---
title: "ഐ എസ് എം തളിപ്പറമ്പ് മണ്ഡലം സൽധാര ഇഫ്താർ സംഗമം സംഘടിപ്പിച്ചു"
english_title: "saldhaara iftar meet"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/109178/saldhaara-iftar-meet"
published_at: "2023-04-16T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643b841a2a4cf_acci.jfif"
keywords: []
---

# ഐ എസ് എം തളിപ്പറമ്പ് മണ്ഡലം സൽധാര ഇഫ്താർ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്‌: **വർദ്ധിച്ച്‌‌ വരുന്ന ഫാഷിസത്തെയും അധാർമ്മിക പ്രവർത്തനങ്ങൾക്കും എതിരെ യുവജന സംഘടനകൾ ഒന്നിക്കണമെന്ന് ഐ എസ്‌ എം തളിപ്പറമ്പ് മണ്ഡലം സംഘടിപ്പിച്ച 'സൽധാര' ഇഫ്താർ സംഗമം ആവശ്യപ്പെട്ടു. ഐ എസ്‌ എം കണ്ണൂർ ജില്ലാ സെക്രട്ടറി മുഹമ്മദ്‌ അക്രം സി.ഒ.ടി സംഗമം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ മൻസൂർ പി അധ്യക്ഷത വഹിച്ച യോഗത്തിൽ വിവിധ സാംസ്കാരിക-രാഷ്ട്രീയ സംഘടനകളെ പ്രതിനിധീകരിച്ച്‌ രാഹുൽ വി (യൂത്ത്‌ കോൺഗ്രസ്സ്‌), ഷഫീക്‌ എൻ യു (യൂത്ത്‌ ലീഗ്‌), മുസദ്ദിഖ്‌ കെ (സോളിഡാരിറ്റി), മനോഹരൻ എം കെ (മക്തബ്‌), കെ എൻ എം മണ്ഡലം ട്രഷറർ സിദ്ദീഖ്‌ ഗാന്ധിനഗർ, എം ജി എം മണ്ഡലം സെക്രട്ടറി മുബീന കെ എന്നിവർ സംസാരിച്ചു. നൗഷാദ്‌ സ്വലാഹി സമാപന പ്രഭാഷണം നടത്തി. സെക്രട്ടറി സിനാൻ എം സി സ്വാഗതവും ജോ സെക്രട്ടറി അൻസാർ സി പി യു നന്ദിയും പറഞ്ഞു.

## Article Content

**തളിപ്പറമ്പ്‌: **വർദ്ധിച്ച്‌‌ വരുന്ന ഫാഷിസത്തെയും അധാർമ്മിക പ്രവർത്തനങ്ങൾക്കും എതിരെ യുവജന സംഘടനകൾ ഒന്നിക്കണമെന്ന് ഐ എസ്‌ എം തളിപ്പറമ്പ് മണ്ഡലം സംഘടിപ്പിച്ച 'സൽധാര' ഇഫ്താർ സംഗമം ആവശ്യപ്പെട്ടു. ഐ എസ്‌ എം കണ്ണൂർ ജില്ലാ സെക്രട്ടറി മുഹമ്മദ്‌ അക്രം സി.ഒ.ടി സംഗമം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ മൻസൂർ പി അധ്യക്ഷത വഹിച്ച യോഗത്തിൽ വിവിധ സാംസ്കാരിക-രാഷ്ട്രീയ സംഘടനകളെ പ്രതിനിധീകരിച്ച്‌ രാഹുൽ വി (യൂത്ത്‌ കോൺഗ്രസ്സ്‌), ഷഫീക്‌ എൻ യു (യൂത്ത്‌ ലീഗ്‌), മുസദ്ദിഖ്‌ കെ (സോളിഡാരിറ്റി), മനോഹരൻ എം കെ (മക്തബ്‌), കെ എൻ എം മണ്ഡലം ട്രഷറർ സിദ്ദീഖ്‌ ഗാന്ധിനഗർ, എം ജി എം മണ്ഡലം സെക്രട്ടറി മുബീന കെ എന്നിവർ സംസാരിച്ചു. നൗഷാദ്‌ സ്വലാഹി സമാപന പ്രഭാഷണം നടത്തി. സെക്രട്ടറി സിനാൻ എം സി സ്വാഗതവും ജോ സെക്രട്ടറി അൻസാർ സി പി യു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/109178/saldhaara-iftar-meet)