---
title: "വാരത്ത് കവർച്ചയ്ക്കിടെ വയോധികയെ കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി അറസ്റ്റിൽ"
english_title: "The man who arrested related to the murder of a lady "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/10909/the-man-who-arrested-related-to-the-murder-of-a-lady"
published_at: "2021-11-15T18:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61925d8593673_IMG-20211115-WA0071.jpg"
keywords: []
---

# വാരത്ത് കവർച്ചയ്ക്കിടെ വയോധികയെ കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി അറസ്റ്റിൽ

> **Lead Summary:**  കണ്ണൂര്‍: കണ്ണൂര്‍ വാരത്ത് വയോധികയായ ആയിശയെ കൊലപ്പെടുത്തിയ രണ്ടാം പ്രതിയെ ടൗണ്‍ പോലിസ് അസമില്‍ വച്ച്‌ പിടികൂടി.

## Article Content

 കണ്ണൂര്‍: കണ്ണൂര്‍ വാരത്ത് വയോധികയായ ആയിശയെ കൊലപ്പെടുത്തിയ രണ്ടാം പ്രതിയെ ടൗണ്‍ പോലിസ് അസമില്‍ വച്ച്‌ പിടികൂടി.

അസം ബാര്‍പ്പെട്ട സ്വദേശി നസറുള്‍ ആണ് അറസ്റ്റിലായത്. ഇയാളെ 15ന് വൈകീട്ട് കോടതിയില്‍ ഹാജരാക്കുമെന്ന് കണ്ണൂര്‍ എസ്‌എച്ച്‌ഒ ശ്രിജിത്ത് കൊടേരി അറിയിച്ചു.

അന്വേഷണ സംഘം അസമില്‍ വച്ച്‌ ഏറെ സാഹസികമായാണ് നസറുലിനെ പിടികൂടിയതെന്ന് പോലിസ് പറഞ്ഞു. ഈ കേസില്‍ നേരത്തെ അസം സ്വദേശിയായ മഹിബുള്‍ ഹക്കിനെയും അറസ്റ്റ് ചെയ്തിരുന്നു.

നസറുലിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ വാങ്ങുമെന്ന് കണ്ണുര്‍ എസ്‌എച്ച്‌ഒ ശ്രീജിത്ത് കൊടേരി അറിയിച്ചു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 23നാണ് ആയിശയെ പ്രതികള്‍ ആക്രമിച്ചത്.

വയോധിയുടെ സ്വര്‍ണ്ണാഭരണം കവര്‍ച്ച ചെയ്യുന്നതിനിടെയാണ് ഇരുവരും ചേര്‍ന്ന് ഗുരുതരമായി പരിക്കേല്‍പ്പിച്ചത്. ചികില്‍സയ്ക്കിടെ സെപ്റ്റംബര്‍ 23നാണ് ആയിശ മരണപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/10909/the-man-who-arrested-related-to-the-murder-of-a-lady)