---
title: "ക്വാറി ഉടമയുടെ വീടിന് പിറകിൽ ഉഗ്രശേഷിയുള്ള സ്ഫോടകവസ്തു കണ്ടെത്തി"
english_title: "bammanacheri"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/109133/bammanacheri"
published_at: "2023-04-15T21:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643ac7b785adb_news-card.jpg"
keywords: []
---

# ക്വാറി ഉടമയുടെ വീടിന് പിറകിൽ ഉഗ്രശേഷിയുള്ള സ്ഫോടകവസ്തു കണ്ടെത്തി

> **Lead Summary:** **മയ്യിൽ: **സ്വകാര്യ വ്യക്തിയുടെ വീട്ടുപറമ്പിൽ സ്ഫോടകവസ്തു കണ്ടെത്തി.മയ്യിൽ വില്ലേജ് ഓഫീസ് റോഡിൽ ബമ്മണാച്ചേരിയിൽ കൈതേരിപുരയിൽ പ്രശാന്തിൻ്റെ വീടിൻ്റെ പിറകിലാണ് അജ്ഞാതർ നാടൻ ബോംബിന് സമാനമായ സ്ഫോടകവസ്തു കൊണ്ടു വെച്ചത്. വിഷുദിനത്തിൽ വീട്ടുകാർ സ്ഫോടകവസ്തു വീട്ടുപറമ്പിൽ കണ്ടെത്തിയതോടെ വിവരം മയ്യിൽപോലീസിൽ അറിയിക്കുകയായിരുന്നു. മയ്യിൽ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ടി. പി.സുമേഷിൻ്റെ നേതൃത്വത്തിൽ പോലീസും കണ്ണൂരിൽ നിന്നും ബോംബ്‌ സ്ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു. സ്ഫോടകവസ്തു കസ്റ്റഡിയിലെടുത്തു. വിവരമറിഞ്ഞ് സിറ്റി പോലീസ് കമ്മീഷണർ അജിത്കുമാർ ഐ.പി.എസും സ്ഥലം സന്ദർശിച്ചിരുന്നു.

## Article Content

**മയ്യിൽ: **സ്വകാര്യ വ്യക്തിയുടെ വീട്ടുപറമ്പിൽ സ്ഫോടകവസ്തു കണ്ടെത്തി.മയ്യിൽ വില്ലേജ് ഓഫീസ് റോഡിൽ ബമ്മണാച്ചേരിയിൽ കൈതേരിപുരയിൽ പ്രശാന്തിൻ്റെ വീടിൻ്റെ പിറകിലാണ് അജ്ഞാതർ നാടൻ ബോംബിന് സമാനമായ സ്ഫോടകവസ്തു കൊണ്ടു വെച്ചത്. വിഷുദിനത്തിൽ വീട്ടുകാർ സ്ഫോടകവസ്തു വീട്ടുപറമ്പിൽ കണ്ടെത്തിയതോടെ വിവരം മയ്യിൽപോലീസിൽ അറിയിക്കുകയായിരുന്നു. മയ്യിൽ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ടി. പി.സുമേഷിൻ്റെ നേതൃത്വത്തിൽ പോലീസും കണ്ണൂരിൽ നിന്നും ബോംബ്‌ സ്ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു. സ്ഫോടകവസ്തു കസ്റ്റഡിയിലെടുത്തു. വിവരമറിഞ്ഞ് സിറ്റി പോലീസ് കമ്മീഷണർ അജിത്കുമാർ ഐ.പി.എസും സ്ഥലം സന്ദർശിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/109133/bammanacheri)