---
title: "തളിപ്പറമ്പിൽ റബ്ബർ പുകപ്പുരയ്ക്ക് തീപിടിച്ച് വൻ നാശനഷ്ട്ടം"
english_title: "rubber shed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/109062/rubber-shed"
published_at: "2023-04-15T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643a381c2e4d1_news-card.jpg"
keywords: []
---

# തളിപ്പറമ്പിൽ റബ്ബർ പുകപ്പുരയ്ക്ക് തീപിടിച്ച് വൻ നാശനഷ്ട്ടം

> **Lead Summary:** **തളിപ്പറമ്പ്:** ബദരിയ്യാനഗറില്‍ റബ്ബര്‍ പുകപ്പുരയ്ക്ക് തീപിടിച്ച് 1400 ഷീറ്റുകളും 13 ചാക്ക് ഒട്ടുപാലും ഉള്‍പ്പെടെ കത്തിനശിച്ചു. ഒന്നര ലക്ഷം രൂപയുടെ നാശനഷ്ട്ടം. ഇന്ന് രാവിലെയാണ് ബദരിയ്യാനഗറിലെ പള്ളക്കന്‍ ഫാസിലിന്റെ വീടിനോട് ചേര്‍ന്ന ഷെഡിലെ റബ്ബര്‍പുകപ്പുരക്കാണ് തീപിടിച്ചത്. തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും അസി.സ്റ്റേഷന്‍ ഓഫീസര്‍ ടി.അജയന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് തീയണച്ചത്. ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍ ടി.വി.പ്രകാശന്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ ശ്രീകാന്ത്, എ.എഫ്.ഷിജോ, നന്ദഗോപാല്‍, സജില്‍കുമാര്‍, ഹോം ഗാര്‍ഡുമാരായ മാത്യു ജോര്‍ജ്, രവീന്ദ്രന്‍ എന്നിവരും അഗ്നിശമനസംഘത്തില്‍ ഉണ്ടായിരുന്നു.

## Article Content

**തളിപ്പറമ്പ്:** ബദരിയ്യാനഗറില്‍ റബ്ബര്‍ പുകപ്പുരയ്ക്ക് തീപിടിച്ച് 1400 ഷീറ്റുകളും 13 ചാക്ക് ഒട്ടുപാലും ഉള്‍പ്പെടെ കത്തിനശിച്ചു. ഒന്നര ലക്ഷം രൂപയുടെ നാശനഷ്ട്ടം. ഇന്ന് രാവിലെയാണ് ബദരിയ്യാനഗറിലെ പള്ളക്കന്‍ ഫാസിലിന്റെ വീടിനോട് ചേര്‍ന്ന ഷെഡിലെ റബ്ബര്‍പുകപ്പുരക്കാണ് തീപിടിച്ചത്. തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും അസി.സ്റ്റേഷന്‍ ഓഫീസര്‍ ടി.അജയന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് തീയണച്ചത്. ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍ ടി.വി.പ്രകാശന്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ ശ്രീകാന്ത്, എ.എഫ്.ഷിജോ, നന്ദഗോപാല്‍, സജില്‍കുമാര്‍, ഹോം ഗാര്‍ഡുമാരായ മാത്യു ജോര്‍ജ്, രവീന്ദ്രന്‍ എന്നിവരും അഗ്നിശമനസംഘത്തില്‍ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/109062/rubber-shed)