---
title: "ശിശുദിനത്തോടനുബന്ധിച്ച് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി."
english_title: "Pariyaram Congress committee"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/10915/pariyaram-congress-committee"
published_at: "2021-11-15T19:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6192611ebe39c_IMG-20211114-WA0009.jpg"
keywords: []
---

# ശിശുദിനത്തോടനുബന്ധിച്ച് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.

> **Lead Summary:** ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻ്റെ 132 ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും മധുരപലഹാര വിതരണവും സംഘടിപ്പിച്ചു.

## Article Content

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻ്റെ 132 ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും മധുരപലഹാര വിതരണവും സംഘടിപ്പിച്ചു.

ഡിസിസി സെക്രട്ടറി ഇ ടി രാജീവൻ ഉൽഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് പി.വി.സജീവൻ അധ്യക്ഷത വഹിച്ചു ഐ വി കുഞ്ഞിരാമൻ', ഇ. വിജയൻ മാസ്റ്റർ ,വി വി.സി ബാലൻ, ഇ.ടി. ഹരീഷ് ,ദൃശ്യ ദിനേശൻ എന്നിവർ പ്രസംഗിച്ചു.

പരിയാരം സെൻ്റർ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ശിശുദിനാഘോഷ പരിപാടി വാർഡ് മെമ്പർ ദൃശ്യദിനേശൻ ഉദ്ഘാടനം ചെയ്തു വിനോദ് പുളിയൻമാക്കൽ, അധ്യക്ഷതവഹിച്ചു. കെ ഗോവിന്ദൻ കുട്ടി ,കെ പുരുഷോത്തമൻ, കെ കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

തൊണ്ടന്നൂർ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ശിശുദിനാഘോഷ പരിപാടി കർഷക കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി വി വി സി ബാലൻ ഉദ്ഘാടനം ചെയ്തു.വി കുഞ്ഞപ്പൻ അധ്യക്ഷത വഹിച്ചു.

സി.സുരേന്ദ്രൻ, എം ഹരിദാസൻ ,പി.വി ദിനേശൻ , എം വി രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

ഇരിങ്ങൽ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ശിശുദിനാഘോഷ പരിപാടി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ ഉദ്ഘാടനം ചെയ്തു കെ തമ്പാൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു, വി ബി കുബേരൻ നമ്പൂതിരി , മുകുന്ദൻ ,ഒ പി മൊയ്തീൻ, അബൂ താഹിർ എന്നിവർ പ്രസംഗിച്ചു.

എമ്പേറ്റ് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചനയിൽ ഇ.വിജയൻ, ഐ.വി.കുഞ്ഞിരാമൻ, പി.വി.ഗോപാലൻ, ഒ.ജെ.സെബാസ്റ്റ്യൻ, പി.മണി എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/10915/pariyaram-congress-committee)