---
title: "സംസ്ഥാനത്ത് ഇന്നും ചൂടിന് കുറവുണ്ടാവില്ല; ജാഗ്രത തുടരണമെന്ന് നിർദേശം"
english_title: "temperature"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/109053/temperature"
published_at: "2023-04-15T09:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643a25b178a77_acci.jfif"
keywords: []
---

# സംസ്ഥാനത്ത് ഇന്നും ചൂടിന് കുറവുണ്ടാവില്ല; ജാഗ്രത തുടരണമെന്ന് നിർദേശം

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില തുടരും. പ്രത്യേക മുന്നറിയിപ്പ് ഒരു ജില്ലയിലും പുറപ്പെടുവിച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിലേത് പോലെ താപനില ഉയരാൻ സാധ്യത ഇല്ല. പക്ഷെ ജാഗ്രത തുടരണം. പകൽ 11 മണി മുതൽ ഉച്ചയ്ക്ക് മൂന്ന് വരെ സൂര്യപ്രകാശം തുടർച്ചയായി ഏൽക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷൻ കണക്ക് പ്രകാരം പാലക്കാട് എരിമയൂരിൽ ഇന്നലെ 44.9 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനിലയായി രേഖപ്പെടുത്തിയത്. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗ സമാന സാഹചര്യമാണ് ഈ ദിവസങ്ങളിൽ കേരളത്തിലും ചൂട് കൂടാൻ കാരണം.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില തുടരും. പ്രത്യേക മുന്നറിയിപ്പ് ഒരു ജില്ലയിലും പുറപ്പെടുവിച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിലേത് പോലെ താപനില ഉയരാൻ സാധ്യത ഇല്ല. പക്ഷെ ജാഗ്രത തുടരണം. പകൽ 11 മണി മുതൽ ഉച്ചയ്ക്ക് മൂന്ന് വരെ സൂര്യപ്രകാശം തുടർച്ചയായി ഏൽക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷൻ കണക്ക് പ്രകാരം പാലക്കാട് എരിമയൂരിൽ ഇന്നലെ 44.9 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനിലയായി രേഖപ്പെടുത്തിയത്. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗ സമാന സാഹചര്യമാണ് ഈ ദിവസങ്ങളിൽ കേരളത്തിലും ചൂട് കൂടാൻ കാരണം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/109053/temperature)