---
title: "സംസ്ഥാനത്ത് കനത്ത ചൂട് ഇന്നും തുടരും: കണ്ണൂർ ഉൾപ്പെടെ ഏഴു ജില്ലകളിൽ മുന്നറിയിപ്പ്"
english_title: "temperature"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/109181/temperature"
published_at: "2023-04-16T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643b861357e23_news-card.jpg"
keywords: []
---

# സംസ്ഥാനത്ത് കനത്ത ചൂട് ഇന്നും തുടരും: കണ്ണൂർ ഉൾപ്പെടെ ഏഴു ജില്ലകളിൽ മുന്നറിയിപ്പ്

> **Lead Summary:** സംസ്ഥാനത്ത് ഇന്നും ചൂട് ഉയർന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 7 ജില്ലകൾക്ക് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി.പാലക്കാട് 39 °C വരെയും ,കണ്ണൂർ, കോഴിക്കോട്, തൃശൂർ, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ 37°C വരെ താപനില ഉയരാൻ സാധ്യതയുണ്ട്. സാധാരണ നിലയിൽ നിന്ന് 2°C മുതൽ 4°C വരെ താപനില ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്.സൂര്യാഘാത – സൂര്യതപ സാധ്യത നിലനിൽക്കുന്നതായും നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നുംസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഇന്നലെ ചൂടിൽ നേരിയ കുറവ് രേഖപ്പെടുത്തി. 40 ഡിഗ്രി സെൽഷ്യസിന് അടുത്ത് രേഖപ്പെടുത്തിയിരുന്ന ചൂട് 38 ഡിഗ്രി സെൽഷ്യസിലേക്ക് എത്തി

## Article Content

സംസ്ഥാനത്ത് ഇന്നും ചൂട് ഉയർന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 7 ജില്ലകൾക്ക് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി.പാലക്കാട് 39 °C വരെയും ,കണ്ണൂർ, കോഴിക്കോട്, തൃശൂർ, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ 37°C വരെ താപനില ഉയരാൻ സാധ്യതയുണ്ട്. സാധാരണ നിലയിൽ നിന്ന് 2°C മുതൽ 4°C വരെ താപനില ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്.സൂര്യാഘാത – സൂര്യതപ സാധ്യത നിലനിൽക്കുന്നതായും നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നുംസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഇന്നലെ ചൂടിൽ നേരിയ കുറവ് രേഖപ്പെടുത്തി. 40 ഡിഗ്രി സെൽഷ്യസിന് അടുത്ത് രേഖപ്പെടുത്തിയിരുന്ന ചൂട് 38 ഡിഗ്രി സെൽഷ്യസിലേക്ക് എത്തി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/109181/temperature)