---
title: " നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ചുമറിഞ്ഞ് രണ്ട് യുവാക്കൾ മരണപ്പെട്ടു"
english_title: "bike accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/109090/bike-accident"
published_at: "2023-04-15T13:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643a5d632848a_acci.jfif"
keywords: []
---

#  നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ചുമറിഞ്ഞ് രണ്ട് യുവാക്കൾ മരണപ്പെട്ടു

> **Lead Summary:** **നീലേശ്വരം : നീ**ലേശ്വരം അടുക്കത്ത് പറമ്പിൽ നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ചുമറിഞ്ഞ് രണ്ട് യുവാക്കൾ മരണപ്പെട്ടു . കല്യാൺ റോഡിലെ അനന്തൻ – മീന ദമ്പതികളുടെ മകൻ പെയിൻ്റിംഗ് തൊഴിലാളിയായ അരുൺകുമാർ , അയൽവാസി രാജൻ – പരേതയായ പ്രമീള ദമ്പതികളുടെ മകൻ വെൽഡിംഗ് തൊഴിലാളി ശ്രീരാഗ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് അപകടം .വിഷു ആഘോഷവുമായി ബന്ധപ്പെട്ട് സുഹൃത്തിന്റെ വീട്ടിൽ പോയി കല്യാൺ റോഡിലെവീട്ടിലേക്ക് തിരിച്ചു വരുന്നതിനിടെയായിരുന്നു അപകടം. നിയന്ത്രണംവിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇരുവരെയും നീലേശ്വരത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മിഥുൻ (ഗൾഫ്), അഞ്ജു എന്നിവർ മരണപ്പെട്ട അരുൺകുമാറിൻ്റെ സഹോദരങ്ങളാണ്.ശ്രീരാജ് ആണ് മരണപ്പെട്ട ശ്രീരാഗിൻ്റെ ഏക സഹോദൻ. വിവരമറിഞ്ഞ്നീലേശ്വരം സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ കെ.പ്രേംസദൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തിയിരുന്നു. വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹങ്ങൾ ജില്ലാ ശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

## Article Content

**നീലേശ്വരം : നീ**ലേശ്വരം അടുക്കത്ത് പറമ്പിൽ നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ചുമറിഞ്ഞ് രണ്ട് യുവാക്കൾ മരണപ്പെട്ടു . കല്യാൺ റോഡിലെ അനന്തൻ – മീന ദമ്പതികളുടെ മകൻ പെയിൻ്റിംഗ് തൊഴിലാളിയായ അരുൺകുമാർ , അയൽവാസി രാജൻ – പരേതയായ പ്രമീള ദമ്പതികളുടെ മകൻ വെൽഡിംഗ് തൊഴിലാളി ശ്രീരാഗ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് അപകടം .വിഷു ആഘോഷവുമായി ബന്ധപ്പെട്ട് സുഹൃത്തിന്റെ വീട്ടിൽ പോയി കല്യാൺ റോഡിലെവീട്ടിലേക്ക് തിരിച്ചു വരുന്നതിനിടെയായിരുന്നു അപകടം. നിയന്ത്രണംവിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇരുവരെയും നീലേശ്വരത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മിഥുൻ (ഗൾഫ്), അഞ്ജു എന്നിവർ മരണപ്പെട്ട അരുൺകുമാറിൻ്റെ സഹോദരങ്ങളാണ്.ശ്രീരാജ് ആണ് മരണപ്പെട്ട ശ്രീരാഗിൻ്റെ ഏക സഹോദൻ. വിവരമറിഞ്ഞ്നീലേശ്വരം സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ കെ.പ്രേംസദൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തിയിരുന്നു. വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹങ്ങൾ ജില്ലാ ശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/109090/bike-accident)