---
title: "കുറുമാത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നു"
english_title: "kurumathoor health centre"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/109087/kurumathoor-health-centre"
published_at: "2023-04-15T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643a5c5096043_news-card.jpg"
keywords: []
---

# കുറുമാത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നു

> **Lead Summary:** **തളിപ്പറമ്പ് : **സംസ്ഥാന സർക്കാരിന്റെ ആർദ്രം മിഷനിൽ ഉൾപ്പെടുത്തി കുറുമാത്തൂർ ഗ്രാമപ്പഞ്ചായത്തിലെ പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തുന്നു. ചൊറുക്കള-ബാവുപ്പറമ്പ് റോഡിന് സമീപം പ്രവർത്തിക്കുന്ന ആരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി മാറുന്നതോടെ സൗയാഹ്ന ഒ.പി. സേവനവും ലാബ് സൗകര്യവും ലഭിക്കും. മാറ്റത്തിന്റെ ഭാഗമായി 88 ലക്ഷം രൂപ ചെലവിൽ പുതിയ രണ്ട് ബ്ലോക്കുകളാണ് പണികഴിപ്പിച്ചിരിക്കുന്നത്. പുതുതായി നിർമിച്ച കെട്ടിട സമുച്ചയങ്ങളുടേയും ലാബിന്റേയും ഉദ്ഘാടനം 17-ന് തിങ്കളാഴ്ച നടക്കുമെന്ന് കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി.എം. സീന പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായാണ് ഉദ്ഘാടനം നിർവഹിക്കുക. മന്ത്രി വീണാ ജോർജ് അധ്യക്ഷയാകും. കുറുമാത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജീവൻ പാച്ചേനി, സി. അനിത, മെഡിക്കൽ ഓഫീസർ ഡോ. എൻ. സിനി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

## Article Content

**തളിപ്പറമ്പ് : **സംസ്ഥാന സർക്കാരിന്റെ ആർദ്രം മിഷനിൽ ഉൾപ്പെടുത്തി കുറുമാത്തൂർ ഗ്രാമപ്പഞ്ചായത്തിലെ പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തുന്നു. ചൊറുക്കള-ബാവുപ്പറമ്പ് റോഡിന് സമീപം പ്രവർത്തിക്കുന്ന ആരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി മാറുന്നതോടെ സൗയാഹ്ന ഒ.പി. സേവനവും ലാബ് സൗകര്യവും ലഭിക്കും. മാറ്റത്തിന്റെ ഭാഗമായി 88 ലക്ഷം രൂപ ചെലവിൽ പുതിയ രണ്ട് ബ്ലോക്കുകളാണ് പണികഴിപ്പിച്ചിരിക്കുന്നത്. പുതുതായി നിർമിച്ച കെട്ടിട സമുച്ചയങ്ങളുടേയും ലാബിന്റേയും ഉദ്ഘാടനം 17-ന് തിങ്കളാഴ്ച നടക്കുമെന്ന് കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി.എം. സീന പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായാണ് ഉദ്ഘാടനം നിർവഹിക്കുക. മന്ത്രി വീണാ ജോർജ് അധ്യക്ഷയാകും. കുറുമാത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജീവൻ പാച്ചേനി, സി. അനിത, മെഡിക്കൽ ഓഫീസർ ഡോ. എൻ. സിനി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/109087/kurumathoor-health-centre)