ്രോത്ത് വീട്ടിൽ വിപിൻ കുമാറിനെ യാണ് ചക്കരക്കൽ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം വൈകുന്നേരം 6.20 ഓടെയാണ് സംഭവം. കണ്ണൂർ ടൗൺ സ്റ്റേഷൻ പരിധിയിൽ വെച്ച് വിപിൻ കുമാർ മകളുമായി കാറിൽ പോകവെ ചക്കരക്കൽ കടക്കര ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ക്ലാർക്കയ മോഹൻകുമാർ സഞ്ചരിച്ച കാറുമായി ഉരസിയ സംഭവമുണ്ടായി.

പിന്നീട് ക്ഷേത്രത്തിലെത്തിയ വിപിൻ കുമാർ ക്ഷേത്ര ഓഫീസിൽ കയറി മോഹൻകുമാറിനെ കത്തികൊണ്ട് കുത്താൻ ശ്രമിക്കുന്നതിനിടെ തടയാൻ ചെന്ന ക്ഷേത്രത്തിലെ പൂജാരിയായ കാപ്പാട് സ്വദേശി നീരാഞ്ജനത്തിൽ കെ.കെ.ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് (56) കത്തി കൊണ്ട് കുത്തേൽക്കുകയായിരുന്നു. കഴുത്തിനും കൈക്കും കുത്തേറ്റ പൂജാരിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/109404/arrest)